Aug 15, 2024 04:31 PM

താരകുടുംബത്തിൽ ജനിച്ചയാളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി ജയന്‍. ഇതുവരെയും സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ പോലും ആരാധകർക്ക് ഇന്നും കുഞ്ഞാറ്റയെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ വലിയ താത്പര്യമാണ്. മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളായി ജനിച്ച കുഞ്ഞാറ്റ ഉടൻ തന്നെ സിനിമയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്. കാരണം അടുത്തിടെയായി കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായത്. തന്റെ വിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള നല്ല നിമിഷങ്ങളും താരപുത്രി നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ അച്ഛനും ആശ അമ്മയ്ക്കും സഹോദരനുമൊപ്പം ചില്ലിങ് ചെയ്യുന്ന വിശേഷങ്ങളാണ് കുഞ്ഞാറ്റ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഇൻസ്റ്റ​ഗ്രാമിലൂടെ കുഞ്ഞാറ്റയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്യാറുള്ളത്. ഈയിടെ അൽപം ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളും വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളായിരുന്നു അതെല്ലാം. മനോജ് കെ ജയനും ആശയ്ക്കുമൊപ്പം ഇപ്പോള്‍ ബെംഗളൂരുവിലാണ് കുഞ്ഞാറ്റ.

അവിടെ വച്ച് അച്ഛന്‍ പകര്‍ത്തിയ തന്റെ സ്റ്റൈലന്‍ ചിത്രവും കുഞ്ഞാറ്റ പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പോലെ മകളും സ്റ്റൈലിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബാം​ഗ്ലൂരിൽ വെച്ചുള്ള കിടിലൻ ഫോട്ടോകളാണ് കുഞ്ഞാറ്റ അവസാനം പങ്കുവെച്ചിരിക്കുന്നത്. അച്ഛനും മോളും തകർത്തു എന്നാണ് അവസാനം പങ്കുവെച്ച ചിത്രത്തിനു താഴെ ആരാധകർ കമന്റ് ചെയ്തത്. നിങ്ങൾ എങ്ങനെയാണ് ഇത്രയും സുന്ദരിയായി ഇരിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കാറുള്ളത്. 


മനോജ് കെ ജയൻ പകർത്തിയ ചിത്രത്തിന് 'ബി​ഗ് സ്റ്റെപ്പർ' എന്ന് ക്യാപ്ഷനോടെയാണ് കുഞ്ഞാറ്റ പങ്കുവെച്ചത്. ചിത്രത്തിൽ കൂളിം​ഗ് ​ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്. ശാലിൻ സോയ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്. ഫാമിലിയായുള്ള ട്രിപ്പിന്റെ ഭാ​ഗമാണ് ഈ ചിത്രങ്ങളെല്ലാം എന്നാണ് എല്ലാവരും പറയുന്നത്.

ഫാമിലിയായുള്ള യാത്രയെ കുറിച്ചുള്ള ചിത്രമായിരുന്നു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ കുഞ്ഞാറ്റയും മനോജ് കെ ജയൻ, ആശ, പിന്നെ കുഞ്ഞനുജനും ഉണ്ട്. "ഫാമിലി ചില്ലിം​ഗ്, മീ ഫ്ലിപ്പിം​ഗ്" എന്നാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുഞ്ഞാറ്റ എഴുതിയത്. ഒപ്പം ആശ അമ്മയുടെ ഒറ്റക്കുള്ള സ്റ്റൈലൻ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മനോജ് കെ ജയനും ഊർവശിയും വേര്‍പിരിഞ്ഞതിന് ശേഷം കുഞ്ഞാറ്റ അച്ഛനൊപ്പം പോകാനായിരുന്നു തീരുമാനിച്ചത്. ഇപ്പോള്‍ അച്ഛനൊപ്പം ബാ​ഗ്ലൂരിൽ ജീവിക്കുന്നത്. അവിടെ അമ്മ ആശയും അനുജനും ഉണ്ട്. 

എന്നാൽ പെറ്റമ്മയെ ഉപേക്ഷിച്ച് പോയിട്ടുമില്ല. സമയം കിട്ടുമ്പോഴെല്ലാം അമ്മ ഊർവശിക്കൊപ്പവും ചെലവഴിക്കാറുണ്ട്. ഈയിടെ പല ചാനലുകളിലും കുഞ്ഞാറ്റയും ഊർവശിയും ചേർന്ന് അഭിമുഖങ്ങളിൽ ഒരുമിച്ച് എത്തിയിരുന്നു. അമ്മയുടെ ചിത്രമായ 'ഉള്ളൊഴുക്ക്' കാണാനും കുഞ്ഞാറ്റ ആദ്യ ദിവസം തന്നെ എത്തിയിരുന്നു. ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറിയ്ക്ക് തൊട്ടുമുന്‍പ് കുഞ്ഞാറ്റ പങ്കുവച്ചത് അമ്മയ്‌ക്കൊപ്പം ക്ലോസ് ആയി നില്‍ക്കുന്ന ഒരു സെല്‍ഫി ചിത്രമാണ്. 

ഊർവശിയെ പോലെ തന്നെ ആശ അമ്മയും കുഞ്ഞാറ്റക്ക് പ്രിയപ്പെട്ടതാണ്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും കുഞ്ഞാറ്റ പങ്കിടാറുണ്ട്. വരും ദിവസങ്ങളിൽ പുതിയ ചിത്രങ്ങളും വരുമെന്നാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. 

#manojkjayan #daughter #kunjatta #shares #stunning #photo #instagram #goes #viral

Next TV

Top Stories










News Roundup