തമിഴ് സിനിമയിലെ മുന്‍നിര നടന്‍ ധനുഷും രജനികാന്തിന്റെ മൂത്തമകളും സംവിധായികയുമായ ഐശ്വര്യയും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹിതരായി പതിനെട്ട് വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചിരുന്നു. മാത്രമല്ല യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ദമ്പതിമാര്‍ക്കുണ്ട്.
നല്ല രീതിയില്‍ മുന്നോട്ടുപോയ ഇവരുടെ ദാമ്പത്യ ജീവിതം പ്രതിസന്ധിയിലായത് എപ്പോഴാണെന്ന് വ്യക്തമല്ല. ഇതിനിടെ താരങ്ങളുടെ രസകരമായൊരു വീഡിയോ വൈറലാവുകയാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ശിവകാര്‍ത്തികേയനൊപ്പം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ധനുഷിന്റെയും ഐശ്വര്യയുടെയും വീഡിയോയാണ് പ്രചരിക്കുന്നത്.
ധനുഷും ഐശ്വര്യയും ഒരുമിച്ച് ചെയ്ത ത്രീ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു താരങ്ങള്‍ എത്തിയത്. ഈ പരിപാടിയുടെ അവതാരകനായിരുന്നു ശിവകാര്‍ത്തികേയന്‍. 'കാതല്‍ കൊണ്ടേയന്‍ എന്ന സിനിമയുടെ സമയത്ത് രജനിസാര്‍ നിങ്ങള്‍ക്ക് കൈ തന്ന് അഭിനന്ദിച്ചിരുന്നു. പിന്നീട് വിളിച്ച് പെണ്ണിനെയും തന്നുവല്ലേ..' എന്നാണ് ശിവകാര്‍ത്തികേയന്‍ ധനുഷിനോട് ചോദിക്കുന്നത്.
ഇതിന് മറുപടി പറഞ്ഞ് സംസാരിക്കവേ ഞാന്‍ അവളെ പരിചയപ്പെടുമ്പോള്‍ ഐശ്വര്യയ്ക്ക് തമിഴ് അറിയില്ലായിരുന്നു എന്നാണ് ധനുഷ് പറയുന്നത്. താരങ്ങളുടെ സംസാരം കേട്ട് ശിവകാര്‍ത്തികേയന്‍ ചിരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ പരിപാടി കഴിഞ്ഞ് തന്റെ സിനിമയുടെ ഡബ്ബിങ്ങിന് വരേണ്ടതാണെന്ന് ഐശ്വര്യ ശിവകാര്‍ത്തികേയനെ ഓര്‍മ്മപ്പെടുത്തി.
അതിന് ഞാനൊന്നും പറഞ്ഞിട്ടില്ലെന്നായി നടന്‍. ഇത് കേട്ടതോടെ എന്റെ തമിഴിന് എന്താണ് കുഴപ്പമെന്ന് ഐശ്വര്യ ചോദിക്കുന്നു. കുഴപ്പമൊന്നുമില്ലല്ലോ എന്നായി ശിവകാര്‍ത്തികേയന്‍. എന്നാല്‍ ധനുഷ് പറഞ്ഞത് കേട്ട് നിങ്ങള്‍ അനുകൂലിച്ച് കൊണ്ട് ചിരിച്ചെന്നായി ഐശ്വര്യ. ഇതോടെ ഇപ്പോള്‍ ഐശ്വര്യ നന്നായി തമിഴ് സംസാരിക്കും. എന്റെ കൂടെ ചേര്‍ന്ന് തമിഴ് പഠിച്ചു എന്നും ധനുഷ് പറയുന്നു.
അടുത്ത ചോദ്യം ധനുഷിന്റെ ആദ്യ പടത്തിലെ പെര്‍ഫോമന്‍സ് കണ്ട് നിങ്ങള്‍ അയാളിലേക്ക് വീണുവെന്നൊരു കഥയുണ്ടോ എന്നായിരുന്നു ശിവകാര്‍ത്തികേയന്റെ ചോദ്യം. 'അങ്ങനെ അയാളിലേക്ക് വീണിട്ടൊന്നുമില്ലെന്ന് ഐശ്വര്യ പറയുന്നു. മാത്രമല്ല ഇതുവരെ നിങ്ങള്‍ കേട്ടതൊക്കെ തെറ്റായിരുന്നുവെന്നും ഞാന്‍ ഐശ്വര്യയെ തേടി പോയതല്ല. അവള്‍ എന്നെയാണ തേടി വന്നത്. അതാണ് സത്യമെന്ന്' ധനുഷ് പറയുന്നു.
എന്നാല്‍ ശിവകാര്‍ത്തികേയന്‍ ഇനിയെന്ത് കൗണ്ടര്‍ പറയുമെന്നാണ് ഞാന്‍ നോക്കിയിരിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞതോടെ 'ഞാന്‍ ഒന്നും പറയാനില്ല. കുടുംബപ്രശ്‌നത്തില്‍ നമ്മളെന്തിന് ഇടപെടണം', എന്നായി താരം. ഇത്തരത്തില്‍ വളരെ രസകരമായൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
ധനുഷും ശിവകാര്‍ത്തികേയനും തമ്മില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ ശിവകാര്‍ത്തികേയന്‍ നടത്തിയ പ്രസംഗം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചടങ്ങില്‍ ശിവകാര്‍ത്തികേയന്‍ സംസാരിച്ചത് ധനുഷിനെതിരെ ആണെന്നായിരുന്നു വാര്‍ത്തകള്‍. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പഴയ വീഡിയോ വൈറലായത്.
#dhanush #aishwaryas #old #video #with #sivakarthikeyan #goes #viral