---
title: " #luckybasker | ദുൽഖർ സിനിമ 'ലക്കി ഭാസ്കർ' ഒ.ടി.ടിയിലേക്ക് "
english_title: "#Dulquer #movie #lukybasker #ott"
publisher: "moviemax.in"
canonical_url: "https://moviemax.in/news/252009/dulquer-movie-lukybasker-ott-new"
published_at: "2024-11-26T23:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674607645b234_lucky_basker.jpg"
keywords: []
---

#  #luckybasker | ദുൽഖർ സിനിമ 'ലക്കി ഭാസ്കർ' ഒ.ടി.ടിയിലേക്ക് 

> **Lead Summary:** **** ദുൽഖർ നായകനായ ലക്കി ഭാസ്കർ നവംബർ 28 മുതൽ ഒ.ടി.ടിയിൽ. ഒക്ടോബർ 31 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം ,മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം കാണാം.

## Article Content

**** ദുൽഖർ നായകനായ ലക്കി ഭാസ്കർ നവംബർ 28 മുതൽ ഒ.ടി.ടിയിൽ. ഒക്ടോബർ 31 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം ,മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം കാണാം.

ഒരു ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രമായിരുന്നു ' ലക്കി ഭാസ്കർ'.പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച വിജയമാണ് നേടിയത്. 110 കോടിയിലധികമാണ് ആഗോളതലത്തിൽ നേടിയത്. കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നും മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു.

പീരീഡ് ഡ്രാമ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രമാണ് ലക്കി ഭാസ്കർ.1992-ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

മീനാക്ഷി ചൗധരിയായിരുന്നു നായിക. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/252009/dulquer-movie-lukybasker-ott-new)