(moviemax.in)അമ്മയായ ശേഷം കരിയറും കുടുംബ ജീവിതവും ഒരേ പോലെ മുന്നോട്ട് കൊണ്ട് പോകുകയാണ് നയൻതാര.
വിവാഹമോ കുഞ്ഞുങ്ങൾ പിറന്നതോ തന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ നയൻതാര ശ്രദ്ധിച്ചു. സറൊഗസി ആയതിനാൽ കുഞ്ഞുങ്ങൾ പിറന്ന് കുറച്ച് മാസങ്ങൾ പോലും താരത്തിന് സിനിമയിൽ നിന്ന് ഇടവേള എടുക്കേണ്ടി വന്നിട്ടില്ല.
എല്ലാത്തിനും പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് വിഘ്നേശ് ശിവനും ഒപ്പമുണ്ട്. ഉയിർ, ഉലകം എന്നിങ്ങനെയാണ് നയൻതാരയുടെ മക്കളുടെ പേര്.
മുമ്പ് സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ഇല്ലാതിരുന്ന നയൻതാര മക്കൾ പിറന്ന ശേഷം ആളാകെ മാറി. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ താരം നിരന്തരം മക്കൾക്കും ഭർത്താവിനും ഒപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന നയൻതാരയ്ക്ക് ഇപ്പോൾ എന്താണിങ്ങനെയൊരു മാറ്റം എന്ന ചോദ്യം ആരാധകർക്കുണ്ട്. ഇപ്പോഴിതാ മക്കൾക്കൊപ്പമുള്ള നയൻതാരയുടെ പുതിയ സിനിമയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വർക്കിന് പോകുന്നതിന് മുമ്പുള്ള കുറച്ച് മണിക്കൂറുകൾ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോകൾ പങ്കുവെച്ചത്. സിനിമ തിരക്കുകളുണ്ടെങ്കിലും മക്കളെ പരമാവധി തനിക്കൊപ്പം നിർത്താൻ നയൻതാര ശ്രദ്ധിക്കാറുണ്ട്.
മക്കളെ നോക്കാൻ പ്രത്യേക സ്റ്റാഫുകളുണ്ടെന്നും ഇവർക്കൊപ്പം സെറ്റിലെത്താറുമുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
അടുത്തിടെ നയൻതാരയ്ക്കെതിരെ വിമർശനവുമായി അന്തനൻ എന്ന ഫിലിം ജേർണലിസ്റ്റ് രംഗത്ത് വരികയുണ്ടായി. മക്കൾ പിറന്ന ശേഷം നയൻതാര ഷൂട്ടിംഗിൽ ചില നിബന്ധനകൾ വെച്ചിട്ടുണ്ടെന്നാണ് ഇയാൾ വാദിച്ചത്.
ഷൂട്ടിംഗിന് എത്താൻ 11മണിയാകും. വീടിന് 20 കിലോ മീറ്ററിനപ്പുറം ഷൂട്ടിനില്ല തുടങ്ങിയ നിബന്ധനകൾ നടിക്കുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ ഇത് സത്യമാണോ എന്ന് വ്യക്തമല്ല.
ഭൂരിഭാഗം സിനിമകൾക്കും പല സ്ഥലങ്ങളിൽ ഷൂട്ടിംഗ് ആവശ്യമാണ്.സിനിമയെക്കുറിച്ച് അറിയാവുന്ന നയൻതാര ഒരിക്കലും ഇങ്ങനെയൊരു നിബന്ധന മുന്നോട്ട് വെക്കില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.
നയൻതാര മക്കളെ നല്ല രീതിയിൽ നോക്കുന്നുണ്ടെന്നാണ് ഒരിക്കൽ കൊറിയോഗ്രാഫർ കലാ മാസ്റ്റർ പറഞ്ഞത്. നയൻതാരയെ നിങ്ങൾക്ക് നായികയായാണ് അറിയുക.
എന്നാൽ അവർ നല്ല വീട്ടമ്മയുമാണെന്നും കലാ മാസ്റ്റർ അന്ന് വ്യക്തമാക്കി. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
#nayanthara #spends #time #with #kids #before #leaving #for#shooting #latest #post #goes #viral