#AishwaryaRai | ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചത് ! നടിയുടെ പുതിയ വേഷത്തെ പരിഹസിച്ച് ട്രോളന്മാര്‍

#AishwaryaRai | ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചത് ! നടിയുടെ പുതിയ വേഷത്തെ പരിഹസിച്ച് ട്രോളന്മാര്‍
Sep 25, 2024 02:39 PM | By ShafnaSherin

(moviemax.in)നടി ഐശ്വര്യ റായിയെ തേടി നിരന്തരം ട്രോളുകളും വിമര്‍ശനങ്ങളും മാത്രം വന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി വിവാഹമോചനത്തെ പറ്റിയും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു കഥകള്‍. ഇപ്പോള്‍ നടിയ്‌ക്കെതിരെ വ്യാപക ബോഡിഷെയിമിങ് കൂടി നടന്ന് കൊണ്ടിരിക്കുകയാണ്.

പാരീസ് ഫാഷന്‍ വീക്കിലെ റാംപ് വാക്കിലെ ഐശ്വര്യ റായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. സാധാരണ നടന്ന് വന്ന് നമസ്‌തേ എന്ന ആംഗ്യത്തിലൂടെയാണ് ഐശ്വര്യ റാംപ് വാക്ക് നടത്തിയത്.

അതേ സമയം നടിയുടെ വസ്ത്രം വളരെ ബോറായി പോയെന്ന കമന്റാണ് ആരാധകരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.സിംപിള്‍ മേക്കപ്പും ചുവപ്പ് നിറമുള്ള വസ്ത്രവുമായിരുന്നു ഐശ്വര്യ ധരിച്ചത്.

മാത്രമല്ല ആഭരണങ്ങള്‍ക്ക് പ്രധാന്യവും കൊടുത്തിരുന്നില്ല. ഇതാണ് ആരാധകരെ ചൊടിപ്പിക്കാന്‍ കാരണം. നടിയ്ക്ക് നല്ലൊരു സ്റ്റൈലിസ്റ്റ് പോലുമില്ലേ എന്ന ചോദ്യം ഉയരുകയാണ്... ഐശ്വര്യ എന്ത് വേഷമാണ് ധരിച്ചതെന്നാണ് ഭൂരിഭാഗം ആളുകളുടെയും ചോദ്യം.

ഇത് പ്രായത്തെ കുറിച്ചോ അവളുടെ ഭാരത്തെ കുറിച്ചോ ഒന്നുമല്ല പറയുന്നത്. നടിയ്ക്ക് അത്യാവശ്യമായി ഒരു മികച്ച സ്‌റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്.

അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നതും ഉരുളക്കിഴങ്ങ് ചാക്ക് ധരിക്കുന്നതും എന്തിനാണ്. പകരം ശരീരഭാരം കുറച്ചാല്‍ പോരെ? കൃത്രിമ സൗന്ദര്യം കൊണ്ട് കാര്യമില്ലെന്ന് ഓരോ നടിമാരും മനസിലാക്കണം.

ബോട്ടോക്‌സും മറ്റ് സൗന്ദര്യ ചികിത്സകളും കൊണ്ട് വീര്‍ത്ത മുഖത്തെക്കാളും അവളുടെ വാര്‍ദ്ധക്യം ഭംഗിയായി കാണാനാണ് എല്ലാവര്‍ക്കുമിഷ്ടം.... എന്നിങ്ങനെ നടിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കൊണ്ടാണ് ട്രോളന്മാര്‍ എത്തിയത്.അതേ സമയം ട്രോളമാരെല്ലാം ചേര്‍ന്ന് നിഷേധാത്മക അഭിപ്രായങ്ങളില്‍ നിന്നും ഐശ്വര്യയ മാറ്റി നിര്‍ത്തണമെന്നാണ് ആരാധകരുടെ ആവശ്യം.

നടിയ്ക്ക് 50 വയസ്സ് പ്രായമുണ്ട്, ഇപ്പോഴും വളരെ സുന്ദരിയാണ്. അവരുടെ വസ്ത്രധാരണത്തെ കുറിച്ചും ബോഡിഷെയിം ചെയ്യുന്നതും നിര്‍ത്തൂ... ഒരു മനുഷ്യനെന്ന നിലയില്‍ അവളെ അഭിനന്ദിക്കുകയാണ് വേണ്ടത്.

സോഷ്യല്‍ മീഡിയകളൊന്നും ഇല്ലാതിരുന്ന സമയത്ത് അവള്‍ ഏറ്റവും മികച്ച, സെക്‌സി, ഫിറ്റ്‌നസ്സുള്ള, ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു. അവളുടെ 50-കളിലും അമ്മയായതിന് ശേഷമുള്ള യാത്രയില്‍ അവരെ ബഹുമാനിക്കുക.

ഓരോ പ്രായത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ദയവായി വാര്‍ദ്ധക്യം മാനിക്കണം. അവളുടെ മുന്നില്‍ നമ്മള്‍ ഒന്നുമല്ലെന്നാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.ഇതിന് പിന്നാലെ ഐശ്വര്യയും മകള്‍ ആരാധ്യയും തിരികെ എയര്‍പോര്‍ട്ടിലെത്തിയതും ചര്‍ച്ചയാവുകയാണ്.

ആരാധ്യയെ കൈയ്യില്‍ ചേര്‍ത്ത് പിടിച്ചാണ് ഐശ്വര്യ നടന്ന് വരുന്നത്. അമ്മയും മകളും എല്ലായിപ്പോഴും ഒരുമിച്ച് നടക്കുന്നത് വിരസമായി മാറുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.

ഒരു അമ്മ കുഞ്ഞിനെയും കൂട്ടി എപ്പോഴും ഇങ്ങനെ പോകുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അവള്‍ പൊസസീവ് ആണെന്നും കുട്ടിയെ നല്ലത് പോലെ പരിപാലിക്കുന്നുണ്ടെന്നും മനസിലാക്കാം.മാത്രമല്ല മകളെ സ്‌കൂളില്‍ വിടുന്നില്ലേ എന്നും ഈ പെണ്‍കുട്ടി അലഞ്ഞുതിരിഞ്ഞ് എത്ര പ്രശസ്തി നേടിയെന്നുമാണ് ചോദ്യങ്ങള്‍.

#What #kind #dress #did #Aishwarya #wear #Trolls #make #fun #actress'#new #look

Next TV

Related Stories
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

Sep 5, 2025 08:02 PM

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall