#jayamravi | വീട്ടില്‍നിന്ന് പുറത്താക്കി, പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും അത് സംഭവിച്ചിരിക്കും! ഭാര്യയ്‌ക്കെതിരെ അടുത്ത നീക്കവുമായി നടൻ

#jayamravi | വീട്ടില്‍നിന്ന് പുറത്താക്കി, പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും അത് സംഭവിച്ചിരിക്കും! ഭാര്യയ്‌ക്കെതിരെ അടുത്ത നീക്കവുമായി നടൻ
Sep 25, 2024 01:31 PM | By ShafnaSherin

(moviemax.in)നടന്‍ ജയം രവിയുടെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നിട്ട് അധികമായില്ല.വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഭാര്യ ആര്‍തിയോടും അവരുടെ കുടുംബത്തോടും പരസ്യയുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണ് നടന്‍ ജയം രവി.

നടന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോള്‍ കോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്

ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് 'എക്സി'ല്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്.

ഇതിനു പിന്നാലെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന വ്യക്തമാക്കി ആരതി രംഗത്ത് വരികയും ചെയ്തു.

കഴിഞ്ഞ 18 വര്‍ഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതുകയുണ്ടായി.

ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.ഇപ്പോള്‍ ആരതിയില്‍നിന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്തിരിക്കുകയാണ് ജയം രവി.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നു നീക്കം ചെയ്തു. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ആരതിക്കെതിരെ ജയം രവി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

വീട്ടില്‍നിന്നു തന്നെ പുറത്താക്കിയതായി അദ്ദേഹം ആരോപിക്കുന്നു. ഇ.സി.ആര്‍. റോഡിലെ ആര്‍തിയുടെ വസതിയില്‍നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയില്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു.

അതേസമയം, വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിമയപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടുമെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

#Even #took #twenty #years #not #ten #kicked #out #house #Actor #next #move #against #wife

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories