(moviemax.in)ദളപതി വിജയ് നായകനായി എത്തിയ വെങ്കട്ട് പ്രഭു ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) മികച്ച കളക്ഷനുമായി മുന്നേറുകയാണ്.
തമിഴ്‌നാട്ടിൽ മികച്ച അഭിപ്രായം നേടുമ്പോഴും മറ്റു സംസ്ഥാനങ്ങളിൽ ഗോട്ടിന് സമിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്.
എന്നാൽ ഈ സമിശ്ര പ്രതികരണങ്ങൾക്ക് കാരണം ചിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ കുറിച്ചുള്ള പരാമർശമാണെന്നാണ് സംവിധായകൻ വെങ്കട്ട് പ്രഭു പറയുന്നത്.
ട്വിറ്ററിൽ നടന്ന ചർച്ചയിലാണ് വെങ്കട്ട് പ്രഭു ഇക്കാര്യം പറഞ്ഞത്. ചെന്നൈ സൂപ്പർ കിംഗ്സിനെ പുകഴ്ത്തിയത് ആയിരിക്കും നെഗറ്റീവ് റിപ്പോര്‍ട്ടിന് കാരണം.
സിഎസ്‌കെ പരാമർശം തമിഴ്നാടിന് പുറത്തുള്ള പ്രേക്ഷകരിൽ നന്നായി എത്തിചേർന്നിട്ടുണ്ടാകില്ലെന്നും വെങ്കട്ട്പ്രഭു പറഞ്ഞു. താൻ ഒരു സിഎസ്‌കെ ആരാധകനായതുകൊണ്ടാണ് മുംബെെ ഇന്ത്യന്‍സ്, ആർസിബി ആരാധകർ തന്നെ എപ്പോഴും ട്രോളുന്നതെന്നും വെങ്കട്ട് പ്രഭു പറഞ്ഞു.
താൻ സിഎസ്‌കെയെ പിന്തുണക്കുന്ന ആളാണെന്നും അതിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ അഞ്ചിനാണ് ഗോട്ട് ലോകമെമ്പാടും റിലീസ് ചെയ്തത്.
വിജയ്‌ക്കൊപ്പം പ്രശാന്ത്, പ്രശാന്ത്, പ്രഭുദേവ, മോഹൻ, ജയറാം, സ്‌നേഹ, ലൈല, അജ്മൽ അമീർ, മീനാക്ഷി ചൗധരി, പാർവതി നായർ, വൈഭവ്, യോഗി ബാബു, പ്രേംജി അമരൻ, യുഗേന്ദ്രൻ വാസുദേവൻ , അഖിലൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ചിത്രം ഇതിനോടകം 200 കോടിയിലധികം രൂപയാണ് ബോക്‌സോഫിസിൽ നിന്ന് കളക്ട് ചെയ്തത്.
ഇതോടെ തുടർച്ചയായി എട്ട് ചിത്രങ്ങൾ 200 കോടിയിലെത്തി എന്ന റെക്കോർഡ് വിജയ്ക്ക് സ്വന്തമായിരിക്കുകയാണ്.
#GOAT #negative #report #due #praise #CSK #RCB #Mumbai #fans #trolling #VenkatPrabhu