---
title: "#pathirathri | പ്രധാന വേഷങ്ങളിൽ സൗബിനും നവ്യയും;പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി"
english_title: "#soubinsahir #navya #pathirathri #production #complited"
publisher: "moviemax.in"
canonical_url: "https://moviemax.in/news/251968/soubinsahir-navya-pathirathri-production-complited"
published_at: "2024-11-26T20:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e59e1751a_soubin_and_navya.jpg"
keywords: []
---

# #pathirathri | പ്രധാന വേഷങ്ങളിൽ സൗബിനും നവ്യയും;പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

> **Lead Summary:** ** **സൗബിനും നവ്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന രത്തിനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു പുതിയ ചിത്രമാണ് പാതിരാത്രി.മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രത്തിന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത് . ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

## Article Content

** **സൗബിനും നവ്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന രത്തിനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു പുതിയ ചിത്രമാണ് പാതിരാത്രി.മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രത്തിന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത് . ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗമിക്കുന്നത്. ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കി, ഷാജി മാറാടാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

സൗബിൻ ഷാഹിറും നവ്യാനായരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നിവരെ അവതരിപ്പിക്കുന്നത്.സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്.ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം - ജെയ്ക്ക് ബിജോയ്, ഛായാഗ്രഹണം- ഷഹ്‌നാദ് ജലാൽ,എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ദിലീപ് നാഥ്, ചമയം - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സംഘട്ടനം- പി.സി. സ്റ്റണ്ട്സ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, പരസ്യകല - യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - നവീൻ മുരളി.

### Related Links & Sources
- [Original Story Source](https://moviemax.in/news/251968/soubinsahir-navya-pathirathri-production-complited)