#Mallikasukumaran | എന്റെ സ്വന്തക്കാരെക്കുറിച്ച് ചോദിച്ചാൽ സുപ്രിയ മേലോട്ട് നോക്കും; നേരത്തെ വന്ന പൂർണിമ അങ്ങനെയല്ല; മല്ലിക

 #Mallikasukumaran | എന്റെ സ്വന്തക്കാരെക്കുറിച്ച് ചോദിച്ചാൽ സുപ്രിയ മേലോട്ട് നോക്കും; നേരത്തെ വന്ന പൂർണിമ അങ്ങനെയല്ല; മല്ലിക
Sep 15, 2024 05:28 PM | By ADITHYA. NP

(moviemax.in)കുടുംബത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് നടി മല്ലിക സുകുമാരന്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥിരാജിന്റെയും കാര്യത്തിൽ വലിയ അഭിമാനം മല്ലിക സുകുമാരനുണ്ട്.

ഭർത്താവ് നടൻ സുകുമാരൻ മരിച്ച ശേഷം മക്കളെ ഇന്നത്തെ നിലയിലെത്തിക്കാൻ താൻ പ്രയത്നിച്ചതിനെക്കുറിച്ച് നടി പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.

മക്കളെ പോലെ തന്നെ ലെെം ലൈറ്റിൽ ശ്രദ്ധ നേടുന്നവരാണ് മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും.ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.

തന്റെ മക്കൾക്ക് അനുയോജ്യരാണ് അവരുടെ ഭാര്യമാരെന്ന് മല്ലിക പറയുന്നു. കൈരളി ടിവിയോടാണ് നടി മനസ് തുറന്നത്. രാജുവിന് പറ്റിയ ആളാണ് സുപ്രിയ. അത് പോലെ തന്നെയാണ് ഇന്ദ്രന് പൂർണിമയും.

രണ്ട് ആൺകുട്ടികളാണെന്ന് സുകുവേട്ടൻ എപ്പോഴും എന്നോട് പറയുമായിരുന്നു. അവർ കല്യാണം കഴിച്ച് പോകും.സ്നേഹം പുറമേക്ക് കാണിച്ചില്ലെങ്കിലും ഉള്ളിൽ അവർ സ്നേഹിക്കുന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മരുമക്കൾക്ക് അവരുടെ അമ്മയോട് കാര്യങ്ങൾ തുറന്ന് പറയാനുള്ള അടുപ്പം എന്നോട് തോന്നണമെന്നില്ല. അവരുടെ അമ്മ വന്ന് പത്ത് ദിവസം നിൽക്കുന്ന അത്രയും സുഖമായിരിക്കില്ല ഞാൻ ചെന്ന് നിൽക്കുമ്പോൾ.

അമ്മായിയമ്മമാരെ കുറച്ച് കൂടെ പ്രീതിപ്പെടുത്താൻ നോക്കുന്ന രീതിയാണ് നമ്മുടെ സമൂഹത്തിലെ മരുമക്കൾക്കെന്നും മല്ലിക സുകുമാരൻ പറയുന്നു.അവർ ജീവിച്ചേട്ടെ. എന്തിനാണ് അവരുടെ പുറകെ തൂങ്ങുന്നത്.

എനിക്ക് വീടുണ്ട്. അദ്ദേഹം സമ്പാദിച്ചതുണ്ട്. അച്ഛന്റെയും അമ്മയുടെയും കാലത്ത് തന്നതൊന്നും കളഞ്ഞിട്ടില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. മക്കൾ എന്തെങ്കിലും ആവശ്യം വന്നാൽ നന്നായി നോക്കും.

പക്ഷെ അതും പറഞ്ഞ് അവർക്കൊപ്പം താമസിക്കാൻ താൽപര്യമില്ല. എന്റെ മരുമക്കൾക്ക് അവരുടേതായ ലോകമുണ്ടെന്ന് എനിക്കറിയാം. അത് അറിഞ്ഞ് നിൽക്കുകയെന്നതാണ് അമ്മായിയമ്മയുടെ ഏറ്റവും വലിയ കടമയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

മരുമക്കൾ രണ്ട് പേരും വ്യത്യസ്തരാണെന്നും മല്ലിക പറയുന്നു. ഡൽഹിയിൽ വളർന്നതിന്റെ രീതി സുപ്രിയക്കുണ്ട്. ആരൊക്കെയാണ് എന്റെ സ്വന്തക്കാരെന്ന് സുപ്രിയയോ‌ട് ചോദിച്ചാൽ സുപ്രിയ മേലോട്ട് നോക്കും. ഒന്നോ രണ്ടോ പേരെയേ അറിയൂ.

പൂർണിമ നേരത്തെ വന്ന ആളായത് കൊണ്ട് എന്റെ അമ്മയുടെ സഹോദരങ്ങളെയും മക്കളെയും എന്റെ ചേച്ചിയുടെയും മക്കളെയുമെല്ലാം അറിയാം.പൂർണിമയ്ക്ക് അവരുമായൊക്കെ കുറച്ച് കൂടെ അടുപ്പമുണ്ട്.

സുപ്രിയ അവരെയൊക്കെ കാണുന്നത് കല്യാണം കഴിഞ്ഞ് നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ്. സ്നേഹക്കുറവ് കൊണ്ടല്ല, പക്ഷെ കൂടുതൽ കോൺടാക്ടുള്ളത് പൂർണിമയ്ക്കാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

കൊച്ചുമക്കളെക്കുറിച്ചും മല്ലിക സംസാരിച്ചു. നക്ഷത്രയാണ് ശരിക്കും എന്റെ മോൾ. അവൾ ഭയങ്കരമായി നീരീക്ഷിച്ച് അച്ഛനെന്നോ അമ്മയെന്നോ നോക്കാതെ സംസാരിക്കും. നക്ഷത്രയെ ചെറുപ്പത്തിൽ ഞാൻ പാട്ട് പാടി ഉറക്കിയിട്ടുണ്ട്.

എന്റെ കൂടെ വന്ന് താമസിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ആലിയെ (അലംകൃത) സുപ്രിയ അങ്ങനെ വിട്ടിട്ടില്ല. ഇവിടെ വന്ന് കളിച്ചൊക്കെ പോകും. നക്ഷത്രയാണ് ഇവിടെ വന്ന് നിന്നിട്ടുള്ളത്. അവൾ വളരെ ഹോംലിയാണ്.

ഇവിടെ നിന്നോയെന്ന് പറഞ്ഞാൽ അവൾ ഇവിടെ നിൽക്കും. അതിനൊന്നും മടിയില്ല. കാരണം അമ്മൂമ്മയുടെ അടുത്ത് നിന്നാൽ എല്ലാ ഇഷ്ടങ്ങളും സാധിക്കുമെന്ന് അവൾക്ക് നന്നായിട്ടറിയാമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

#Supriya #looks #up #when #asked #about #my #own #Purnima #came #earlier #not #like #that #Mallika

Next TV

Related Stories
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall