(moviemax.in)സില്‍ക്ക് സ്മിതയുടെ ജീവിതവും സിനിമയിലേക്ക് വന്നതുമൊക്കെ എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. വളരെ സാധാരണക്കാരിയില്‍ നിന്നും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താര പദവിയിലേക്കാണ് നടി വളര്‍ന്നത്.
എന്നാല്‍ ബിഗ്രേഡ് നായിക എന്ന മുദ്ര സില്‍ക്കിന്റെ ജീവിതത്തെ നരകതുല്യമാക്കിയെന്ന് പറയാം. മാദക സുന്ദരിയായി ഐറ്റം ഡാന്‍സ് കളിക്കുന്ന സില്‍ക്കിനെ കാണാനായിരുന്നു അന്ന് ജനം തിരക്ക് കൂട്ടിയിരുന്നത്.
എന്നാല്‍ വളരെ ചെറിയ പ്രായം മുതല്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ച് വന്ന നടിയെ കുറിച്ചുള്ള കഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
പത്താമത്തെ വയസില്‍ വിവാഹിതയായത് മുതല്‍ സിനിമയിലേക്ക് എത്തിയത് വരെയുള്ള സില്‍ക്കിന്റെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു.കടുത്ത സാമ്പത്തിക പരാധീനതകളില്‍ വിഷമിച്ചിരുന്ന കുടുംബത്തിലാണ് സില്‍ക്ക് സ്മിത ജനിക്കുന്നത്.
വീട്ടിലെ പ്രതികൂല സാഹചര്യം കാരണം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. ചെറുപ്പത്തിലെ വശ്യതയുള്ള കണ്ണുകളായിരുന്നു നടിയുടേത്. ആ നോട്ടവും ഭാവവും ഏത് പുരുഷനെയും ആകര്‍ഷിക്കും.
കുട്ടി എന്ന പരിഗണന പോലും ഗ്രാമത്തിലുള്ളവര്‍ സില്‍ക്കിനോട് കാണിക്കാതെ അവരുടെ പുറകേ കൂടുമായിരുന്നു. ഈ പോക്ക് അപകടത്തിലേക്കാണെന്ന് മനസിലായതോടെ മാതാപിതാക്കള്‍ പത്ത് വയസില്‍ തന്നെ സ്മിതയെ വിവാഹം കഴിപ്പിച്ചു.
എന്നാല്‍ ഭര്‍തൃകുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും കൊടിയ പീഡനമാണ് അവള്‍ക്ക് നേരിടേണ്ടി വന്നത്. ആ വീട്ടില്‍ താമസിച്ചാല്‍ ജീവിതം നരകതുല്യമാവുമെന്ന് തിരിച്ചറിഞ്ഞ സ്മിത പതിനാലാമത്തെ വയസില്‍ ആരുമറിയാതെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഒളിച്ചോടി.
സ്വന്തം വീട്ടിലേക്ക് വന്നാല്‍ വഴക്ക് കേള്‍ക്കുമെന്ന് അറിയാവുന്നത് കൊണ്ട് അങ്ങോട്ട് പോയില്ല. തന്നെ കുറച്ചെങ്കിലും മനസിലാക്കുന്ന ആള്‍ അമ്മായിയാണെന്ന് മനസിലാക്കിയ സ്മിത നേരെ അവിടേക്കാണ് പോയത്. ശേഷം തന്റെ വിഷമങ്ങള്‍ അവരോട് പറഞ്ഞു.
ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ പോകാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അങ്ങനെയെങ്കില്‍ മരിക്കുമെന്നാണ് സ്മിത പറഞ്ഞത്. ഒടുവില്‍ സിനിമയോടുള്ള താല്‍പര്യം മനസില്‍ കണ്ട് അമ്മായിയെയും കൂട്ടി മദിരാശിയിലേക്ക് സ്മിത എത്തി.
പല സിനിമാക്കാരെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. മദിരാശിയിലെ ചേരികളില്‍ താമസിച്ച സ്മിത ആദ്യം ഒരു നടിയുടെ വീട്ടുജോലിക്കാരിയായി. പിന്നീട് അവരുടെ കഴിവ് മനസിലാക്കിയ നടി മേക്കപ്പ് സഹായിയായി കൂടെ കൂട്ടി.
പിന്നാലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം ലഭിച്ചു. നല്ലൊരു സിനിമയിലേക്ക് അവസരം കിട്ടാതെ നില്‍ക്കുമ്പോഴാണ് മലയാളിയായ ആന്റണി ഈസ്റ്റ്മാനെ പരിചയപ്പെടുന്നത്.
ഫോട്ടോഗ്രാഫറായ അദ്ദേഹത്തിന്റെ സംവിധാനത്തിലെത്തുന്ന ഇണയെത്തേടി ചിത്രത്തിലെ നായികാ കഥാപാത്രത്തിന് സില്‍ക്ക് സ്മിതയുടെ മുഖം ചേരുമെന്ന് തോന്നി.
അങ്ങനെ അവരെ തിരഞ്ഞെടുത്തു. അതുവരെ വിജയലക്ഷ്മി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടിയുടെ പേര് മാറ്റി സ്മിതയെന്നാക്കി. സെക്‌സിന് മുന്‍തൂക്കം നല്‍കുന്ന ഇതിവൃത്തമായിരുന്നു സിനിമയുടേത്.
പക്ഷേ പടം തിയേറ്ററിലെത്താന്‍ കുറച്ച് വൈകി. ഈ ചിത്രത്തില് നല്ല പ്രകടനം കാഴ്ച വെക്കാനും സ്മിതയ്ക്ക് സാധിച്ചു. സെക്‌സ് പടങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ടായിരുന്ന കാലത്ത് ഇണയെത്തേടി വലിയ വിജയമായി.
വിനു ചക്രവര്‍ത്തിയുടെ വണ്ടിച്ചക്രം എന്ന സിനിമയാണ് സില്‍ക്കിന്റെ കരിയറില്‍ വഴിത്തിരിവായത്. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ സില്‍ക്ക് കൂടി ചേര്‍ത്താണ് പില്‍ക്കാലത്ത് സില്‍ക്ക് സ്മിതയായി മാറിയത്.
#People #come #back #regardless #fact #child #reason #Silk #married #age