#irakhan | എന്തുകൊണ്ടാണ് അവനുമായി ഒരിക്കലും അത് ചെയ്യാത്തത്, അവള്‍ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു! ഐറയ്‌ക്കെതിരെ സോഷ്യൽ മീഡിയ

#irakhan | എന്തുകൊണ്ടാണ് അവനുമായി ഒരിക്കലും അത് ചെയ്യാത്തത്, അവള്‍ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു! ഐറയ്‌ക്കെതിരെ സോഷ്യൽ മീഡിയ
Sep 23, 2024 04:57 PM | By Athira V

ബോളിവുഡിലെ താരരാജാവ് ആമിര്‍ ഖാന്റെ ഏകമകളാണ് ഐറ ഖാന്‍. ആമിര്‍ ഖാനെ പോലെ മകളും ആരാധകരുടെ പ്രിയങ്കരിയാണ്. മറ്റ് താരപുത്രിമാരില്‍ നിന്നും വ്യത്യസ്തമായി ബോളിവുഡിലെ പാര്‍ട്ടികളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുന്നയാളാണ് ഐറ ഖാന്‍. 

ഇടയ്ക്ക് ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ പറ്റി തുറന്ന് പറഞ്ഞ് താരപുത്രി രംഗത്ത് വന്നിരുന്നു. ഏറ്റവുമൊടുവില്‍ വിവാഹത്തോട് അനുബന്ധിച്ചാണ് ഐറ വാര്‍ത്തകളില്‍ നിറഞ്ഞത്. ഏറെ കാലം ആണ്‍സുഹൃത്തായിരുന്ന നുപൂര്‍ ശിഖാരയായിരുന്നു ഐറയുടെ ഭര്‍ത്താവ്. ഈ വര്‍ഷം ജനുവരിയിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. 

അതേ സമയം ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചില ചിത്രങ്ങളുമായിട്ടാണ് ഐറ ഖാന്‍ എത്തിയിരിക്കുന്നത്. കണ്ണാടിയ്ക്ക് മുന്നില്‍ നിന്നുമെടുത്ത ചില ചിത്രങ്ങളായിരുന്നു താരപുത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. ജിമ്മില്‍ നിന്നും ലിഫ്റ്റില്‍ നിന്നുമൊക്കെ കണ്ണാടിയ്ക്ക് മുന്നില്‍ നിന്നുള്ള ഫോട്ടോസ് ഉണ്ടായിരുന്നു. ചിലതില്‍ ഇരുവരും ചുംബിക്കുന്നതും കാണാം. 

'കണ്ണാടികളില്‍ നമ്മള്‍ നല്ല ഭംഗിയില്‍ കാണപ്പെടുന്നു' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഐറ കൊടുത്തിരിക്കുന്നത്. എന്നാല്‍ ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് താരപുത്രിയെ തേടി എത്തിയിരിക്കുന്നത്. സ്വാകാര്യത എന്നൊരു കാര്യമുണ്ട്. അത് ഇവരെ പോലെയുള്ള താരങ്ങള്‍ മറന്ന് പോവുകയാണെന്നാണ് ആക്ഷേപം. 

'ചില കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ സംസ്‌കാരം നിലനിര്‍ത്തിയതിന് നമ്മുടെ രാജ്യത്തെ ഈ ഉന്നത ജനങ്ങളോട് ഞങ്ങള്‍ നന്ദി പറയുന്നു ഇത്തരത്തില്‍ സ്വകാര്യമായി വീടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും സ്വകാര്യമായി ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലേ? മുന്‍പ് താന്‍ ദുരുപയോഗത്തിന് ഇരയായി എന്ന് താരപുത്രി അവകാശപ്പെടുന്നു. 

അങ്ങനെയുള്ളപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? അവള്‍ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയാം. ഇത്തരം മണ്ടത്തരങ്ങള്‍ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഭ്രാന്തന്‍മാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അഭിമാനം ബാക്കിയുണ്ടെങ്കില്‍, നിങ്ങളുടെ വ്യക്തിപരമായ കാര്യം പൊതുസമൂഹത്തിന് മുന്നില്‍ പരസ്യപ്പെടുത്തുന്നത് നിര്‍ത്തുക... എന്നിങ്ങനെ നടിയെയും ഭര്‍ത്താവിനെയും വിമര്‍ശിച്ച് നിരവധി പേരാണ് എത്തുന്നത്. 

അതേ സമയം ഐറ ഒരു ജിം പരിശീലകനെ വിവാഹം കഴിച്ചെങ്കിലും എന്തുകൊണ്ടാണ് അവള്‍ അവനുമായി ഒരിക്കലും വര്‍ക്ക്ഔട്ട് ചെയ്യാത്തതെന്ന് ചോദിക്കുന്നവരുമുണ്ട്. അവള്‍ക്ക് വര്‍ക്കൗട്ട് വളരെ ആവശ്യമുണ്ട്. എന്നിട്ടും അത് ചെയ്യുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 

അതേ സമയം വിഷാദരോഗത്തെ കുറിച്ചും ഫിറ്റ്നസിനെ കുറിച്ചുമൊക്കെ പറഞ്ഞ് ഐറ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്നെ വിഷാദരോഗിയാക്കാനുള്ള കാരണത്തെക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ താരപുത്രി വെളിപ്പെടുത്തിയിരുന്നു. 'തന്റെ മാതാപിതാക്കളുടെ വിവാഹ മോചനമാണ് തന്നിലെ വിഷാദരോഗത്തിന് കാരണമായി താരം ചൂണ്ടിക്കാണിച്ചത്.

#Why #never #do #that #with #him #she #encourages #torture #Social #media #against IRAkhan

Next TV

Related Stories
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall