(moviemax.in)കോളിവുഡ് സിനിമയിലെ മുൻനിര താരമാണ് സൂര്യ. സ്വപ്രയത്നം കൊണ്ട് സിനിമയിൽ എത്തുകയും സിനിമയിൽ നിലനിൽക്കുകയും ചെയ്യുന്ന താരമാണ് സൂര്യ.
ഇപ്പോൾ ഒരു വർഷം അല്ലെങ്കിൽ രണ്ടു വർഷത്തെ ഇടവേളകൾക്കു ശേഷമാണ് സൂര്യയുടെ സിനിമകൾ വരുന്നത്. 2023ൽ അദ്ദേഹത്തെ സ്ക്രീനിൽ കാണാൻ സാധിച്ചിട്ടില്ല.
2022ലെ എതർക്കു തുനിന്തവനു ശേഷം ഒരു മുഴു നീള ചിത്രം ഈ വർഷം കങ്കുവയിലൂടെയാണ് സംഭവിക്കുന്നത്. പല തരം കാരണങ്ങളാലാണ് ഇടവേളകൾ ഉണ്ടാവുന്നത്.
സോഷ്യൽ മീഡിയയിലൂടെ എപ്പോഴും സൂര്യയുടെ വാർത്തകൾ പ്രചരിക്കാറുണ്ട്. 1997ൽ വസന്ത് സംവിധാനം ചെയ്ത 'നേർക്കുനേർ' എന്ന ചിത്രത്തിലൂടെയാണ് സൂര്യ സിനിമയിലെത്തുന്നത്.
അതിലൂടെ വിജയ്- സൂര്യ കോംബോ ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം 'കാഥലേ നിമ്മതി, സന്തിപ്പോമ, പെരിയണ്ണ' തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. എന്നാൽ താരത്തിന് നിരവധി കളിയാക്കലുകൾ നേരിടേണ്ടി വന്നു.
അഭിനയിക്കാൻ അറിയില്ല, ഡാൻസ് ചെയ്യാൻ അറിയില്ല, സൗന്ദര്യമില്ല തുടങ്ങി നിരവധി പ്രശ്നങ്ങളായിരുന്നു തുടക്കകാലത്ത് ഉണ്ടായത്.മാത്രമല്ല സൂര്യയുടെ ആദ്യകാലഘട്ടത്തിലെ സിനിമകൾ ഒന്നും തന്നെ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
സിദ്ധിഖ് സംവിധാനം ചെയ്ത മലയാളം ചിത്രം ഫ്രൻസിന്റെ തമിഴ് റീമേക്കും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. വിജയും സൂര്യയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
സൂര്യയുടെ കരിയറിലെ ആദ്യ ബ്ലോക്ക്ബസ്റ്ററും 'ഫ്രൻസ്' ആയിരുന്നു. പിന്നീട് നന്ദ, ഉന്നൈ നിനൈത്ത്, പിതാമകൻ തുടങ്ങിയ ചിത്രങ്ങളും ഹിറ്റായി.സൂര്യയെ കോളിവുഡിലെ മുൻനിരയിലേക്ക് എത്തിച്ചത് 2003ൽ റിലീസ് ചെയ്ത 'കാക്ക കാക്ക'യാണ്.
ചിത്രത്തിലെ കഥാപാത്രം ആരാധകർക്കിടയിൽ സൂര്യയുടെ ഇമേജ് തന്നെ മാറ്റി മറിച്ചു. അതിനു ശേഷം എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് വേറിട്ടതായിരുന്നു.
പേരഴകൻ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സൂര്യയെ ഇന്ത്യ മുഴുവൻ തേടി നടന്നത് 2005ലെ 'ഗജിനി'ക്കു ശേഷമാണ്. അതായിരുന്നു അതുവരെ ഉണ്ടായിരുന്ന എല്ലാ ചിത്രങ്ങൾക്കും മുകളിൽ ഹിറ്റായത്.
ഗജിനിയിൽ അസിൻ, നയൻതാര എന്നിവരായിരുന്നു നായികമാർ. നയൻതാരയുടെ ചിത്ര എന്ന കഥാപാത്രം തമിഴിൽ നയൻസിന്റെ മൂന്നാമത്തെ ചിത്രമാണ്.
ഗജിനിയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ പെട്ടെന്ന് സൂര്യ ഷൂട്ടിംഗ് നിർത്തിവെച്ചു. ആർക്കും ഒന്നും മനസിലായില്ല. എ.ആർ മുരുകദോസ് കരുതിയത് അദ്ദേഹത്തിന് ഡയലോഗ് മറന്നു പോയെന്ന്.
പക്ഷേ ഡയലോഗ് മറന്നു പോയതല്ലെന്നും നയൻതാരയുടെ ഡ്രസ്സ് അൽപം ഗ്ലാമറസ് ആണെന്നും അദ്ദേഹം പറഞ്ഞു.അതൊരു പ്രശ്നമായിരുന്നു.
അങ്ങനെ വസ്ത്രത്തിലെ തെറ്റ് തിരുത്തിയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഇതിനു മുന്നേ ഗജിനിയിൽ അഭിനയിച്ചത് കരിയറിലെ ഏറ്റവും വലിയ തെറ്റാണെന്ന് നയൻതാര പറഞ്ഞിരുന്നു.
തന്നോട് കഥ പറഞ്ഞപ്പോഴുള്ള കഥാപാത്രമായിരുന്നില്ല സിനിമ ഷൂട്ട് ചെയ്യുമ്പോൾ ചെയ്തത്. അത് തന്നെ ചീറ്റ് ചെയ്ത പോലെയായിരുന്നു എന്ന് നയൻതാര പറഞ്ഞിരുന്നു.
അതിനാൽ ഇനി മുതൽ സ്ക്രിപ്റ്റ് പൂർണമായും വായിച്ചതിനു ശേഷം മാത്രമായിരിക്കും സിനിമ ചെയ്യാൻ തയ്യാറാവുകയുള്ളൂ എന്നും നയൻതാര പറഞ്ഞു.
#suriya #halted #shooting #gajini #movie #nayanthara #costume #issue