#keerthisuresh | കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രം; ഹിറ്റായി ചിത്രത്തിലെ ഗാനം

#keerthisuresh | കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രം; ഹിറ്റായി ചിത്രത്തിലെ ഗാനം
Nov 25, 2024 07:19 PM | By akhilap

(moviemax.in) കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രം ബേബി ജോണിലെ പുത്തൻ ഗാനം യൂട്യൂബിൽ ഹിറ്റായി . വരുൺ ധവാന്റെ നായികായായിട്ടാണ് കീർത്തി ചിത്രത്തിൽ വേഷമിടുന്നത്.കീർത്തിയുടെ ആദ്യ ബോളിവുഡ് സിനിമയാണിത്.

തമൻ ഈണമൊരുക്കിയ ഗാനമാണിത്. ദില്‍ജിത്ത് ദോസഞ്ജും ധീയും ചേർന്ന് ഗാനം ആലപിച്ചു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിയ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്.

ഗ്ലാമറസ് ലുക്കിലാണ് കീർത്തി സുരേഷ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നായകൻ വരുൺ ധവാനും ഗാനരംഗത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള നൃത്തരംഗങ്ങൾ ആരാധകരുടെ മനം കവരുന്നു. പാട്ടിന്റെ പ്രമോ പുറത്തിറങ്ങിയപ്പോൾത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിജയ്–അറ്റ്‌ലി ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക് ആണ് ബേബി ജോണ്‍. വാമിഖ ഗബ്ബി, ജാക്കി ഷ്റോഫ്, രാജ്പാൽ യാദവ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കലീസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

2016ൽ വിജയ്‌യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘തെരി’. വിജയ്കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു.






































#varundavan #actress #keerthisuresh #bollywood #hit #song

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
Top Stories