തെന്നിന്ത്യന്‍ സിനിമാലോകത്തെ മുതിര്‍ന്ന നടിമാരില്‍ ഒരാളാണ് രാധിക ശരത് കുമാര്‍. തമിഴ് സിനിമയിലും സീരിയലുകളിലും ആണ് രാധിക ഇപ്പോള്‍ സജീവമാകുന്നത്. അമ്മ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും അഭിനയിക്കാറുണ്ട്.
ഇതിനിടെ നടി ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനോട് അനുബന്ധിച്ച് മലയാള സിനിമയില്‍ നടക്കുന്ന വിവാദങ്ങളിലും പ്രതികരിച്ചാണ് രാധിക എത്തിയത്. മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ കാരവനില്‍ ക്യാമറ ഘടിപ്പിച്ച് ചിലര്‍ നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട് എന്നാണ് രാധിക ആരോപിച്ചത്.
ഈ ദൃശ്യങ്ങള്‍ കണ്ടോണ്ട് താരങ്ങള്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ചും രാധിക വെളിപ്പെടുത്തിയ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ രാധിക പറഞ്ഞ കാര്യങ്ങളായിരുന്നു നടിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വൈറലായത്.
ചുംബന രംഗങ്ങളില്‍ അഭിനയിച്ച് പേരുകേട്ട ഒരു നടന്‍ എന്നെയും അനുജത്തിയെയും സിനിമയില്‍ ചുംബനരംഗത്ത് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്നും അവിടെ പീഡിപ്പിക്കപ്പെട്ടു എന്നുമാണ് നടി രാധിക ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞത്. നടന്‍ കമല്‍ ഹാസനെ കുറിച്ചായിരുന്നു നടിയുടെ ആരോപണം.
'കമല്‍ ഹാസന്റെ സിനിമകളില്‍ സാധാരണയായി ചുംബന രംഗങ്ങളാണ് ഉണ്ടാവാറുള്ളത്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ അത്തരം രംഗങ്ങള്‍ ഇടാന്‍ സംവിധായകരും നിര്‍മ്മാതാക്കളും താല്‍പ്പര്യപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ കമല്‍ഹാസന്റെ സിനിമകളിലെ ചുംബന രംഗങ്ങള്‍ അലിഖിത നിയമമായിരുന്നു.
ചുരുക്കം ചില നടിമാര്‍ ഇത്തരം രംഗങ്ങള്‍ സഹിക്കെട്ട് ചെയ്യുമ്പോള്‍ ചുംബന രംഗം കാരണം കമല്‍ഹാസന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ചിലര്‍ മടിക്കുകയാണ് ചെയ്യാറുള്ളത്. ചുംബന രംഗങ്ങള്‍ ചെയ്യാനുള്ള മടി കാരണം 'സിപ്പിക്കുള്ളില്‍ മുത്ത്' എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം കമല്‍ ഹാസനോടൊപ്പമുള്ള സിനിമകളില്‍ അഭിനയിക്കുന്നത് ഞാന്‍ കുറച്ചു.
ചില സിനിമകളിലെ ചുംബനരംഗത്ത് അദ്ദേഹം ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുമായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ അനുജത്തിയും സമാനമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടു. അന്ന് ഞാനത് തടഞ്ഞതിനാല്‍ ചിലരുടെ രോഷത്തിന് പാത്രമാവേണ്ടി വന്നു. മാത്രമല്ല അതിന് ശേഷം ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വന്നെന്നുമാണ് നടി രാധിക അഭിമുഖത്തില്‍ പറഞ്ഞത്.
#radhikasharathkumar #revelation #about #kiss #scene #cinema #goes #viral