#NikhilaVimal | ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല,തോന്നുവാണേൽ കഴിക്കും ; വിവാഹ എപ്പോഴെന്ന ചോദ്യത്തിന് മാസ്സ് മറുപടിയുമായി നിഖില വിമല്‍

#NikhilaVimal | ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല,തോന്നുവാണേൽ കഴിക്കും ; വിവാഹ എപ്പോഴെന്ന ചോദ്യത്തിന് മാസ്സ് മറുപടിയുമായി നിഖില വിമല്‍
Sep 14, 2024 08:08 PM | By ShafnaSherin

(moviemax.in)മലയാളത്തിന്റെ പ്രിയതാരമാണ് നിഖില വിമൽ. ഭാ​ഗ്യദേവത എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നിഖില ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ഉയർന്നു കഴിഞ്ഞു.

സമീപകാലത്ത് ഒട്ടനവധി സിനിമകളാണ് താരത്തിന്റേതായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത നിഖിലയുടെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടാറുമുണ്ട്. പലപ്പോഴും താരം നൽകുന്ന ത​ഗ് മറുപടികളുമാകും അത്.

ഇപ്പഴിതാ തന്റെ വിവാഹത്തെ കുറിച്ച് നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

എപ്പോഴത്തെയും പോലെ വിവാഹ ചോദ്യത്തിനും തക്കതായ മറുപടി നിഖില നൽകിയിട്ടുണ്ട്. ലവ് ഓർ അറേഞ്ച്ഡ് മാര്യേജിനോടാണോ താല്പര്യം എന്നതായിരുന്നു ചോദ്യം. ഇതിന് 'എനിക്ക് വിവാഹത്തോട് താല്പര്യമില്ല.നോ മാര്യേജ്. എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല. എനിക്ക് എപ്പോഴേലും തോന്നുവാണേൽ കഴിക്കും', എന്നായിരുന്നു നിഖില മറുപടി നൽകിയത്.

കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടേതായി ഇനി റിലീസിന് ചെയ്യാനിരിക്കുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മേതിൽ ദേവിക, അനുശ്രീ, ഹക്കിം ഷാജഹാൻ, വിനു മോഹൻ തുടങ്ങി നിരവധി താരങ്ങളും കഥ ഇന്നുവരെയിൽ ഭാ​ഗമാണ്. മേതിൽ ദേവികയാണ് നായിക വേഷത്തില്‍ എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. നാല്പത്തി ആറാം വയസിലാണ് ഇവരുടെ നായിക അരങ്ങേറ്റം എന്നതും ഏറെ ശ്രദ്ധേയമാണ്.

#No #one #can #force #you #get #married #NikhilaVimal #mass #answer #question #married

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall