#gumasthan | 'അയാളും ആ വീടും ഒരു ദുരൂഹതയാണ്'; ബിബിൻ ജോർജിൻ്റെ 'ഗുമസ്ഥൻ' ടീസർ പുറത്ത്

#gumasthan | 'അയാളും ആ വീടും ഒരു ദുരൂഹതയാണ്'; ബിബിൻ ജോർജിൻ്റെ 'ഗുമസ്ഥൻ' ടീസർ പുറത്ത്
Sep 15, 2024 04:54 PM | By ShafnaSherin

(moviemax.in)അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന 'ഗുമസ്ഥൻ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസ‍ർ പുറത്തിറങ്ങി. നടൻ സുരേഷ് ഗോപിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.

പൂർണ്ണമായും ഒരു മർഡർ മിസ്റ്ററിയാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, റോണി ഡേവിഡ് രാജ്, ജയ്സ് ജോസ്, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ഡർ, ഷാജു ശീധർ, ഐ.എം.വിജയൻ, ഡ്രാക്കുള സുധീർ, കൈലാഷ്, മഖ്ബൂൽ സൽമാൻ,

ആനന്ദ് റോഷൻ, സ്മിനു സിജോ, ബിന്ദു സഞ്ജീവ്, നീമ മാത്യു, ആതിര രാജീവ്, സുന്ദരപാണ്ഡ്യൻ, അലക്സ് കുര്യൻ, ജോയ് ജോൺ, ആൻ്റണി, ഫൈസൽ മുഹമ്മദ്, സുധീഷ് തിരുവാമ്പാടി, മച്ചാൻ സലിം, ടൈറ്റസ് ജോൺ, ലുലു ഷഹീൻ, ജീമോൻ ജോർജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അത്യന്തം സസ്പെൻസ് നിറഞ്ഞ ഒരു കഥയുടെ ചുരുളുകളാണ് സംവിധായകനായ അമൽ കെ. ജോബി ഈ ചിത്രത്തിലൂടെ അഴിക്കുന്നത്. സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിനോയ്‌ എസ് പ്രസാദ് ആണ്.

കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ.

ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സെപ്റ്റംബർ ഇരുപത്തിയേഴിന് ചിത്രം പ്രദർശനത്തിനെത്തും. പി.ആർ.ഒ- വാഴൂർ ജോസ്.

#He #house #mystery #BibinGeorge #gumasthan #teaser #out

Next TV

Related Stories
മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

Jan 4, 2026 02:14 PM

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ...

Read More >>
ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

Jan 3, 2026 12:53 PM

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ, കിടിലൻ പേരുകളുമായി...

Read More >>
Top Stories










News Roundup