(moviemax.in)മലയാള സിനിമയിലെ മിന്നും താരമാണ് നിഖില വിമല്‍. ഇപ്പോഴിതാ വാഴൈ എന്ന മാരി സെല്‍വരാജ് സിനിമയിലൂടെ തമിഴിലും കയ്യടി നേടുകയാണ് നിഖില. സിനിമയിലെന്നതു പോലെ തന്നെ ഒടിടി സീരീസിലും കയ്യടി നേടാനായ നായികയാണ് നിഖില വിമല്‍.
ഈയ്യടുത്തിറങ്ങിയ ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയിലൂടെ തെന്നിന്ത്യയുടെ അഴകിയ ലൈലയായി മാറിയിരിക്കുകയാണ് നിഖില.ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം.'
'തുടക്കകാലത്ത് ഞാന്‍ ചില തമിഴ് സിനിമകളില്‍ അഭിനയിച്ചു. അന്നൊന്നും സിനിമയെക്കുറിച്ച് കൃത്യായ ധാരണയില്ലായിരുന്നു. ഒരനുഭവം പറയാം. ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് പോയതാണ് ഞാനും അമ്മയും.
ഇടയ്ക്ക് വച്ച് ഷൂട്ടിങ് മുടങ്ങി. സിനിമയുടെ പ്രവര്‍ത്തകര്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു ഞങ്ങളെ ട്രെയ്‌നില്‍ കയറ്റി ഇരുത്തി. ഒടുവില്‍ ടിടിഇ വന്നപ്പോള്‍ ടിക്കറ്റുമില്ല, റിസര്‍വേഷനുമില്ല. ഞങ്ങളുടെ കയ്യില്‍ കാശും കുറവാണ്.
അമ്മ കരഞ്ഞു കൊണ്ട് ബാഗില്‍ നിന്നും നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.മറ്റൊരു സംഭവം 150 ദിവസത്തോളം നീണ്ട ഒരു ഷൂട്ടിങ്ങാണ്. ഇന്ന് 150 എന്നൊക്കെ പറഞ്ഞാല്‍ ബ്രഹ്‌മാണ്ഡ സിനിമയാണ്.
40 ദിവസത്തോളം ചിത്രീകരിച്ച സീന്‍ ഡബ്ബിങ് തിയേറ്ററിലെത്തിയപ്പോള്‍ അപ്രതക്ഷ്യമായി. അങ്ങനെ വിഷമവും നിരാശയും തോന്നിയ ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു സിനിമ റിലീസായി തൊട്ടു പിന്നാലെ അടുത്ത ഓഫര്‍ വന്നില്ലെന്ന് വിഷമിക്കുന്നവരെ കണ്ടിട്ടുണ്ട്.
അവിടെയാണ് ഇതൊന്നുമൊരു സ്ട്രഗിള്‍ അല്ല എന്നു ഞാന്‍ പറയുന്നത്. കുറച്ചുകൂടി ക്ഷമ വേണം എന്ന് അടുപ്പമുള്ള പലരോടും പറയാറുണ്ട്.'' എന്നാണ് നിഖില പറയുന്നത്.സിനിമ എന്റെ സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് നിഖില പറയുന്നത്.
പക്ഷെ അതെങ്ങനെയോ സംഭവിച്ച. ഭാഗ്യദേവതയാണ് ആദ്യ സിനിമയെങ്കിലും ലൗ 24x7 നു ശേഷണാണ് സിനിമയെ ഗൗരവ്വത്തോടെ സമീപിച്ചു തുടങ്ങിയത്. അതിനുശേഷം നന്നായി കഷ്ടപ്പെട്ടു.
സിനിമയില്‍ നിലനില്‍ക്കാന്‍ ഇത്രമാത്രം ശ്രമം എന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും താരം പറയുന്നു.സിനിമയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ അമ്മ കലാമണ്ഡലം വിമല ദേവിയുടെ ചിലങ്ക കലാക്ഷേത്രയില്‍ ടീച്ചറായേനെ എന്നാണ് നിഖില പറയുന്നത്.
എന്നു കരുതി ഇപ്പോള്‍ ഡാന്‍സ് പ്രാക്ടീസ് എങ്ങനെ പോകുന്നു എന്നു മാത്രം ചോദിക്കരുതു എന്നും നിഖില ജാമ്യം എടുക്കുന്നുണ്ട്. കഴിഞ്ഞ മഹാനവമിക്കാണ് അവസാനം ആ വഴി പോയത്.
ഉഴപ്പുന്നതിന് അമ്മ ഇടയ്ക്കിടെ കണ്ണുരുട്ടാറുണ്ട്. അതൊക്കെ നൈസ് ആയി ഒഴിവാക്കുമെന്നും താരം പറയുന്നു.കലാരംഗത്തല്ലെങ്കില്‍ പിഎസ്എസി എഴുതി സര്‍ക്കാര്‍ ജോലിയൊക്കെ നേടി, ഫയലുകള്‍ക്കിടയില്‍ ഇരുന്നേനെ.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ചായക്കട, അല്ലെങ്കില്‍ ഫുഡ് ബിസിനസ് പ്ലാന്‍ ചെയ്യാത്തവര്‍ ചുരുക്കമല്ലേ, ആ കൂട്ടത്തില്‍ ഞാനും ചിലപ്പോള്‍ പെട്ടേനെ. പക്ഷെ ബിസിനസ് എനിക്കു പറ്റിയ മേഖലയല്ല. അത്ര ക്ഷമയും സമര്‍പ്പണവും എനിക്കുണ്ടെന്ന് തോന്നുന്നില്ലെന്നും താരം പറയുന്നുണ്ട്.
#still #remember #mother #crying #pinching #notes #change #indelible #novel #Nikhila #mind