#nazriyanazim | 'ഉമ്മയെന്നെ കൊല്ലും'; മുടി മുറിച്ച് ക്യൂട്ട്നെസുമായി നസ്രിയ, പോസ്റ്റ് വൈറൽ

#nazriyanazim | 'ഉമ്മയെന്നെ കൊല്ലും'; മുടി മുറിച്ച് ക്യൂട്ട്നെസുമായി നസ്രിയ, പോസ്റ്റ് വൈറൽ
Aug 15, 2024 08:11 PM | By Susmitha Surendran

(moviemax.in)  ഐഡിയ സ്റ്റാർ സിം​ഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി മലയാളികൾക്ക് സുപരിചിതയായ ആളാണ് നസ്രിയ. പിന്നീട് പളുങ്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ഉയർന്നു.

സ്വാഭാവിക അഭിനയവും ക്യൂട്ട്നെസും കൊണ്ട് ഒത്തിരി ആരാധകരെ സ്വന്തമാക്കിയ നസ്രിയ, ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഹെയർ കട്ട് ചെയ്ത കാര്യം അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. എത്രത്തോളം മുടിയാണ് വെട്ടിയതെന്നും ഫോട്ടോയിലൂടെ നസ്രിയ അറിയിക്കുന്നുണ്ട്.

ഉമ്മ എന്നെ കൊല്ലും എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ പുറത്തുവന്നത്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്.

ഫോട്ടോകൾ നടി പങ്കുവച്ചതിന് പിന്നാലെ കമന്റുകളുമായി നരവധി സെലിബ്രിറ്റികളാണ് രം​ഗത്ത് എത്തിയത്. എന്നാൽ മുടി മുറിച്ചത് നന്നായി എന്ന് പറയുന്ന ആരാധകരും നിരാശ പ്രകടിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം, പുഷ്പ 2വിനായി ഫഹദ് മൊട്ട അടിക്കുന്നുവെന്നും ഇവിടെ മുടി മുറിക്കുകയാണെന്നും തുടങ്ങി രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

#Nazriya #cut #hair #cuteness #post #viral

Next TV

Related Stories

Dec 30, 2025 05:12 PM

"ഞങ്ങളെ ഒതുക്കാനാണല്ലേ!"; ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി വൈറൽ

ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി...

Read More >>
വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

Dec 30, 2025 04:27 PM

വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

മോഹൻലാലിന്റെ അമ്മയുടെ മരണം, ശാന്തകുമാരിയുടെ സംസ്കാരം നാളെ...

Read More >>
സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

Dec 30, 2025 02:51 PM

സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

സംഗീത് പ്രതാപ്, ഷറഫുദീൻ, ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ, ചിത്രീകരണം...

Read More >>
നടൻ  മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Dec 30, 2025 02:29 PM

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ...

Read More >>
Top Stories