(moviemax.in)സോഷ്യൽ മീഡിയയിൽ നടൻ നാഗ ചൈതന്യക്കെതിരെ വിമർശനങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ശോഭിത ധുലപാലയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം പല അഭിപ്രായങ്ങളാണ് നടനെക്കുറിച്ച് വരുന്നത്.
സമാന്തയുമായി പിരിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് നടൻ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. സമാന്തയെ താരം ഉപേക്ഷിക്കരുതായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.
വേർപിരിയലും പിന്നീടുണ്ടായ ആരോഗ്യ പ്രശ്നങ്ങളും സമാന്തയെ മാനസികമായി ഏറെ ബാധിച്ചിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്ന സമാന്തയ്ക്ക് ആരാധകരുടെ പൂർണ പിന്തുണയുണ്ട്.
വിവാഹത്തിന് മുമ്പ് ഒന്നിലേറെ ബന്ധങ്ങൾ നാഗ ചൈതന്യക്ക് ഉണ്ടായിട്ടുണ്ട്. ഒരേ സമയം താൻ രണ്ട് പേരെ ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നടൻ ഒരിക്കൽ തുറന്ന് പറയുകയുണ്ടായി.
ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പതിനാലാം വയസിലാണ് തനിക്ക് ആദ്യ പ്രണയമുണ്ടാകുന്നതെന്ന് നാഗ ചൈതന്യ തുറന്ന് പറഞ്ഞു.
9ാം ക്ലാസിൽ പഠിക്കവെ ഒപു പെൺകുട്ടിയുമായി പ്രണയത്തിലായി. അവളെയാണ് താൻ ആദ്യം ചുംബിച്ചതെന്ന് ചൈതന്യ ഓർത്തു.
ഒരിക്കൽ നടൻ റാണ ദഗുബതി അവതാരകനായെത്തിയ ഷോയിൽ സംസാരിക്കുകയാണ് നാഗ ചൈതന്യ. ഒരിക്കൽ കാറിൽ വെച്ച് ഒരു പെൺകുട്ടിയെ ചുംബിച്ചപ്പോൾ തന്നെ പൊലീസ് പിടിച്ചിട്ടുണ്ടെന്നും നാഗ ചൈതന്യ തുറന്ന് പറയുകയുണ്ടായി.
അതൊരു കഥയാണ്. കുഴപ്പമില്ലായിരുന്നു. എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയാമായിരുന്നു. താനത് കാര്യമായെടുത്തില്ലെന്നും നാഗ ചൈതന്യ അന്ന് തുറന്ന് പറഞ്ഞു.
സമാന്തയുമായി വേർപിരിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ നാഗ ചൈതന്യ ശോഭിതയുമായി അടുത്തിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം നാഗ ചൈതന്യ മാനസികമായി തകർന്നിരുന്നു എന്നാണ് നടന്റെ പിതാവ് നാഗാർജുന കഴിഞ്ഞ ദിവസം പറഞ്ഞത്.
ശോഭിത-നാഗ ചെെതന്യ വിവാഹം അടുത്ത വർഷം നടക്കുമെന്നാണ് വിവരം. രണ്ട് പേരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയം നടന്നത്.
മേഡ് ഇൻ ഹെവൻ എന്ന സീരീസിലൂടെയാണ് ശോഭിത ധുലിപാല ശ്രദ്ധിക്കപ്പെടുന്നത്. ശോഭിത നാഗ ചൈതന്യയുമായി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ വന്നിരുന്നു.
എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. മറുവശത്ത് സമാന്ത വിവാഹ മോചനത്തിന് ശേഷം മറ്റൊരു ബന്ധത്തിന് തയ്യാറായിട്ടില്ല.
വേർപിരിഞ്ഞ ശേഷം നടിയെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചു. ഏറെ നാൾ ഇതിന്റെ ചികിത്സയിലായിരുന്നു നടി.
സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് സമാന്ത. സിതാഡെൽ എന്ന സീരീസാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.
നാഗാർജുനയുടെ ആദ്യ ഭാര്യ ലക്ഷ്മി ദഗുബതിയിൽ പിറന്ന മകനാണ് നാഗ ചൈതന്യ. നടി അമല അക്കിനേനിയാണ് നാഗാർജുനയുടെ രണ്ടാം ഭാര്യ. അഖിൽ അക്കിനേനി എന്ന മകനും ദമ്പതികൾക്കുണ്ട്.
#nagachaitanya #once #opened #up #about #his #first #love #words #goes #viral #again