#sreevidyamullachery | 'ഉറുമ്പ് കടിക്കുന്ന വേദന പ്രതീക്ഷിച്ചു, പക്ഷെ....! ഭർത്താവിനെ വിശ്വസിക്കരുതെന്ന് അച്ഛൻ പറഞ്ഞു', അനുഭവം തുറന്ന് പറഞ്ഞ് ശ്രീവിദ്യ

#sreevidyamullachery | 'ഉറുമ്പ് കടിക്കുന്ന വേദന പ്രതീക്ഷിച്ചു, പക്ഷെ....! ഭർത്താവിനെ വിശ്വസിക്കരുതെന്ന് അച്ഛൻ പറഞ്ഞു', അനുഭവം തുറന്ന് പറഞ്ഞ് ശ്രീവിദ്യ
Sep 25, 2024 01:49 PM | By ShafnaSherin

(moviemax.in)രണ്ടാഴ്ച മുമ്പായിരുന്നു സിനിമാ-സീരിയൽ താരം ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹം.

സോഷ്യൽമീഡിയ ആ​ഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെയും. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഒന്നായവരാണ് ഇരുവരും.

യുട്യൂബ് വ്ലോ​ഗിങ്ങുമായി സജീവമായ ശ്രീവിദ്യ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് നാളായുള്ള ഒരു ആ​ഗ്രഹം ഭർത്താവ് രാ​ഹുൽ സാധിച്ച് തന്നതിന്റെ വിശേഷമാണ് പുതിയ വീഡിയോയിൽ ശ്രീവിദ്യ പങ്കിട്ടിരിക്കുന്നത്.

മൂക്ക് കുത്തണമെന്ന ആ​ഗ്രഹം വളരെ നാളുകളായി ശ്രീവിദ്യയ്ക്കുണ്ട്. എന്നാൽ അച്ഛന്റെ സമ്മതം ലഭിക്കാതിരുന്നതിനാൽ ആ ആ​ഗ്രഹം ഏറെ നാളുകളായി മാറ്റിവെച്ചിരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാഹുലും ശ്രീവി​ദ്യയും ശ്രീവിദ്യയുടെ നാടായ കാസർ​ഗോഡ് വന്നിരുന്നു. ഒരു ഫങ്ഷന് വേണ്ടിയാണ് ഇരുവരും എത്തിയത്.വിവാഹശേഷം ശ്രീവിദ്യയുടെ യുട്യൂബ് ചാനലിലെ തൊഴിലാളിയായി താനും മാറിയെന്ന് പുതിയ വ്ലോ​ഗിൽ രാഹുൽ പറയുന്നു.

കാരണം ശ്രീവിദ്യയ്ക്ക് വേണ്ടി ഇൻട്രോ അടക്കം പറയുന്നത് രാ​ഹുലാണ്. പൊതുവെ ചായയുമായി ചെന്ന് ഭർത്താവിനെ വിളിച്ചുണർത്തുന്ന ഭാര്യമാരെയാണ് കാണാറുള്ളതെങ്കിൽ ഇവിടെ രാഹുലാണ് ആദ്യം എഴുന്നേറ്റ് ഒരു ചായയുമായി ചെന്ന് ശ്രീവിദ്യയെ വിളിച്ച് ഉണർത്തിയത്.

ശേഷം അച്ഛനും അമ്മയ്ക്കും ഭർത്താവിനും ഒപ്പം ശ്രീവിദ്യ കുറച്ച് ഷോപ്പിങ്ങാനായി ടൗണിലേക്ക് ഇറങ്ങി. താലിയിടുന്ന ചെയിൻ മാറ്റി വാങ്ങുകയെന്നതായിരുന്നു പ്രധാന ഉദ്ദേശം.

അതിനായി ജ്വല്ലറിയിൽ കയറിയപ്പോഴാണ് മൂക്ക് കുത്തണമെന്ന തന്റെ ആ​ഗ്രഹത്തെ കുറിച്ച് രാഹുലിനോട് ശ്രീവിദ്യ പറഞ്ഞത്.രാ​ഹുൽ സമ്മതം പറഞ്ഞുവെങ്കിലും അച്ഛന്റെ സമ്മതം ഇല്ലെങ്കിൽ മൂക്കുത്തി എന്ന സ്വപ്നം ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു ശ്രീവിദ്യ.

മുമ്പൊരിക്കൽ മൂക്ക് കുത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സമ്മതിച്ചില്ലെന്നും സമ്മതമില്ലാതെ കുത്തിയാൽ വീടിന്റെ പടിക്ക് പുറത്താക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും ശ്രീവിദ്യ പറയുന്നു.

ഇനിയിപ്പോൾ വീട്ടിൽ നിന്നും പുറത്താക്കിയാൽ കുഴപ്പമില്ലെന്നും കയറി ചെല്ലാൻ രാഹുലിന്റെ വീടുണ്ടെന്നും പറഞ്ഞാണ് സമ്മതം വാങ്ങാൻ അച്ഛന്റെ അടുത്തേക്ക് ശ്രീവിദ്യ ചെന്നത്.

രാഹുൽ ഒപ്പം ഉണ്ടായിരുന്നത് കൊണ്ടാകണം അധികം എതിർക്കാൻ നിൽക്കാതെ അച്ഛൻ സമ്മതം പറഞ്ഞു. എന്നാൽ ഉറുമ്പ് കടിക്കുന്ന വേദന പ്രതീക്ഷിച്ചുപോയ ശ്രീവിദ്യ മൂക്ക് കുത്തിയശേഷം കുറച്ച്നേരം ഒരു മരവിച്ച അവസ്ഥയിലായിരുന്നു.

ഇത്രത്തോളം വേദന പ്രതീക്ഷിച്ചില്ലെന്നും വേ​ദനയുണ്ടാകും ഭർത്താവിനെ വിശ്വസിക്കരുതെന്നും താൻ പറയുന്നത് കേൾക്കാനും അച്ഛൻ പറഞ്ഞതാണെന്നും ശ്രീവിദ്യ തമാശയായി പറഞ്ഞു.

മുറിവ് ഉണങ്ങിയശേഷം ധരിക്കാനായി ഒരു ഡയമണ്ട് മൂക്കുത്തിയും രാഹുൽ ശ്രീവിദ്യയ്ക്ക് വാങ്ങി കൊടുത്തു. മൂക്ക് കുത്തുന്നതിനെ എതിർത്തിരുന്ന അച്ഛന് പോലും മൂക്ക് കുത്തിയശേഷമുള്ള ശ്രീവിദ്യയുടെ ലുക്ക് ഇഷ്ടപ്പെട്ടു.

രാഹുലിന്റെ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മൂക്ക് കുത്തിയതോടെ ശ്രീവിദ്യ കൂടുതൽ സുന്ദരിയായി എന്നാണ് അഭിപ്രായപ്പെട്ടത്. പ്രേക്ഷകർക്കും മൂക്ക് കുത്തിയശേഷമുള്ള ശ്രീവിദ്യയുടെ ലുക്ക് ഇഷ്ടപ്പെട്ടു.

അടുത്തിടെയായി ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് ശ്രീവിദ്യയും രാ​ഹുലും. രണ്ടുപേരും ഇരുവരുടെയും കരിയറിന്റെ തുടക്കത്തിലാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും.

സ്റ്റാർ മാജിക്ക് ഷോയുടെ ഭാ​ഗമായശേഷമാണ് ശ്രീവിദ്യയ്ക്ക് ആരാധകർ വർധിച്ചത്. ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് അടക്കമുള്ള സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ശ്രീവിദ്യ ചെയ്ത് കഴിഞ്ഞു.

#Expected #pain #bites #but #My #father #told #me #not #trust #my #husband #Srividya #said

Next TV

Related Stories
#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല;  ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

Nov 21, 2024 04:56 PM

#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂർത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. ഈ വർഷമാണ് പ്രവീണിന്റെ വിവാഹം...

Read More >>
#diyakrishna  |  'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

Nov 21, 2024 02:15 PM

#diyakrishna | 'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

താനും അശ്വിനും കൂടി വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റ് ആണ് ഇതൊന്നും രണ്ടു വര്‍ഷത്തിന് ശേഷമേ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ എന്നും...

Read More >>
#norahmuskan |  മച്ചോ..ഇതാണോ അതാണോ ഒറിജിനൽ! ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബി​ഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി

Nov 19, 2024 02:18 PM

#norahmuskan | മച്ചോ..ഇതാണോ അതാണോ ഒറിജിനൽ! ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബി​ഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി

തന്റെ ജീവിതത്തെ പറ്റിയും തകർന്ന ദാമ്പത്യത്തെ പറ്റിയും നോറ ഷോയിൽ തുറന്നു പറഞ്ഞതെല്ലാം ഏറെ...

Read More >>
#elizabethudayan |  ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല, തപ്പി വന്നിട്ട് കാര്യമില്ല! ചോദ്യങ്ങളോട് എലിസബത്ത്

Nov 19, 2024 12:41 PM

#elizabethudayan | ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല, തപ്പി വന്നിട്ട് കാര്യമില്ല! ചോദ്യങ്ങളോട് എലിസബത്ത്

ഞാന്‍ ഇത് ഭയങ്കര പ്രൊഫഷണല്‍ ആയിട്ട് കൊണ്ടുപോകുന്നതല്ല. സുഹൃത്തുക്കള്‍ എന്നതു പോലെ കൊണ്ടു പോകുന്ന ചാനല്‍...

Read More >>
#saleemkodathoor | ഹന്നമോള്‍ വയസറിയിച്ചു! മകളെ കുറിച്ച് ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം -സലിം

Nov 18, 2024 04:14 PM

#saleemkodathoor | ഹന്നമോള്‍ വയസറിയിച്ചു! മകളെ കുറിച്ച് ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം -സലിം

ഒന്‍പതു പത്തു വയസ്സ് ഒക്കെ ആകുമ്പോള്‍ പെണ്‍കുട്ടികള്‍ വയസ് അറിയുന്നില്ലല്ലോ എന്നൊരു ആധി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവും. അതുപോലൊരു ടെന്‍ഷന്‍...

Read More >>
#achusugandh | സാന്ത്വനത്തിലെ കണ്ണൻ  ഇനി സംവിധായകന്‍; ആദ്യ ഷോര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക്

Nov 17, 2024 09:20 AM

#achusugandh | സാന്ത്വനത്തിലെ കണ്ണൻ ഇനി സംവിധായകന്‍; ആദ്യ ഷോര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക്

ഇതുവരെയുണ്ടായിരുന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ...

Read More >>
Top Stories










News Roundup