മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി വീണ്ടും ഉര്‍വശി നിറഞ്ഞ് നില്‍ക്കുകയാണ്. മലയാള സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ഏറ്റവും അര്‍ഹിക്കുന്ന നടി ഉര്‍വശിയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നിരുന്നാലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെ നടി മുന്‍പ് വിമര്‍ശിക്കപ്പെട്ടിരുന്നു.
നടന്‍ മനോജ് കെ ജയനുമായിട്ടുള്ള വിവാഹമോചനവുമൊക്കെ വലിയ വഴക്കുകളായിരുന്നു. അതൊക്കെ മറികടന്ന് ഇരുവരും വേറെ രണ്ട് കുടുംബമായി ജീവിക്കുകയാണ്. രണ്ടാമതും വിവാഹം കഴിച്ചതില്‍ ഉര്‍വശി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. നാല്‍പതുകളില്‍ രണ്ടാമതും അമ്മയാവാനുണ്ടായ കാരണത്തെ കുറിച്ച് നടി മനസ് തുറക്കുകയാണിപ്പോള്‍.
ഭര്‍ത്താവോ അദ്ദേഹത്തിന്റെ വീട്ടുകാരോ അത് അവശ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടായാലോ എന്നാണ് ഉര്‍വശി ചോദിക്കുന്നത്. അതുപോലെ ആദ്യ ബന്ധത്തിലുള്ള മകള്‍ കുഞ്ഞാറ്റയെ കുറിച്ചും സംസാരിക്കുകയാണ് നടി. വൈകാതെ കുഞ്ഞാറ്റയും സിനിമയില്‍ ചുവടുറപ്പിക്കണമെന്ന ആഗ്രഹത്തിലാണ്. അവളുടെ ഇഷ്ടങ്ങളെ കുറിച്ച് നേരെ ചൊവ്വേ എന്ന പരിപാടിയിലൂടെ നടി വെളിപ്പെടുത്തുന്നു.
'മകള്‍ കുഞ്ഞാറ്റയ്ക്ക് ഇരുപത്തിമൂന്ന് വയസായി. ഞാന്‍ അമ്മ, അവള്‍ മകള്‍ എന്നൊന്നുമല്ല. അവള്‍ വളരെ ഫ്രണ്ട്‌ലിയാണ്. ചില കാര്യങ്ങള്‍ക്ക് ഞാന്‍ ആശങ്കപ്പെടുകയോ ടെന്‍ഷന്‍ അടിക്കുകയോ ചെയ്താല്‍ അതെന്തിനാണ് അമ്മ? വിട്ട് കളയാനാണ് അവള്‍ പറയുന്നത്. അതുപോലെ ഡ്രസ്സും കോസ്‌മെറ്റിക്‌സ് വാങ്ങിക്കുമ്പോഴും ഞാന്‍ അവളോടാണ് അഭിപ്രായം ചോദിക്കുന്നത്.
പ്രോഗ്രാമിന് പോകുമ്പോള്‍ അമ്മ കുറച്ച് ലിപ്സ്റ്റിക്ക് ഇടണമെന്ന് അവള്‍ക്കാണ് നിര്‍ബന്ധം. എനിക്കത് കൊള്ളില്ലെന്ന് പറഞ്ഞാല്‍ ആര് പറഞ്ഞു, അതിന് വേണ്ടിയാണ് ഞാനിത് കൊണ്ട് വന്നതെന്ന് പറയും. അവളിപ്പോള്‍ എന്റെ അമ്മയാവാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. കുഞ്ഞാറ്റയ്ക്കും സിനിമയിലേക്ക് വരാനാണ് ഇഷ്ടം. പക്ഷേ പിള്ളേരൊക്കെ ബോള്‍ഡാണ്. ഞാനൊരിക്കലും ഒറ്റയ്ക്ക് താമസിച്ചിട്ടില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാറുമില്ല.
എന്നാല്‍ അവള്‍ ഒറ്റയ്ക്ക് ഹോസ്റ്റലില്‍ നിന്ന് പഠിച്ചു. ഒറ്റയ്ക്ക് കാബ് ബുക്ക് ചെയ്ത് പോകും, ഒറ്റയ്ക്ക് ഷോപ്പിങ്ങിന് പോകും. എനിക്ക് ഷോപ്പിങ്ങിന് പോകാന്‍ പോലും അറിയില്ല. കടയില്‍ ചെന്ന് നിന്നാല്‍ ഒന്നോ രണ്ടെണ്ണമോ എടുത്തിട്ട് അത് പാക്ക് ചെയ്‌തോളാന്‍ പറയും. അല്ലാതെ ഒന്നും അറിയില്ല. അവള്‍ എല്ലാ കാര്യത്തിലും ഇന്‍ഡിപെന്‍ഡന്റ് ആണ്.
മകള്‍ നന്നായി പഠിച്ച് നല്ല മാര്‍ക്ക് വാങ്ങിയ ആളാണ്. എന്നെ സംബന്ധിച്ച് അവളുടെ ആ കഷ്ടപ്പാടിന് ഫലമുണ്ടാകണമെന്നൊരു ആഗ്രഹം കൂടിയുണ്ട്. എനിക്ക് സാധിക്കാതെ പോയ വിദ്യാഭ്യാസം അവള്‍ പൂര്‍ത്തിയാക്കണം. എന്നിട്ട് അതിന് അനുസരിച്ചൊരു ജോലി ചെയ്യണമെന്നായിരുന്നു എനിക്ക്. അവളത് പോലെ ജോലി ചെയ്തു, അവളുടെ ശമ്പളത്തില്‍ ജീവിച്ചു.
എനിക്ക് സന്തോഷമായി. ഇനിയിപ്പോള്‍ അവളും സുഹൃത്തുക്കളുമൊക്കെ പറയുന്നത് സിനിമയിലൊന്ന് ട്രൈ ചെയ്യട്ടെ എന്നാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ നോക്കാം. അല്ലെങ്കില്‍ തിരികെ ജോലിയിലേക്ക് തന്നെ പോകുമെന്നാണ്' പറയുന്നത്. തിരിച്ച് വരവിനെ കുറിച്ച് ഉര്‍വശി പറയുന്നതിങ്ങനെയാണ്... 'നമ്മളെ സ്‌നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഒരു വ്യക്തി എപ്പോഴും അടുത്തുണ്ടാവുമ്പോള്‍ അവര്‍ക്ക് വേണ്ടി കൂടുതലെന്തെങ്കിലും ചെയ്യണമെന്ന് തോന്നും. അത് തീര്‍ച്ചയായും എന്റെ ഭര്‍ത്താവ് ശിവപ്രസാദാണ്. അദ്ദേഹത്തിനാണ് എല്ലാ ക്രെഡിറ്റും കൊടുക്കേണ്ടത്.'
#She #is #now #trying #to #become #mother #baby #is #not #afraid #to #live #alone #Urvashi