#samantha | പ്രണയം വീട്ടില്‍ പറയാന്‍ മടിച്ച നാഗ ചൈതന്യ; ഭീഷണിപ്പെടുത്തി സമാന്ത; പേടിച്ചു പോയെന്ന് ചായ്‌

#samantha | പ്രണയം വീട്ടില്‍ പറയാന്‍ മടിച്ച നാഗ ചൈതന്യ; ഭീഷണിപ്പെടുത്തി സമാന്ത; പേടിച്ചു പോയെന്ന് ചായ്‌
Aug 10, 2024 05:14 PM | By ADITHYA. NP

(moviemax.in)വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണ് നാഗ ചൈതന്യ. നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ വധു. നേരത്തെ നടി സമാന്തയെയായിരുന്നു നാഗ ചൈതന്യ വിവാഹം കഴിച്ചിരുന്നത്.

ഏറെകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ലായിരുന്നു ഇരുവരും പിരിയുന്നത്. നാഗ ചൈതന്യ വീണ്ടും വിവാഹിതനാവുമ്പോള്‍ സമാന്തയുമായുള്ള വിവാഹ മോചനവും ദാമ്പത്യ ജീവിതവുമൊക്കെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

ഒരിക്കല്‍ നാഗ ചൈതന്യയെ സമാന്ത ഭീഷണിപ്പെടുത്തിയ സംഭവമാണ് ചര്‍ച്ചയായി മാറുന്നത്. യേ മായാ ചേസാവെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നാഗ ചൈതന്യയും സമാന്തയും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും.

അതേസമയം പ്രണയത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കാന്‍ നാഗ ചൈതന്യ കുറച്ചധികം സമയമെടുത്തിരുന്നു. ഈ സമയത്താണ് സമാന്ത താരത്തെ ഭീഷണിപ്പെടുത്തുന്നത്.

മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ നാഗ ചൈതന്യ തന്നെയാണ് രസകരമായ ഈ കഥ പങ്കുവെക്കുന്നത്. സമാന്ത തന്നെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുമ്പോഴും താന്‍ മാതാപിതാക്കളോട് പറയാന്‍ മടിച്ചുവെന്നാണ് നാഗ ചൈതന്യ പറയുന്നത്. 

ഇതോടെ തന്നെ രാഖി കെട്ടുമെന്ന് പറഞ്ഞ് സമാന്ത ഭീഷണിപ്പെടുത്തിയെന്നും ഇത് കേട്ട് ഭയന്ന താന്‍ വീട്ടുകാരോട് കാര്യം അവതരിപ്പിക്കുകയായിരുന്നു എന്നുമാണ് നാഗ ചൈതന്യ പറഞ്ഞത്.'

2009 യേ മായ ചേസാവെയുടെ സമയത്താണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്. കുറച്ചു വര്‍ഷങ്ങള്‍ അങ്ങനെ പോയി. സാം നിര്‍ബന്ധിച്ചിട്ടും ഞാന്‍ മാതാപിതാക്കളോട് പറയാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു.

ഒരു ദിവസം ഞങ്ങള്‍ ചുമ്മാ സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ സാം പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞില്ലെങ്കില്‍ എന്നെ രാഖി കെട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

അവളുടെ ഭീഷണിയില്‍ ഞാന്‍ ഞെട്ടിപ്പോയി. ഉടനെ തന്നെ മാതാപിതാക്കളോട് സംസാരിക്കുകയും സമ്മതം വാങ്ങുകയും ചെയ്തു'' എന്നാണ് നാഗ ചൈതന്യ പറയുന്നത്.

നാഗ ചൈതന്യയുടേയും ശോഭിതയുടേയും വിവാഹത്തിന്റെ ഒരുക്കങ്ങളിളാണ് നാഗാര്‍ജുനയും കുടുംബവും ഇപ്പോള്‍. അതേസമയം നാഗ ചൈതന്യയും സമാന്തയും പിരിഞ്ഞുവെങ്കിലും താനും സമാന്തയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് കഴിഞ്ഞ ദിവസം നാഗാര്‍ജുന പറഞ്ഞത്.

സമാന്തയുമായുള്ള വിവാഹം ബന്ധം പിരിഞ്ഞതോടെ നാഗ ചൈതന്യ തകര്‍ന്നു പോയെന്നാണ് നാഗാര്‍ജുന പറയുന്നത്. മകനെ വീണ്ടും ചിരിച്ചു കാണുന്നത് ഇപ്പോഴാണെന്നാണ് അദ്ദേഹം പറയുന്നത്.

ശോഭിതയും നാഗ ചൈതന്യയും പരിചയപ്പെടുന്നത് രണ്ട് കൊല്ലം മുമ്പാണെന്നും എന്നാല്‍ തനിക്ക് ശോഭിതയെ ആറ് കൊല്ലമായി അറിയാമെന്നും നാഗാര്‍ജുന പറഞ്ഞിരുന്നു.

സമാന്തയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയാണ് നാഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

എന്നാല്‍ വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിരുന്നു. പക്ഷെ ഇരുവരുടേയും വെക്കേഷന്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും മറ്റും റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കുന്നതായിരുന്നു.

ഓഗസ്റ്റ് എട്ടിനായിരുന്നു ശോഭിതയുടേയും നാഗ ചൈതന്യയുടേയും വിവാഹ നിശ്ചയം നടന്നത്. നാഗാര്‍ജുനയുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.

വിവാഹം ഉടന തന്നെയുണ്ടാകുമെന്നാണ് നാഗാര്‍ജുന അറിയിച്ചത്. മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ശോഭിത. കുറുപ്പ്, മൂത്തോന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

#samantha #threatened #naga #chaitanya #speak #parents #about #them

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-