കുട്ടികളെ പഠിപ്പിക്കുക എന്നതായിരിക്കും രക്ഷിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്ന്. പ്രത്യേകിച്ച് തീരെ ചെറിയ കുട്ടികളെ. അവർക്ക് പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മറ്റും മനസിലാക്കിക്കൊടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള ടാസ്ക് തന്നെയാണ്.
പലപ്പോഴും അധ്യാപകരും രക്ഷിതാക്കളും കുട്ടികളോട് നീ പഠനത്തെ ഒട്ടും സീരിയസായി എടുക്കുന്നില്ല, കുറച്ചുകൂടി ശ്രദ്ധിക്കണം എന്നൊക്കെ പറയാറുണ്ട്. അങ്ങനെ പറഞ്ഞതാണ് ഇവിടെ ഒരു ടീച്ചർ. എന്നാൽ, അതിന് അവരുടെ വിദ്യാർത്ഥിനി നൽകിയ മറുപടി കേട്ട് ടീച്ചർ ഞെട്ടിപ്പോയി. ടീച്ചർ മാത്രമല്ല, ഈ വീഡിയോ കണ്ടവരും.
https://x.com/BiharTeacherCan/status/1820793214569246887
വീഡിയോയിൽ ഒരു പെൺകുട്ടിയെ കാണാം. അവളോട് ടീച്ചർ പറയുന്നത് നിനക്ക് പഠനത്തിന്റെ കാര്യത്തിൽ ഒട്ടും ഗൗരവമില്ല എന്നാണ്. അതിനുള്ള അവളുടെ മറുപടി ഇങ്ങനെയാണ്, ഈ ലോകം ഏകദേശം 450 കോടി വർഷങ്ങളായി നിലനിൽക്കുന്നുണ്ട്, അതേസമയം മനുഷ്യൻ 370 കോടി വർഷമായിട്ടാണുള്ളത്.
ഈ പ്രപഞ്ചം പോലെ തന്നെ നമ്മൾ അറിയാത്ത സമാനമായ ഒരു പ്രപഞ്ചമുണ്ട്. എത്ര ഗാലക്സികൾ ഉണ്ടെന്ന് നമുക്കറിയില്ല എന്ന് പറഞ്ഞാണ് അവൾ തുടങ്ങുന്നത്. പിന്നീട്, അത് നക്ഷത്രങ്ങളും സൂര്യനും ഭൂമിയും ഒക്കെയായി.
ഏറ്റവും ഒടുവിൽ അവൾ പറയുന്നത്, ഇനി ഇന്ത്യയിലേക്ക് വന്നാൽ 160 കോടി ജനങ്ങളാണുള്ളത്. അതിലൊരാൾ മാത്രമാണ് ഞാൻ. അതിൽ എന്നെത്തന്നെ എത്ര ഗൗരവമായിട്ടാണ് എടുക്കേണ്ടത്? എൻ്റെ നിലനിൽപ്പിന് എന്താണ് സംഭവിക്കുക എന്നാണ്.
കുട്ടിയുടെ നീണ്ട മറുപടി കേട്ട് ടീച്ചർ ഞെട്ടിയിട്ടുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്തായാലും, ടീച്ചർ മാത്രമല്ല, ഇപ്പോൾ വീഡിയോയ്ക്ക് താഴെ ഓരോരുത്തരും തങ്ങളുടെ ഞെട്ടൽ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.
#teacher #said #student #take #study #seriously #her #answer #will #shock #you