Sep 24, 2024 07:47 PM

മലയാള സിനിമാ രം​ഗത്തേക്ക് ക‌ടന്ന് വന്ന പുതിയ താര പുത്രനാണ് മാധവ് സുരേഷ്. ചേട്ടൻ ​ഗോകുൽ സുരേഷും പിതാവ് സുരേഷ് ​ഗോപിയും മാധവിന് പിന്തുണ നൽകിക്കൊണ്ട് ഒപ്പമുണ്ട്. അരങ്ങേറ്റ ചിത്രം കുമ്മാട്ടിക്കളിയുടെ പ്രാെമോഷൻ തിരക്കുകളിലാണ് മാധവ് സുരേഷ്. തുടക്കക്കാരനാണെങ്കിലും വളരെ പക്വതയോടെയാണ് മാധവ് സംസാരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. തന്റെ കുടുംബത്തെക്കുറിച്ചും മാധവ് അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്. 

പിതാവ് സുരേഷ് ​ഗോപിയെക്കുറിച്ച് അഭിമാനത്തോടെ മാധവ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇപ്പോഴിതാ അമ്മ രാധിക സുരേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മാധവ്. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അച്ഛനേക്കാൾ അമ്മയ്ക്കൊപ്പമാണ് താനും സഹോദങ്ങളും കൂടുതൽ സമയം ചെലവഴിച്ചതെന്ന് മാധവ് പറയുന്നു. 

അച്ഛൻ കരിയറിലെയും രാഷ്ട്രീയത്തിലെയും തിരക്കുകൾ കാരണം സ്വന്തം ജീവിതത്തിലെ സമയം ത്യാ​ഗം ചെയ്ത് വർക്ക് ചെയ്യുന്ന ആളായിരുന്നു. സ്വാഭാവികമായി വീട്ടിൽ ഒരാൾ ത്യാ​ഗം ചെയ്യേണ്ടി വന്നു. വീട് നിലനിർത്താൻ എല്ലാം മാറ്റി വെച്ച് നിന്നത് അമ്മയാണ്. ആ അമ്മയുമായാണ് ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത്. അച്ഛനെ എത്രയറിയാം എന്ന് ചോദിക്കുന്നതിനേക്കാൾ അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ എനിക്ക് കൂടുതൽ സംസാരിക്കാൻ പറ്റും. 

ഈ തലമുറയിൽ ഒരുപാട് പ്രാധാന്യം കിട്ടാത്ത കാര്യമുണ്ട്. ഒരു വിവാഹം നടക്കുമ്പോൾ രണ്ട് പേർക്കും ഉത്തരവാദിത്വമുണ്ട്. സുരേഷ് ​ഗോപി പ്രൊവൈഡർ ആയിരുന്നു. പുറത്ത് പോയി എല്ലാം ത്യജിച്ചു. അദ്ദേഹം കൊണ്ട് വരുന്നത് നിലനിർത്താൻ അതേ പോലെ ത്യാ​ഗം ചെയ്ത ആളാണ് രാധിക സുരേഷ്. അമ്മ എല്ലാ രീതിയിലും സ്വന്തം മക്കൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ആളാണ്. അച്ഛന്റെ സാന്നിധ്യം ഇല്ലെന്ന് തോന്നിക്കാതിരിക്കാൻ അമ്മയെക്കൊണ്ട് പറ്റുന്ന എല്ലാം ചെയ്തിട്ടുണ്ട്. ആ ത്യാ​ഗം ഈ തലമുറയിൽ കാണാറുണ്ടോ. 


ഞാൻ കണ്ട് വളർന്നത് എല്ലാം ത്യജിച്ച് മക്കൾക്കും കുടുംബത്തിനും വേണ്ടി നിൽക്കുന്ന അമ്മയെയാണെന്നും മാധവ് സുരേഷ് പറയുന്നു. അമ്മ തനിക്കും ചേട്ടനും തന്ന ഉപദേശത്തെക്കുറിച്ചും മാധവ് സംസാരിച്ചു. ഞങ്ങൾ നാല് മക്കളുടെയും വിദ്യാഭ്യാസത്തിൽ അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഡി​ഗ്രി പൂർത്തിയാക്കിയതാണ്. അമ്മയ്ക്ക് മക്കൾ ഓഫീസ് ജോലിക്ക് പോകണമെന്നാണ് ആ​ഗ്രഹിച്ചതെന്നും മാധവ് സുരേഷ് പറയുന്നു. 

മാധവ് ജനിക്കുന്നതിന് മുമ്പ് ചേച്ചി ലക്ഷ്മി കാറപടത്തിൽ മരണപ്പെട്ടതാണ്. ഇതേക്കുറിച്ചും മാധവ് സംസാരിച്ചു. കാറിൽ അച്ഛൻ ഇരട്ട സഹോദരങ്ങളിൽ ഒരാളും അമ്മയും ഉണ്ടായിരുന്നു. ഈ ആക്സിഡന്റിൽ അമ്മയ്ക്കും ​ഗുരുതരമായ പരിക്ക് പറ്റിയതാണ്. അമ്മയുടെ മുട്ടിന് ഇപ്പോഴും മുഴുവൻ പ്രശ്നമാണ്. അന്നത്തെ പരിക്കിൽ ഇന്നും അനുഭവിക്കുന്നെന്നും മാധവ് സുരേഷ് പറഞ്ഞു. 

അച്ഛനെതിരെ വരുന്ന സൈബറാക്രമണത്തിൽ കടുത്ത എതിർപ്പ് മാധവ് സുരേഷിനുമുണ്ട്. ഇതും അഭിമുഖത്തിൽ നടൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാധവിന്റെ കുമ്മാട്ടിക്കളിയുടെ ട്രെയിലർ പുറത്ത് വന്നത്. സൂപ്പർ ​ഗുഡ് ഫിലിംസ് നിർമ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർകെ വിൻസെന്റ് സെൽവയാണ്. മാധവിന്റെ ചേട്ടൻ ​ഗോകുൽ സുരേഷ് സിനിമാ രം​ഗത്ത് സജീവമാണ്.

#When #marriage #takes #place #both #parties #are #responsible #He #one #who #put #everything #aside #maintain #MadhavSuresh #said #openly

Next TV

Top Stories