#PawanKalyan | പവൻ കല്യാണാണ് ഉപേക്ഷിച്ച് പോയത്, ആദ്യ ബന്ധത്തിലെ മകളുമായെത്തി റഷ്യക്കാരി; പവൻ കല്യാണിന്റെ ഭാര്യ

#PawanKalyan | പവൻ കല്യാണാണ് ഉപേക്ഷിച്ച് പോയത്, ആദ്യ ബന്ധത്തിലെ മകളുമായെത്തി റഷ്യക്കാരി; പവൻ കല്യാണിന്റെ ഭാര്യ
Nov 26, 2024 09:44 PM | By Jain Rosviya

ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയായ പവൻ കല്യാണിന് സിനിമയിലും രഷ്ട്രീയത്തിലുമുള്ള സ്വാധീനം പല തവണ ചർച്ചയയതാണ്.

മെ​ഗാസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരനാണ് പവൻ കല്യാൺ. ഒരു കാലത്ത് തെലുങ്ക് സിനിമാ ലോകത്ത് പവൻ കല്യാണുണ്ടാക്കിയ സ്വാധീനം ചെറുതല്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായക നടൻമാരിൽ ഒരാളാണ് പവൻ. പവൻ കല്യാണിനെ ദൈവത്തെ പോലെ കണ്ട് ആരാധിക്കുന്നവരുണ്ട്. ഇത് തന്നെയാണ് താരത്തിന് രാഷ്ട്രീയത്തിലും തുണയായത്.

പവൻ കല്യാണിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മൂന്ന് തവണയാണ് പവൻ കല്യാൺ വിവാഹം ചെയ്തത്.

റഷ്യക്കാരിയായ അന്ന ലെസ്നവയ്ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് പവൻ ഇന്ന്.

2011 ൽ പുറത്തിറങ്ങിയ തീൻ മാർ എന്ന സിനിമയ്ക്കിടെയാണ് പവൻ കല്യാണും അന്നയും പരിചയപ്പെടുന്നത്. രണ്ട് വർഷം ഇവർ അടുത്തറിഞ്ഞു. 2013 ൽ വിവാഹവും ചെയ്തു.

രണ്ടാമത്തെ ഭാര്യ നടി രേണു ദേശായിയുമായി പിരിഞ്ഞതിന് പിന്നാലെയായിരുന്നു വിവാഹം.

അന്നയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ട്. പോളിന അഞ്ജന പവൻനോവ എന്നാണ് മകളുടെ പേര്.

അന്നയെ സ്വന്തമാക്കിയപ്പോൾ മകളെ സ്വന്തം മകളായി വളർത്താൻ പവൻ കല്യാൺ തയ്യാറായി. അന്നയിൽ പവൻ കല്യാണിന് മറ്റൊരു മകനുമുണ്ട്. മാർക് ശങ്കർ പവനോവിച് എന്നാണ് മകന്റെ പേര്.

മുൻ ഭാര്യ രേണു ദേശായിയിലും പവൻ കല്യാണിന് രണ്ട് മക്കളുണ്ട്. പവൻ കല്യാണുമായി പിരിഞ്ഞെങ്കിലും ഇപ്പോഴും പവനെക്കുറിച്ച് രേണു ദേശായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കാറുണ്ട്.

പവൻ കല്യാണാണ് തന്നെ ഉപേക്ഷിച്ച് പോയതെന്ന് ഒരിക്കൽ രേണു ദേശായി പറഞ്ഞിട്ടുമുണ്ട്. ഇരുവരുടെയും ബന്ധം ഒരുകാലത്ത് വിവാ​ദമായതാണ്. പവൻ കല്യാണിന്റെ ആദ്യ ഭാര്യയുടെ പേര് നന്ദിനി.

എന്നാണ് ഈ വിവാഹ ബന്ധം നിലനിൽക്കെയാണ് പവൻ കല്യാൺ രേണു ദേശായിയുമായി അടുക്കുന്നതും ഒരുമിച്ച് ജീവിക്കുന്നതും.

ആദ്യ ഭാര്യ പവൻ കല്യാണിനെതിരെ കേസ് നൽകിയിരുന്നു. കോടികൾ ജീവനാംശം നൽകിയാണ് പവൻ ഈ ബന്ധം പിരിഞ്ഞത്.

മോഡലായിരുന്നു അന്ന ലെസ്നവ. താരപത്നിനായ ശേഷം ലൈം ലെെറ്റിൽ നിന്നും മാറി നിൽക്കാൻ അന്ന ശ്രമിക്കുന്നു. അന്നയ്ക്ക് സിം​​ഗപ്പൂരിലെ ഹോട്ടൽ ശൃംഖലകളിൽ നിക്ഷേപങ്ങളുണ്ടെന്നാണ് വിവരം.

റഷ്യയിലും സിം​ഗപ്പൂരിലും അന്നയ്ക്ക് പ്രോപ്പർട്ടികളുണ്ട്. 1800 കോടി രൂപയുടെ ആസ്തി അന്നയ്ക്കുണ്ടെന്നാണ് വിവരം.

നേരത്തെ അന്നയും പവൻ കല്യാണും വേർപിരിയുന്നു എന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇവ സത്യമായിരുന്നില്ല. പവൻ കല്യാണിന്റെ സ്വകാര്യ ജീവിതം പലപ്പോഴും രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയി‌‍‌ട്ടുണ്ട്.

ഇദ്ദേഹത്തിന്റെ മൂന്ന് വിവാഹങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടാറുള്ളത്. രാഷ്ട്രീയ തിരക്കുകളിലാണ് പവൻ കല്യാൺ ഇന്ന്. ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ് പവൻ കല്യാൺ.



#PawanKalyanWife #Russian #her #daughter #his #first #relationship

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup