#rambha | സമ്മാനമായി നൽകിയ വീടിനെ ചൊല്ലി തർക്കം, രംഭയ്ക്ക് ​ഗൗണ്ടമണി നൽകിയ വീട് തിരികെ ആവശ്യപ്പെട്ട് കുടുംബം

#rambha | സമ്മാനമായി നൽകിയ വീടിനെ ചൊല്ലി തർക്കം, രംഭയ്ക്ക് ​ഗൗണ്ടമണി നൽകിയ വീട് തിരികെ ആവശ്യപ്പെട്ട് കുടുംബം
Aug 16, 2024 10:54 PM | By Jain Rosviya

(moviemax.in)1996ൽ കാർത്തിക്കും ​ഗൗണ്ടമണിയും പ്രധാന വേഷങ്ങൾ ചെയ്ത ഉള്ളത്തൈ അള്ളിത്താ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറിയ നായിക നടിയാണ് രംഭ.

ന്യൂജനറേഷൻ വരെ റീൽ ചെയ്ത് ആഘോഷിക്കുന്ന അഴകിയ ലൈല എന്ന സോങ് ഈ ചിത്രത്തിലേതാണ്. പാട്ടിൽ ശ്രദ്ധിക്കപ്പെട്ടതും നടിയുടെ പ്രകടനമായിരുന്നു.

രംഭയുടെ യഥാർത്ഥ പേര് വിജയലക്ഷ്മി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് അത് രംഭയായി മാറിയത്. കരിയറിന്റെ ഉന്നതിയിലായിരുന്നപ്പോൾ തമിഴിലെ പ്രശസ്ത ഹാസ്യതാരം ​ഗൗണ്ടമണി ഒരു വീട് രംഭയ്ക്ക് സൗഹൃദത്തിന്റെ പുറത്ത് സമ്മാനമായി നൽകിയിരുന്നുവത്രെ.

ഇപ്പോൾ ഈ വീട് ഇരുവരും തമ്മിലുള്ള വലിയൊരു യുദ്ധത്തിന് കാരണമായി തീർന്നിരിക്കുന്നുവെന്നാണ് തമിഴ് സിനിമാ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നത്.

ഗൗണ്ടമണി നൽകിയ വീട് രംഭയിൽ നിന്നും തിരികെ വാങ്ങാനുള്ള ശ്രമമാണ് നടന്റെ കുടുംബം നടത്തുന്നത്.വീട് തിരികെ വാങ്ങാനുള്ള ശ്രമം ​ഗൗണ്ടമണിയുടെ കുടുംബം ശക്തമാക്കിയതോടെ രംഭയും നിയമം ഉപയോ​ഗിച്ച് ശക്തമായ പോരാട്ടം നടത്താൻ കളത്തിൽ ഇറങ്ങി.

വീട് സ്വന്തമാക്കാൻ ഇരുവരും കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

പണം മുടക്കി എങ്ങനെയെങ്കിലും വീട് വീണ്ടെടുക്കാൻ ഇരുകൂട്ടരും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് പറയപ്പെടുന്നു.

രംഭയും ഗൗണ്ടമണിയും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഉള്ളത്തൈ അള്ളിത്തായ്ക്കുശേഷം സെങ്കോട്ടൈ, സുന്ദര പുരുഷൻ, ധർമ്മചക്രം, അരുണാചലം, രാശി, വിഐപി, ആനന്ദം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

തമിഴിന് ​​പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഭോജ്പുരി, ബംഗാളി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ രംഭ അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് രംഭ വിവാഹിതയായത്.

ശേഷം കാനഡയ്ക്ക് പറന്ന രംഭ വളരെ വിരളമായി മാത്രമാണ് ഇപ്പോൾ ഇന്ത്യയിലേക്ക് വരാറുള്ളത്. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് രംഭ.

അടുത്തിടെ താരവും കുടുംബവും ഗുരുവായൂരില്‍ തൊഴാന്‍ എത്തിയതിന്റെ വീഡിയോകൾ വൈറലായിരുന്നു.കബഡി കബഡി, പായും പുലി, കൊച്ചി രാജാവ്, മയിലാട്ടം, ക്രോണിക് ബാച്ചിലർ, സിദ്ധാർത്ഥ, ചമ്പക്കുളം തച്ചൻ, സര്‍ഗം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് രംഭ എത്തിയത്.

കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ടുതന്നെ താരത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 2010ലാണ് രംഭയും ഇന്ദ്രനും വിവാഹിതരാകുന്നത്. ലാന്യ, സാഷ, ശിവിന്‍ എന്നിങ്ങനെ പേരുള്ള മൂന്ന് മക്കൾ ഇരുവർക്കുമുണ്ട്.അടുത്തിടെ നടൻ വിജയിയേയും കുടുംബസമേതം രംഭ സന്ദർശിച്ചിരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും സ്‌ക്രീനിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താര ജോഡികളായിരുന്നു വിജയ്‌യും രംഭയും.

മിൻസാര കണ്ണ, നിനൈതെൻ വന്തൈ, എൻടെൻട്രും കാതൽ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ഇരുവരും ജോഡികളായി എത്തിയിട്ടുണ്ട്. ഊദാ പൂ, വർണ്ണ നിലവേ, ഉന്നൈ നിനൈത്ത് നാൻ വന്തേൻ നിരവധി ഹിറ്റ് ഗാനങ്ങളും ഇവരുടേതായിയുണ്ട്.

#argument #between #rambha #goundamanis #family #over #house #given #gift #details

Next TV

Related Stories
'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

Jul 21, 2025 03:20 PM

'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി...

Read More >>
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall