#anumol | അയാള്‍ എന്റെ മാറിടത്തില്‍ പിടിച്ചു; ബാഗും കുപ്പിയും വച്ച് അയാളെ അടിച്ചു, മുഖത്ത് മാന്തി! വെളിപ്പെടുത്തി അനു

#anumol | അയാള്‍ എന്റെ മാറിടത്തില്‍ പിടിച്ചു; ബാഗും കുപ്പിയും വച്ച് അയാളെ അടിച്ചു, മുഖത്ത് മാന്തി! വെളിപ്പെടുത്തി അനു
Sep 1, 2024 09:56 AM | By ADITHYA. NP

 (moviemax.in)നിക്ക് ബസില്‍ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍.

മോശം അനുഭവമുണ്ടായപ്പോള്‍ താന്‍ പ്രതികരിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനുവിന്റെ തുറന്നു പറച്ചില്‍.

മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. ബസിലും ട്രെയിനിലുമൊക്കെ പ്രതികരിച്ചിട്ടുണ്ട്. ഇടിയൊക്കെ കൊടുത്തിട്ടുണ്ട്. ബസിലും ട്രെയിനിലുമൊക്കെ ഞാന്‍ പോകുന്നത് പര്‍ദ ധരിക്കും.

ഈയ്യടുത്തും അങ്ങനൊരു സംഭവമുണ്ടായിട്ടുണ്ടെന്നാണ് അനു പറയുന്നത്.പല പെണ്‍കുട്ടികളും പ്രതികരിക്കില്ല. പക്ഷെ ഞാന്‍ പ്രതികരിക്കും. അതിനുള്ള ആത്മവിശ്വാസം അമ്മ എനിക്ക് തന്നിട്ടുണ്ട്.

ഈ ഫീല്‍ഡില്‍ ഇറങ്ങിയ ശേഷം ആദ്യത്തെ മൂന്ന് വര്‍ഷം അ്മ്മ എല്ലായിടത്തും കൂടെ വരുമായിരുന്നു. പിന്നെയാണ് ഞാന്‍ ഒറ്റയ്ക്ക് പോകാന്‍ ആരംഭിക്കുന്നത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ഞാന്‍ ഒറ്റയ്ക്കാണ് പോകുന്നത്.

അതിനുള്ള ധൈര്യം എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ടെന്നും അനു പറയുന്നു.ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. അരികില്‍ ഒരാളിരുന്ന് ഉറങ്ങുകയായിരുന്നു. ഞാന്‍ കൈ മുന്നിലെ കമ്പിയില്‍ പിടിച്ചിരിക്കുകയാണ്. ബാഗ് മടിയില്‍ വച്ചിട്ടുണ്ട്.

പെട്ടെന്ന് അയാള്‍ എന്റെ മാറിടത്തില്‍ തൊടുന്നതായി തോന്നി. ഞാന്‍ തിരിഞ്ഞു നോക്കിയതും അയാള്‍ പെട്ടെന്ന് കൈ വലിച്ചു. അതില്‍ എനിക്ക് എന്തോ കള്ള ലക്ഷണം തോന്നി. ഞാന്‍ മാസ്‌കും പര്‍ദയും ഷോളുമൊക്കെ ധരിച്ചിട്ടുണ്ട്.

അതിനാല്‍ ആളുകള്‍ക്ക് എന്നെ മനസിലായിരുന്നില്ലെന്നും അനു പറയുന്നു.ഞാന്‍ എന്റെ കയ്യിലുണ്ടായിരുന്ന ബോട്ടിലും ബാഗുമെടുത്ത് അയാളുടെ തലയ്ക്കും മുഖത്തും അടിച്ചു. മുഖത്ത് മാന്തി. കണ്ടക്ടറൊക്കെ ഓടി വന്ന് അയ്യോ വിട്ടേരെ വിട്ടേരെ എന്ന് പറഞ്ഞു.

അപ്പോഴേക്കും അയാള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും എടുത്തു ചാടാന്‍ നോക്കി. കൊടുക്കാനുള്ളതൊക്കെ ഞാന്‍ കൊടുത്തു. ഒരു പെണ്‍കുട്ടിയോട് ആരെങ്കിലും മോശമായി പെരുമാറിയില്‍ കൂടെ നില്‍ക്കുന്നവര്‍ വെറുതെ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്.

എന്ത് തരം മനുഷ്യരാണ് ഇവരൊക്കെ എന്നാണ് അനു ചോദിക്കുന്നത്.വിട്ടേരെ വിട്ടേരെ എന്നാണ് പറഞ്ഞത്. അവരുടെ കുടുംബത്തിലെ ആരോടെങ്കിലും ആണ് ഇങ്ങനെ ചെയ്തതെങ്കില്‍ അവരോടും ഇതാകുമോ പറയുക? നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്, കഷ്ടം എന്ന് ഞാന്‍ അവരോട് പറഞ്ഞു.

അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സംഭവമുണ്ടായി.

എന്റെ സീനിയര്‍ ആയൊരു പെണ്‍കുട്ടിയെ ബസില്‍ വച്ച് പിന്‍സീറ്റിലിരിക്കുന്ന പയ്യന്‍ സീറ്റിന് അടിയിലൂടെ പിന്‍വശത്ത് പിടിച്ചു. അതൊക്കെ കണ്ടിട്ടും ആരും ഒന്നും പ്രതികരിച്ചില്ല.

അവള്‍ ഇരുന്ന് കരഞ്ഞു. അവളുടെ കൂടെയുണ്ടായിരുന്ന ഫ്രണ്ടും ഞാനും ആളുകളോട് നിങ്ങളൊക്കെ മനുഷ്യരാണോ എന്ന് ചോദിച്ച് ചൂടായി. ഞാന്‍ അയാളെ ചവിട്ടുകയും ചെയ്തു.

വണ്ടി നിര്‍ത്തിച്ചു, പൊലീസ് വന്നു. ആരും ഇപ്പോള്‍ പ്രതികരിക്കില്ല. ചിലപ്പോള്‍ ചെറുപ്പക്കാര്‍ പയ്യന്മാര്‍ കണ്ടാല്‍ പ്രതികരിച്ചേക്കും. പക്ഷെ മുതിര്‍ന്ന ആളുകള്‍ പ്രതികരിക്കുന്നില്ല. അതാണ് എനിക്ക് വിഷമമുണ്ടാക്കുന്നതെന്നും അനു കൂട്ടിച്ചേര്‍ക്കുന്നു.

#grabbed #my #breast #He #hit #him #bag #bottle #scratched #his #face #Revealed

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories