താരങ്ങളെ സംബന്ധിച്ച് എവിടെ പോയാലും ആള്‍ക്കൂട്ടം പിന്നാലെ കൂടുന്ന അവസ്ഥ സാധാരണമാണ്. ഇത്തരം സമയങ്ങളില്‍ പലപ്പോഴും അവരുടെ സ്വകാര്യത മറന്നായിരിക്കും ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റം.
ആള്‍ക്കൂട്ടത്തില്‍ വച്ച് മോശം അനുഭവം നേരിടേണ്ടി വന്നവരായ നിരവധി താരങ്ങളുണ്ട്. മിക്കപ്പോഴും നടിമാര്‍ക്കാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വരുക. സുരക്ഷാ സംഘത്തെ പോലും മറി കടന്ന് തെറ്റായ രീതിയില്‍ സമീപിക്കുന്നവരുണ്ടെന്ന് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഒരിക്കല്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച നടിയാണ് കസ്തൂരി. തൊണ്ണൂറുകളിലെ നിറസാന്നിധ്യമായിരുന്നു കസ്തൂരി. മലയാളത്തിലടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
തമിഴിലാണ് കൂടുതലും സജീവമെങ്കിലും മലയാളികള്‍ക്കും സുപരിചിതയാണ് കസ്തൂരി. സിനിമയില്‍ നിന്നും ഇടക്കാലത്ത് വിട്ടു നിന്നിരുന്നു കസ്തൂരി. ഒരിടവേളയ്ക്ക് ശേഷം ടെലിവിഷനിലൂടെയാണ് കസ്തൂരി തിരികെയെത്തുന്നത്. ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളില്‍ നിറ സാന്നിധ്യമാണ് കസ്തൂരി.
താരങ്ങളുടെ സംഘടനയുടെ പരിപാടിയില്‍ വച്ചാണ് കസ്തൂരിയ്ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. അതേക്കുറിച്ച് അന്ന് കസ്തൂരി പറഞ്ഞത് ഇങ്ങനെയാണ്. ''താരങ്ങളുടെ സംഘടന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
ഞാനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞതും വലിയൊരു തിരക്കുണ്ടായി. ആരെ എന്നെ പിന്‍വശത്ത് നുള്ളിയതായി എനിക്ക് തോന്നി. ഇത് നടക്കുമ്പോള്‍ എന്റെ കൂടെ എന്റെ അച്ഛനുമുണ്ട്. ഞാന്‍ ഉടനെ തന്നെ അയാളുടെ കയ്യില്‍ കയറി പിടിച്ചു''.
''അവനെ ഞാന്‍ മുന്നിലേക്ക് വലിച്ചിട്ടു. അവന്‍ ചേച്ചി ചേച്ചി എന്നോട് ക്ഷമിക്കണം ക്ഷണം എന്ന് പറഞ്ഞ് കരഞ്ഞ് നിലവിളിച്ചു. '' എന്നും കസ്തൂരി പറയുന്നുണ്ട്. അതേസമയം, ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് മോശം അനുഭവം ഉണ്ടായ നടിമാര്‍ ഒരുപാടാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പരസ്യമായി തന്നെ താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കുറച്ച് നാള്‍ മുമ്പ് മലയാളത്തിലെ യുവനടിമാര്‍ക്കും സമാന അനുഭവമുണ്ടായിരുന്നു. വലിയ വിവാദമായി മാറിയിരുന്നു ആ സംഭവം.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് കസ്തൂരി. സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും കസ്തൂരി സംസാരിക്കുന്നുണ്ട്. എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. വളരെ അഗ്രസീവായി തന്നെ ആശയപരമായ സംവാദം നടത്താറുണ്ട്. സോഷ്യല്‍ മീഡിയയിലെ മിക്കവരും തങ്ങളുടെ വ്യക്തിജീവിതത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. തങ്ങളുടെ അമര്‍ഷം എവിടെ തീര്‍ക്കണം എന്നറിയില്ല. അതിനാണ് കമന്റ് ബോക്സില്‍ വന്ന് ബഹളമുണ്ടാക്കുന്നതെന്നാണ് കസ്തൂരി പറയുന്നത്.
ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് നടി കസ്തൂരി. സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞു നിന്ന താരമാണ് കസ്തൂരി. കസ്തൂരിയെ മലയാളികള്‍ക്ക് പരിചയം അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ്. ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്‌നേഹം പഞ്ച പാണ്ടവര്‍, അഥീന തുടങ്ങിയ മലയാളം ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.
#when #actress #kasthuri #faced #bad #experience #during #meeting #actors #association