#jayamravi | വീട്ടില്‍നിന്ന് പുറത്താക്കി, പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും അത് സംഭവിച്ചിരിക്കും! ഭാര്യയ്‌ക്കെതിരെ അടുത്ത നീക്കവുമായി നടൻ

#jayamravi | വീട്ടില്‍നിന്ന് പുറത്താക്കി, പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും അത് സംഭവിച്ചിരിക്കും! ഭാര്യയ്‌ക്കെതിരെ അടുത്ത നീക്കവുമായി നടൻ
Sep 25, 2024 01:31 PM | By ShafnaSherin

(moviemax.in)നടന്‍ ജയം രവിയുടെ വിവാഹമോചന വാര്‍ത്ത പുറത്തുവന്നിട്ട് അധികമായില്ല.വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഭാര്യ ആര്‍തിയോടും അവരുടെ കുടുംബത്തോടും പരസ്യയുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണ് നടന്‍ ജയം രവി.

നടന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോള്‍ കോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്

ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് 'എക്സി'ല്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്.

ഇതിനു പിന്നാലെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന വ്യക്തമാക്കി ആരതി രംഗത്ത് വരികയും ചെയ്തു.

കഴിഞ്ഞ 18 വര്‍ഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതുകയുണ്ടായി.

ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.ഇപ്പോള്‍ ആരതിയില്‍നിന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്തിരിക്കുകയാണ് ജയം രവി.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നു നീക്കം ചെയ്തു. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ആരതിക്കെതിരെ ജയം രവി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

വീട്ടില്‍നിന്നു തന്നെ പുറത്താക്കിയതായി അദ്ദേഹം ആരോപിക്കുന്നു. ഇ.സി.ആര്‍. റോഡിലെ ആര്‍തിയുടെ വസതിയില്‍നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയില്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു.

അതേസമയം, വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിമയപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടുമെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

#Even #took #twenty #years #not #ten #kicked #out #house #Actor #next #move #against #wife

Next TV

Related Stories
#Amaran | ദേശസ്നേഹം വളർത്തും; 'അമരൻ' സ്‌കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി, എതിർപ്പുമായി എസ്.ഡി.പി.ഐ

Nov 13, 2024 10:01 AM

#Amaran | ദേശസ്നേഹം വളർത്തും; 'അമരൻ' സ്‌കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി, എതിർപ്പുമായി എസ്.ഡി.പി.ഐ

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ‘അമരൻ’ കഴിഞ്ഞമാസം 31-നാണ് റിലീസ് ചെയ്തത്. സിനിമയുടെ നിർമാണത്തിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനും...

Read More >>
#Kamalahasan | 'എന്തിനാണ് അദ്ദേഹം ഇപ്പോഴും ഒബ്‌സെസ്ഡ് ആയ ആളെ പോലെ പെരുമാറുന്നത്'?കമലഹാസനെ കുറിച്ച് വാണി

Nov 12, 2024 10:24 PM

#Kamalahasan | 'എന്തിനാണ് അദ്ദേഹം ഇപ്പോഴും ഒബ്‌സെസ്ഡ് ആയ ആളെ പോലെ പെരുമാറുന്നത്'?കമലഹാസനെ കുറിച്ച് വാണി

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് കമല്‍ഹാസന്‍...

Read More >>
#AlluArjun | ‘ദേശീയ അവാര്‍ഡ് പട്ടിക പരിശോധിച്ചപ്പോള്‍ ഒരു തെലുങ്ക് നടൻ പോലുമില്ല, ആ തിരിച്ചറിവ് വേദനിപ്പിച്ചു, അത് ഞാന്‍ നേടിയെടുത്തു’ - അല്ലു അര്‍ജുന്‍

Nov 12, 2024 06:59 AM

#AlluArjun | ‘ദേശീയ അവാര്‍ഡ് പട്ടിക പരിശോധിച്ചപ്പോള്‍ ഒരു തെലുങ്ക് നടൻ പോലുമില്ല, ആ തിരിച്ചറിവ് വേദനിപ്പിച്ചു, അത് ഞാന്‍ നേടിയെടുത്തു’ - അല്ലു അര്‍ജുന്‍

സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം...

Read More >>
#KamalHaasan | 'ഉലകനായകൻ' എന്ന് ഇനി വിളിക്കരുത്; കലയെക്കാൾ വലുതല്ല ഒരു കലാകാരനും - കമൽഹാസൻ

Nov 11, 2024 12:49 PM

#KamalHaasan | 'ഉലകനായകൻ' എന്ന് ഇനി വിളിക്കരുത്; കലയെക്കാൾ വലുതല്ല ഒരു കലാകാരനും - കമൽഹാസൻ

കമൽ ഹാസന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ഷങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇന്ത്യൻ 2...

Read More >>
#DelhiGanesh | നടൻ ദില്ലി ഗണേഷ് അന്തരിച്ചു

Nov 10, 2024 08:07 AM

#DelhiGanesh | നടൻ ദില്ലി ഗണേഷ് അന്തരിച്ചു

തമിഴിന് ​​പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ്...

Read More >>
#napoleon | നടന്‍ നെപ്പോളിയന്റെ മകൻ വിവാഹിതനായി

Nov 9, 2024 08:14 AM

#napoleon | നടന്‍ നെപ്പോളിയന്റെ മകൻ വിവാഹിതനായി

ശിവ കാർത്തികേയൻ വീഡിയോ കോളിലൂടെ ആശംസകൾ അറിയിക്കുകയും...

Read More >>
Top Stories










News Roundup