(moviemax.in)നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ വീട്ടിൽ ആദ്യമായി ഒരു വിവാഹം നടക്കാൻ പോവുകയാണ്. ഈ സെപ്തംബറിലാണ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം.
നാല് പെൺമക്കളുടെ മാതാപിതാക്കളായതുകൊണ്ട് തന്നെ നിരന്തരമായി ഇരുവരും കേൾക്കുന്ന ചോദ്യമാണ് മക്കളുടെ വിവാഹം നടത്തുന്നില്ലേയെന്നത്. ഏറ്റവും മൂത്ത മകൾ അഹാന കരിയറിൽ ശ്രദ്ധിക്കുന്നതിനാൽ ഉടൻ തന്നെ കുടുംബജീവിതത്തിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ല.
അതുകൊണ്ട് തന്നെയാണ് അനിയത്തിക്കായി അഹാന വഴി മാറി കൊടുത്തത്. ദിയയുടേത് പ്രണയ വിവാഹമാണ്. അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷിനെയാണ് ദിയ വിവാഹം ചെയ്യാൻ പോകുന്നത്.
പ്രപ്പോസൽ മുതൽ വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങൾ വരെ സ്വന്തം യുട്യൂബ് ചാനിലൂടെ വ്ലോഗായി ദിയ പങ്കിടാറുണ്ട്. വസ്ത്രം, സ്വർണ്ണം, മറ്റ് ഒരുക്കങ്ങൾ എന്നിവയെല്ലാം അടുപ്പിക്കാനായി ഓടി നടക്കുന്നതും ദിയ തന്നെയാണ്.
പ്രിയപ്പെട്ടവരെയെല്ലാം മകളുടെ വിവാഹത്തിന് കൃഷ്ണകുമാറും സിന്ധുവും ക്ഷണിച്ചും തുടങ്ങി. ഇപ്പോഴിതാ സിന്ധു കൃഷ്ണ പങ്കിട്ട ലേസി സൺഡെ വ്ലോഗിൽ ദിയയുടെ വിവാഹത്തെ കുറിച്ച് ആദ്യമായി കൃഷ്ണകുമാർ സംസാരിച്ചു.
വലിയ ആഡംബരം ഇല്ലാതെ ചെറിയൊരു വിവാഹമായിരിക്കും ദിയയുടേത് എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. മകൾ തന്നെയാണ് വിവാഹ ചെലവുകൾ വഹിക്കുന്നതെന്നും കൃഷ്ണകുമാർ പറയുന്നു.
നമ്മുടെ വീഡിയോസൊക്കെ വരുമ്പോൾ ആളുകൾ ചോദിക്കാറുണ്ട് കൃഷ്ണകുമാറെ മോളുടെ വിവാഹമായോയെന്ന്. ഞാൻ പറഞ്ഞു... ഞാനും അറിഞ്ഞില്ല. കുറേ കഴിഞ്ഞ് എല്ലാവരും പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞതെന്ന്. ഞാൻ അങ്ങനെ യുട്യൂബ് അധികം കാണാത്തതുകൊണ്ട് കണ്ടില്ല.
പിന്നെ സെപ്തംബറിലാണ് കല്യാണമെന്ന് പറഞ്ഞപ്പോൾ ടോം വടക്കൻ ചേട്ടൻ എന്നോട് ചോദിച്ചു... കല്യാണം എങ്ങനെയാണ് നടത്തുന്നതെന്ന്. അപ്പോൾ ഞാൻ പറഞ്ഞു... കല്യാണം വളരെ ചെറിയ തോതിലാണ്. കാരണം മോള് ഓസി തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്.
അത് കേട്ടപ്പോൾ ഞാനും വളരെ സന്തോഷത്തിലായി. മാത്രമല്ല എന്റെ അടുത്ത് പ്രത്യേകം പറഞ്ഞു... അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല. ഞങ്ങൾ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അതിനേക്കാൾ വലിയ സന്തോഷമായി. ഞാൻ മറ്റ് മക്കളോടും ഇത് തന്നെയാണ് പറയുന്നത്. ഓസിയുടെ അതേ പാത പിന്തുടരാൻ.
ഞാൻ ഇത് ടോം വടക്കൻ ചേട്ടനോട് സംസാരിച്ചപ്പോൾ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു... നിങ്ങളാണോ അതോ നിങ്ങളുടെ മകളാണോ അനുഗ്രഹിക്കപ്പെട്ടതെന്ന്. കാരണം വിവാഹം തങ്ങൾ നടത്തിക്കോളാമെന്ന് പറഞ്ഞല്ലോ.
ഇന്ന് പലയിടത്തും മാതാപിതാക്കൾക്ക് കല്യാണത്തിന് വലിയ രീതിയിൽ ചിലവാക്കാൻ പണമുണ്ടാകില്ല അല്ലെങ്കിൽ ആഗ്രഹം കാണില്ല. പക്ഷെ മക്കളുടെ പ്രഷർ കാരണമാണ് വലിയ രീതിയിൽ വിവാഹം നടത്തുിന്നത്.
ഇങ്ങനെയൊക്കെ സമൂഹത്തിൽ നടക്കുമ്പോൾ കല്യാണം ചെറിയ തോതിൽ മതിയെന്ന് മകൾ പറഞ്ഞെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ ഞാൻ തിരുത്തി പറഞ്ഞു... ഞാനല്ല മോളാണ് അനുഗ്രഹിക്കപ്പെട്ടവളെന്ന്.
അതുപോലെ എന്റെ അച്ഛന്റേയും അമ്മയുടേയും കല്യാണവും ചെറിയ തോതിലാണ് നടന്നത്. അമ്പലത്തിന്റെ നടയിൽ മണ്ഡപം പോലും ഇല്ലാതെ ഷീറ്റ് വിരിച്ചാണ് വിവാഹം നടന്നത്.
ചെറിയ തോതിൽ വിവാഹം നടത്തിയാൽ മതിയെന്ന തീരുമാനിച്ച ഓസിക്ക് താങ്ക്യു എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.പിന്നീട് സ്ത്രീ ശക്തിയെക്കുറിച്ചുമെല്ലാം കൃഷ്ണകുമാർ സംസാരിച്ചു.
സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും എത്രയോ പ്രഗത്ഭമതികളായ സ്ത്രീകൾ ഈ സമൂഹത്തിലുണ്ടെന്ന് അറിയാമോ എന്നുമെല്ലാം ഉദാഹരണ സഹിതം കൃഷ്ണകുമാർ പറഞ്ഞു.
അഭിനയത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും ഒരു സംരംഭക എന്ന രീതിയിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ദിയ കൃഷ്ണ.
#actor #krishnakumar #says #that #her #daughter #diya #paying #wedding #expenses