ദുരഭിമാനക്കൊലകളെ ന്യായീകരിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും നടൻ രഞ്ജിത്ത്.
ദുരഭിമാനക്കൊലയെ ഒരാൾക്ക് എങ്ങനെ ന്യായീകരിക്കാൻ സാധിക്കുമെന്നും തന്റെ പേരിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും രഞ്ജിത്ത് പറഞ്ഞു.
രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്. ദുരഭിമാനക്കൊലകൾ വലിയ കുറ്റമല്ലെന്നും മക്കളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തിന്റെ പേരിലാണ് അങ്ങനെ സംഭവിക്കുന്നതെന്നും കഴിഞ്ഞദിവസം രഞ്ജിത്ത് പറഞ്ഞിരുന്നു.
പ്രതികരണത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. തുടർന്നാണ് ഇത് നിഷേധിച്ച് രഞ്ജിത്ത് രംഗത്തുവന്നത്. ഒരുതരത്തിലുള്ള അക്രമങ്ങളെയും ന്യായീകരിക്കുന്ന വ്യക്തിയല്ല താനെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
പുതിയ ചിത്രമായ 'കവുണ്ടംപാളയം' സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു രഞ്ജിത്ത് ദുരഭിമാനക്കൊലകളേക്കുറിച്ച് പറഞ്ഞത്.
''മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും.
അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്''- ഇങ്ങനെയാണ് രഞ്ജിത്ത് ദുരഭിമാനക്കൊലകളെ ന്യായീകരിച്ചത്. ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിസന്ധിയിലാകുന്നത്.
നേരത്തെ, ഹാപ്പി സ്ട്രീറ്റിനെക്കുറിച്ച് (ഒരു തെരുവില്‍ നിരവധി ഷോകള്‍ നടത്തുന്ന ഒരു പരിപാടി) സംസാരിച്ചപ്പോള്‍ ചെറിയ വസ്ത്രം ധരിച്ച് സ്ത്രീകള്‍ എല്ലാവരുടെയും മുന്നില്‍ നൃത്തം ചെയ്യുന്നതിനെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു.
അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തുക്കളായി മാത്രം കാണുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
#Honor #killings #not #justified #words #misinterpreted #Ranjith #fell #knees