മകളെയും മരുമകനെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ രജനികാന്ത്

മകളെയും മരുമകനെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ രജനികാന്ത്
Jan 28, 2022 02:27 PM | By Vyshnavy Rajan

മിഴ് നടന്‍ ധനുഷും ഭാര്യയും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഞെട്ടലോടുകൂടി ആയിരിക്കും ഓരോ ആരാധകരും ഏറ്റെടുത്തത്. ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത് ധനുഷ് തന്നെയാണ്.

ജനുവരി 17നാണ് രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയും നടന്‍ ധനുഷും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. വേര്‍പിരിയല്‍ പ്രഖ്യാപനം ആരാധകര്‍ക്ക് പുറമേ ഇരു കുടുംബങ്ങളെയും ഞെട്ടിച്ചിരുന്നു.

പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. പിന്നീട് ധനുഷിന്റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായില്ല.

എന്നാല്‍, രജനീകാന്ത് ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന രീതിയില്‍ സൂചനകള്‍ വന്നിരുന്നു. വിവാഹബന്ധം വേര്‍പെടുത്താനുള്ള മകളുടെ തീരുമാനം രജനീകാന്തിനെ ഏറെ വേദനിപ്പിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് രജനീകാന്ത് മകളോട് നിരന്തരം ആവശ്യപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വേര്‍പിരിയല്‍ താത്കാലികം മാത്രമാണ് എന്നാണ് രജനീകാന്ത് കണക്കാക്കുന്നതെന്നും മകളും മരുമകനുമായി ഇക്കാര്യത്തെ സംബന്ധിച്ച്‌ തുടര്‍ച്ചയായി സംസാരിക്കുകയാണെന്നുമാണ് അടുത്ത വൃത്തം വെളിപ്പെടുത്തിയത്.


അതേസമയം, ഇരുവരും ഇതുവരെ ഡിവോഴ്‌സ് ഫയല്‍ ചെയ്തിട്ടില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ വഴക്ക് മാത്രമാണിതെന്നുമാണ് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ അറിയിച്ചിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ഇരുവരോടും സംസാരിക്കുകയാണെന്നും കസ്തൂരി രാജ പറഞ്ഞു.

പതിനെട്ട് വര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്ന പേരില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷം ഇരുവരും തങ്ങളുടെ തിരക്കുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഹൈദരാബാദിലാണ് ഇരുവരുമിപ്പോള്‍.

ഒരു പൊതു പ്രഖ്യാപനത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്.

ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹതിരാവുകയായിരുന്നു. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും, ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ്.

Rajinikanth in an attempt to reunite his daughter and son-in-law

Next TV

Related Stories
പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

May 23, 2022 04:34 PM

പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ദളപതി 66ലൂടെ പ്രകാശ് രാജും വിജയിയും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്....

Read More >>
'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം

May 22, 2022 10:23 PM

'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം

'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം...

Read More >>
മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

May 21, 2022 11:11 PM

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍...

Read More >>
പിതൃത്വ അവകാശ കേസ്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ  ധനുഷ്

May 21, 2022 07:44 PM

പിതൃത്വ അവകാശ കേസ്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്

തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതികളോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് നടന്‍...

Read More >>
 വീണ്ടും വിക്രം എത്തുന്നു; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

May 20, 2022 09:09 PM

വീണ്ടും വിക്രം എത്തുന്നു; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന...

Read More >>
ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി നടി

May 20, 2022 08:51 PM

ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി നടി

ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി...

Read More >>
Top Stories