(moviemax.in)തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് രമ്യ കൃഷ്ണന്‍. തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് രമ്യ കൃഷ്ണന്‍.
സാക്ഷാല്‍ രജനീകാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുമ്പോഴും കയ്യടി നേടാനും സ്്ക്രീന്‍ തന്റേതാക്കി മാറ്റാനും സാധിച്ചിട്ടുള്ള മറ്റൊരു നടിയുണ്ടാകില്ല.
പടയപ്പയില്‍ സ്റ്റൈല്‍ മന്നനെ പോലും സൈഡാക്കിയ രമ്യ കൃഷ്ണന്റെ പ്രകടനം ഒരിക്കലും മറക്കപ്പെടില്ല.ഇന്നും വളരെ സജീവമായി തന്നെ മുന്‍നിരയില്‍ തന്നെ രമ്യ കൃഷ്ണനുണ്ട്.
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍.തമിഴിലൂടെയായിരുന്നു രമ്യ കൃഷ്ണന്റെ അരങ്ങേറ്റം.
1983ല്‍ പുറത്തിറങ്ങിയ വെള്ളൈ മനസ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ 1986ല്‍ പുലരുമ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.
അതേ വര്‍ഷം പുറത്തിറങ്ങിയ ഭലേ മിത്രുലു ആയിരുന്നു ആദ്യ തെലുങ്ക് സിനിമ. കൃഷ്ണ രുക്മിണിയായിരുന്നു ആദ്യ കന്നഡ സിനിമ. യാഷ് ചോപ്ര സിനിമയായ പരമ്പരയിലൂടെയാണ് രമ്യ കൃഷ്ണന്‍ ബോളിവുഡിലെത്തുന്നത്.
ഒരേസമയം തെന്നിന്ത്യന്‍ സിനിമയിലും ബോൡവുഡിലുമെല്ലാം സജീവമായിരുന്നു രമ്യ കൃഷ്ണന്‍. മുന്‍നിര നായകന്മാരുടെ നായികയായി എല്ലാ ഭാഷയിലും രമ്യ തിളങ്ങി. നാല്‍പ്പത് വര്‍ഷം നീണ്ടു കിടക്കുന്ന രമ്യയുടെ സിനിമാ കരിയര്‍ പകരം വെക്കാനില്ലാത്തതാണ്.
ഇത്രയും ദൈര്‍ഘ്യമേറിയ കരിയറും, ഇപ്പോഴും പ്രാധാന്യം നഷ്ടമാകാതെ നിലനിര്‍ത്തുന്നു എന്നതുമെല്ലാം അസാധാരണമാണ്. പടയപ്പ മുതല്‍ ബാഹുബലി വരേയും ആര്യന്‍ മുതല്‍ സൂപ്പര്‍ ഡീലക്‌സ് വരെയും നീണ്ടു നില്‍ക്കുന്ന ആ കരിയര്‍ സമാനതകളില്ലാത്തതാണ്.
ഓണ്‍ സ്‌ക്രീനിലെ തന്റെ പ്രകടനങ്ങളുടെ പേരില്‍ മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും രമ്യ കൃഷ്ണന്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
സംവിധായകന്‍ കെഎസ് രവികുമാറുമായുള്ള രമ്യയുടെ പ്രണയം തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു. ഇന്ന് എല്ലാം പഴങ്കഥയാണെങ്കിലും അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ആ പ്രണയം.
1999 കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പയുടെ സമയത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. രമ്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പടയപ്പയിലേത്.
പിന്നാലെ പാട്ടാലി, പഞ്ചതന്ത്രം എന്ന സിനിമകളിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. അധികം വൈകാതെ ആ സൗഹൃദം പ്രണയത്തിന് വഴി മാറുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് രവികുമാര്‍ വിവാഹിതനായിരുന്നു.
വിവാഹിതനായിരിക്കെ തന്നെ രമ്യയുമായി രവികുമാര്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ വിവാദമായി മാറി. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ രമ്യ കൃഷ്ണന്‍ ഗര്‍ഭിണിയായതായും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തമിഴ് സിനിമാ ലോകത്തെ തന്നെ പിടിച്ചുലച്ച ഗോസിപ്പായിരുന്നു അത്.രമ്യ ഗര്‍ഭിണിയായതോടെ രവികുമാര്‍ ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ രമ്യ പ്രതിഫലമായി 75 ലക്ഷം രൂപ രവികുമാറിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ തുക അദ്ദേഹം നല്‍കിയെന്നും അതോടെയാണ് രമ്യ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും അക്കാലത്തെ ഗോസിപ്പ് കോളങ്ങള്‍ പറയുന്നു.
എന്നാല്‍ ഈ വിവാദം രമ്യയുടേയും രവികുമാറിന്റേയും കരിയറുകളെ ബാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. രവികുമാറുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് രമ്യ സംവിധായകന്‍ കൃഷ്ണ വംശിയുമായി പ്രണയത്തിലാകുന്നത്.
2003ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. 2005 ഫെബ്രുവരി 13നാണ് രമ്യയുടേയും വംശിയുടേയും മകന്‍ ജനിക്കുന്നത്. റിത്വിക് വംശിയെന്നാണ് മകന് രമ്യയും വംശിയും പേര് നല്‍കിയിരിക്കുന്നത്.
#became #pregnant #affair #director #RamyaKrishnan needs 75 lakhs to perform an abortion