(moviemax.in)#Jennifer #Lopezഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപസും ബെൻ ഫ്ലെക്കും വേർപിരിയുന്ന വാർത്ത ഇതിനോടകം ചർച്ചയായിട്ടുണ്ട്. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞിട്ടില്ല.
ഹോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം വിവാഹ ബന്ധത്തിൽ തുടരുന്നതിൽ ബെൻ വലിയ താൽപര്യം കാണിച്ചിരുന്നില്ല. ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ ജെന്നിഫർ ലൊപസ് പരമാവധി ശ്രമിച്ചു.
എന്നാൽ ബെൻ അഫ്ലെക്കിൽ നിന്നും അനുകൂല പ്രതികരണം ഒന്നും ഉണ്ടാകാതായതോടെ രണ്ട് വഴിക്ക് പിരിയാമെന്ന് നടി തീരുമാനിക്കുകയായിരുന്നു.ചില നാടകീയതകൾ ജെന്നിഫർ ലോപസ്-ബെൻ അഫ്ലെക് വിവാഹ ജീവിതത്തിൽ നടന്നിട്ടുണ്ട്.
2002 ലാണ് ബെന്നും ജെന്നിഫറും അടുക്കുന്നത്. വിവാഹിതരാരാനും ഇവർ തീരുമാനിച്ചു. എന്നാൽ ചടങ്ങിന് നാല് ദിവസം മുമ്പ് വിവാഹം വേണ്ടെന്ന് ഇവർ തീരുമാനിച്ചു. 2004 ൽ ഇരുവരും ബ്രേക്കപ്പായി. ബെൻ ഫ്ലെക്ക് നടി ജെന്നിഫർ ഗാർനറെ വിവാഹം ചെയ്തു.
2005 ലായിരുന്നു വിവാഹം. ഇവർക്ക് മൂന്ന് മക്കളും പിറന്നു. എന്നാൽ 2018 ൽ രണ്ട് പേരും നിയമപരമായി വേർപിരിഞ്ഞു.പിന്നാലെ ജെന്നിഫർ ലോപ്പസുമായി ബെൻ ഫ്ലെക്ക് വീണ്ടും അടുത്തു. ഇരുവരെയും ഒരുമിച്ച് പല സ്ഥലങ്ങളിൽ കണ്ടു. താരങ്ങൾ വീണ്ടും ഒരുമിച്ചെന്ന് ഔദ്യോഗിക വിവരവും വന്നു.
ബെന്നുമായി അടുക്കുന്നതിന് മുമ്പും ബ്രേക്കപ്പിന് ശേഷവും ഒന്നിലേറെ ബന്ധങ്ങൾ ജെന്നിഫർ ലോപ്പസിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. 1997 ലാണ് നിർമാതാവ് ഒജാനി നോവയെ ജെന്നിഫർ ലോപ്പസ് വിവാഹം ചെയ്യുന്നത്.
11 മാസം മാത്രമേ ഈ വിവാഹ ബന്ധം നീണ്ട് നിന്നുള്ളൂ.ഹിപ് ഹോപ് താരം സീൻ ഡിഡി കോമ്പ്സിനെയാണ് ജെന്നിഫർ ലോപസ് പിന്നീട് അടുത്തത്. രണ്ട് വർഷം മാത്രമേ ഈ റിലേഷൻഷിപ്പ് നീണ്ട് നിന്നുള്ളു.
സീൻ തന്നെ വഞ്ചിച്ചിരുന്നെന്നും മാനസികമായി ഇത് തന്നെ ഏറെ ബാധിച്ചെന്നും ഒരിക്കൽ ജെന്നിഫർ ലോപസ് തുറന്ന് പറയുകയുണ്ടായി.ഡാൻസറും നടനുമായ ക്രിസ് ജൂഡുമായി അടുത്ത ജെന്നിഫർ ലോപ്പസ് 2001 ൽ വിവാഹം ചെയ്തു.
2002 ൽ ഇരുവരും അകന്നു. ഗായകൻ മാർക് ആന്റണിയെയാണ് ജെന്നിഫർ പിന്നീട് വിവാഹം ചെയ്തത്. 2004 ലായിരുന്നു വിവാഹം. മാക്സ്, എമ്മെ എന്നീ ഇരട്ടക്കുട്ടികളും ദമ്പതികൾക്ക് പിറന്നു. എന്നാൽ 2011 ൽ ഈ വിവാഹ ബന്ധം അവസാനിച്ചു.
ഈ വിവാഹ ബന്ധം ശരിയല്ലെന്ന് തനിക്ക് പെട്ടെന്ന് മനസിലായിരുന്നെന്ന് ഒരിക്കൽ ജെന്നിഫർ ലോപസ് പറയുകയുമുണ്ടായി.ഇതിന് ശേഷവും നിരവധി പ്രണയ ബന്ധങ്ങൾ ജെന്നിഫർ ലോപ്പസിനുണ്ടായി.
മാർക് ആന്റണിയുമായി വേർപിരിഞ്ഞ് നാല് മാസത്തിന് ശേഷം കാസ്പർ സ്മാർട്ട് എന്ന ബാക്ക്അപ് ഡാൻസറുമായി പ്രണയത്തിലായെങ്കിലും ഈ ബന്ധവും മുന്നോട്ട് പോയില്ല. റാപ്പറായ ഡ്രേക്ക്, കായിക താരം അലെക്സ് റൊഡ്രിഗസ് എന്നിവരുമായും ജെന്നിഫർ ലോപ്പസിന് ബന്ധമുണ്ടായി.
എന്നാൽ ഇവയൊന്നും മുന്നോട്ട് പോയില്ല. ഒടുവിൽ 2021 ൽ മുൻ കാമുകനായ ബെൻ ഫ്ലെക്കുമായി വീണ്ടും അടുത്ത താരം ഇദ്ദേഹത്തെ വിവാഹവും ചെയ്തു. എന്നാൽ ഇപ്പോൾ ഈ ബന്ധവും അവസാനിച്ചിരിക്കുന്നു.
#Relationships #one #after #another #Together #again #after #being #apart #Jennifer #Lopez #dramatic #married #life