(moviemax.in)ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുറന്നടിച്ച് നടന്‍ ബാല. റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ നടപടിയുണ്ടാവുകയും കുറ്റവാളികളെ ശിക്ഷിക്കുകയും വേണമെന്നാണ് ബാല പറയുന്നത്.
അല്ലാത്ത പക്ഷം മറ്റൊരു ചര്‍ച്ചാ വിഷയം വരുമ്പോള്‍ എല്ലാവരും ഇതെല്ലാം മറക്കും. താരത്തിന്റെ വീഡിയോ വൈറലായി മാറുകയാണ്.കുറ്റക്കാരെ ശിക്ഷിച്ചു കൊണ്ട് മാതൃക സൃഷ്ടിക്കാന്‍ സാധിക്കണമെന്നാണ് ബാല പറയുന്നത്.
അതേസമയം താന്‍ നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ സംസാരിച്ചതിനെക്കുറിച്ചും ബാല പരാമര്‍ശിക്കുന്നുണ്ട്. ''നേരത്തെ ഗോപി സുന്ദറിനെക്കുറിച്ച് ഞാന്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നിട്ട് എന്ത് ചെയ്തു? ജോളിയായിരിക്കുന്നു.
അവന്മാരൊക്കെ സൂപ്പര്‍ ആയി നല്ല രീതിയില്‍ ജീവിക്കും. നമ്മളൊക്കെയാണ് പൊട്ടന്മാര്‍. ജനങ്ങള്‍ മനസിലാക്കിയിട്ട് എന്ത് സംഭവിക്കാന്‍ പോകുന്നു? ശിക്ഷ കൊടുക്കണ്ടേ? ഒരു മാതൃക സൃഷ്ടിക്കട്ടെ. ഇന്ന് നിങ്ങള്‍ വന്ന് ഇന്റര്‍വ്യു എടുത്തു.
നാളെ മുല്ലപ്പെരിയാര്‍ വിഷയം വരുമ്പോള്‍ നിങ്ങളൊക്കെ അങ്ങോട്ട് പോകും, ഇത് മറക്കും. ഇതിന് മുമ്പ് വയനാടായിരുന്നു. അതിന് മുമ്പ് ലോറി വിഷയമായിരുന്നു. നിയമം നല്ലവനൊപ്പമല്ല.
കെട്ടവന് രക്ഷപ്പെടാനൊരു വഴിയാകുന്നു. ഇത് മാറണം.'' എന്നാണ് ബാല പറയുന്നു.പിന്നാലെ തന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. മകളെ ഓര്‍ത്ത് ഞാന്‍ ദിവസവും കരഞ്ഞിരുന്നു.
ഒരു ദിവസം എന്റെ മകളെ എനിക്ക് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. എന്റെ ജീവനാണ് എന്റെ മകള്‍. ഞാന്‍ ഒരു വട്ടനെ പോലെ, ഭ്രാന്തനെ പോലെ ആറു കൊല്ലം എല്ലാ നിയമത്തേയും വച്ച് വഴക്കിട്ടതാണെന്നാണ് ബാല പറയുന്നത്.
അവസാനം ഇതാണ് നിയമമെന്ന് ആദ്യത്തെ ദിവസം തന്നെ വിധിച്ചതാണ്. നിയമം അങ്ങനെയാണ്. അച്ഛന് കിട്ടത്തില്ല. അതൊക്കെ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചാലേ അറിയൂ. ഞാന്‍ ഇവിടെയിരുന്ന് പറഞ്ഞാല്‍ മനസിലാകില്ലെന്നും ബാല പറയുന്നു.
എന്റെ ജീവിതത്തിലെ എഴെട്ട് കൊല്ലം നഷ്ടപ്പെട്ടുവെന്നാണ് ബാല പറയുന്നത്. ഈ എട്ട് കൊല്ലത്തിനിടെ എന്റെ അച്ഛനമ്മമാരെ ഞാന്‍ പോയി കണ്ടത് കുറച്ച് തവണ മാത്രമാണ്.
എന്റെ ബന്ധുക്കള്‍ അകന്നു പോയി. എന്റെ സിനിമാക്കരിയറില്‍ വീണു. സാമ്പത്തികമായി തകര്‍ന്നു. മാനസികമായി തകര്‍ന്നു. മദ്യാപനം നടത്തി. മനസമാധാനത്തോടെ ഉറങ്ങാന്‍ വേണ്ടി. ഉറക്കുഗുളിക കഴിച്ചിരുന്നു.
ജീവിതത്തോട് ഇഷ്ടക്കേട് വന്നു എന്നും ബാല കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നേരത്തെ ഈ വിഷയത്തില്‍ ബാല നടത്തിയ പ്രതികരണവും വാര്‍ത്തയായിരുന്നു.
ആരൊക്കെയാണ് കാമഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകര്‍ത്തുവെന്നും ഞാന്‍ പറയാം എന്ന് ബാല പറഞ്ഞിരുന്നു. സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ട് വന്ന് കാര്യങ്ങള്‍ പറയുന്നുണ്ട്. അവരെ ഞാന്‍ അഭിനന്ദിക്കുന്നു.
നാളെ ഈ കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടിയില്ലെങ്കില്‍ അവര്‍ ഡിപ്രഷനിലാകും. അവിടെ നിയമം തോറ്റു പോകും. അതാണ് എന്നെ സങ്കടപ്പെടുത്തുന്നത്. ഒരു ക്രിമിനല്‍ കേസും എടുത്തില്ല.
ഇതുവരെ എടുത്തിട്ടുള്ള കേസുകളിലും ഒരു സ്റ്റെപ്പ് പോലും മുന്നോട്ട് വച്ചിട്ടുമില്ല എ്ന്നും ബാല നേരത്തെ പറഞ്ഞിരുന്നു.
#actor #bala #hopes #strict #actions #after #hema #committee #reports #mentions #gopisundar