#Premkumar | 'സീരിയലുകൾക്കും വേണം സെൻസറിങ്, പലതും എൻഡോസൾഫാൻ പോലെ മാരകം' - പ്രേംകുമാർ

#Premkumar | 'സീരിയലുകൾക്കും വേണം സെൻസറിങ്, പലതും എൻഡോസൾഫാൻ പോലെ മാരകം' - പ്രേംകുമാർ
Nov 26, 2024 08:13 PM | By VIPIN P V

സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേംകുമാർ.

സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്.

അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ‌ദ്ദേഹം.

അ‌തേസമയം, എല്ലാ സീരിയലുകളെയും അ‌ടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. 'കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്.

എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അ‌തിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അ‌ന്നന്ന് ഷൂട്ട് ചെയ്യുന്നത് അ‌തേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അ‌തിനിടെ സെൻസറിങ്ങിന് സമയമില്ല.'

'ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക.

അ‌ങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം' -പ്രേംകുമാർ വ്യക്തമാക്കി.

നേരത്തേ, വനിതാ കമ്മിഷനും സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.

മെഗാ സീരിയലുകൾക്ക് പകരം 20-30 എപ്പിസോഡുകളുള്ള സീരിയലുകൾ മതിയെന്നും ഒരു ചാനലിൽ ദിവസം രണ്ട് സീരിയലുകളേ അ‌നുവദിക്കാവൂ എന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് ചലച്ചിത്ര അ‌ക്കാദമി ചെയർമാനും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

#Serials #also #need #censoring #many #deadly #endosulfan #Premkumar

Next TV

Related Stories
#cinemaconclave | ആരോഗ്യം, വേതനം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം; സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ  - ഷാജി എൻ കരുൺ

Nov 26, 2024 09:59 PM

#cinemaconclave | ആരോഗ്യം, വേതനം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം; സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ - ഷാജി എൻ കരുൺ

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിലെന്ന് സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ...

Read More >>
#pathirathri | പ്രധാന വേഷങ്ങളിൽ സൗബിനും നവ്യയും;പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

Nov 26, 2024 08:36 PM

#pathirathri | പ്രധാന വേഷങ്ങളിൽ സൗബിനും നവ്യയും;പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

സൗബിനും നവ്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന രത്തിനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു പുതിയ ചിത്രമാണ്...

Read More >>
#prayagamartin |  പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ തല്ലി? ആ സിനിമാ സെറ്റില്‍ അന്ന് നടന്നത് ഇതാണ്! തുറന്ന് പറഞ്ഞ്  താരം

Nov 26, 2024 07:55 PM

#prayagamartin | പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ തല്ലി? ആ സിനിമാ സെറ്റില്‍ അന്ന് നടന്നത് ഇതാണ്! തുറന്ന് പറഞ്ഞ് താരം

ഇപ്പോഴിതാ പ്രയാഗയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്. ഒരിക്കല്‍ ഒരു സിനിമാ സെറ്റില്‍ വച്ച് മേക്കപ്പ് മാനുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച്...

Read More >>
#girijashettar | പ്രിയ നടി ഇവിടെയുണ്ട്! ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി, പിന്നീട് ധ്യാനവും യോ​ഗയും

Nov 26, 2024 04:48 PM

#girijashettar | പ്രിയ നടി ഇവിടെയുണ്ട്! ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി, പിന്നീട് ധ്യാനവും യോ​ഗയും

നാ​ഗാർജുനയായിരുന്നു ഈ സിനിമയിലെ നായകൻ. ​തെലുങ്കിൽ ചെയ്ത അടുത്ത ചിത്രം ഹൃദയാഞ്ജലിയും വൻ ജനശ്രദ്ധ നേടി. വലിയ അവസരങ്ങൾ വന്ന് കൊണ്ടിരിക്കുന്ന...

Read More >>
#kavyamadhavan | കല്യാണത്തിന് ചുക്കാൻ പിടിച്ചയാൾ ആ ദിവസം മറന്നു, മറുപടിയായി വന്നത് ചിരി, മകളെ അകലെ നിന്ന് സ്നേഹിച്ച് മഞ്ജുവും!

Nov 26, 2024 03:59 PM

#kavyamadhavan | കല്യാണത്തിന് ചുക്കാൻ പിടിച്ചയാൾ ആ ദിവസം മറന്നു, മറുപടിയായി വന്നത് ചിരി, മകളെ അകലെ നിന്ന് സ്നേഹിച്ച് മഞ്ജുവും!

രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. പുലർച്ചെയാണ് വിവാഹം കഴിക്കാൻ പോവുകയാണെന്നും കാവ്യയാണ് വധുവെന്നുമുള്ള വിവരം നടൻ പരസ്യമാക്കിയത്....

Read More >>
#diyaprabha | ഇത് പ്രതീക്ഷിച്ചത്, പിന്നില്‍ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ദിവ്യ പ്രഭ

Nov 26, 2024 03:44 PM

#diyaprabha | ഇത് പ്രതീക്ഷിച്ചത്, പിന്നില്‍ സെക്ഷ്വല്‍ ഫ്രസ്റ്റ്രേഷന്‍; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് ദിവ്യ പ്രഭ

വിദേശ ഭാഷകളില്‍ ഇത്തരം രംഗങ്ങള്‍ സാധാരണയാണെന്നും ഇത്തരം ചര്‍ച്ചകള്‍ അവിടെ നടക്കുന്നില്ലെന്നും ദിവ്യ പ്രഭ...

Read More >>
Top Stories