#viral | മണിക്കൂറുകളോ ദിവസങ്ങളോ, ദമ്പതികൾക്ക് സ്വകാര്യ നിമിഷങ്ങൾ പങ്കിടാന്‍ ജപ്പാനിലെ പ്രണയ ഹോട്ടലുകള്‍, സംഭവമിങ്ങനെ!

#viral | മണിക്കൂറുകളോ ദിവസങ്ങളോ, ദമ്പതികൾക്ക് സ്വകാര്യ നിമിഷങ്ങൾ പങ്കിടാന്‍ ജപ്പാനിലെ പ്രണയ ഹോട്ടലുകള്‍, സംഭവമിങ്ങനെ!
Aug 7, 2024 05:07 PM | By Athira V

ഓരോ രാജ്യത്തിനും അവരവരുടേതായ പാരമ്പര്യങ്ങളും വിശ്വാസങ്ങളുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ആ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികളുടെ ജീവിത രീതികളും. പാശ്ചാത്യ രാജ്യങ്ങളിൽ ദമ്പതികൾ തമ്മിൽ പരസ്യമായി ചുംബിക്കുന്നതും പരസ്യമായി പ്രണയ നിമിഷങ്ങൾ പങ്കിടുന്നതുമൊക്കെ സാധാരണമാണ്.

എന്നാൽ, പൊതുസ്ഥലങ്ങളിൽ പ്രണയം പങ്കിടുന്നത് അനുവദനീയമല്ലാത്ത രാജ്യങ്ങളാണ് ഏറെയും. അതേസമയം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പാരമ്പര്യം ജപ്പാനിലുണ്ട്.

https://www.instagram.com/reel/C7ZMy1FSQcm/?utm_source=ig_web_copy_link

അവിടെ ദമ്പതികൾക്ക് അവരുടെ സ്വകാര്യ നിമിഷങ്ങൾ ഏറ്റവും സന്തോഷത്തോടെ ചെലവഴിക്കുന്നതിന് സഹായകരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന 'ലൗ ഹോട്ടലുകൾ' (Love Hotel) ധാരാളമായി കാണാൻ കഴിയും. ദമ്പതികൾക്ക് മാത്രമായി പ്രവേശനം അനുവദിച്ചിട്ടുള്ള ഈ പ്രണയ ഹോട്ടലുകളിൽ അവർക്ക് അവരുടെ സ്വകാര്യ സമയങ്ങള്‍ ചെലവഴിക്കാം. പതിനേഴാം നൂറ്റാണ്ട് മുതലുള്ള ചരിത്രം ഈ ഹോട്ടലുകൾക്കുണ്ട്.

ഇത്തരം നിരവധി ഹോട്ടലുകൾ ഇന്നും ജപ്പാനിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ഹോട്ടലുകൾ ദിവസം മുഴുവനുമായോ ഏതാനും മണിക്കൂറുകൾ മാത്രമായോ ബുക്ക് ചെയ്യാം. ഈ ഹോട്ടലുകൾ അവരുടെ അതിഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നു. വിവാഹിതരായ നിരവധി ദമ്പതികൾ തങ്ങളുടെ നല്ല നിമിഷങ്ങള്‍ ഒരുമിച്ചാസ്വദിക്കാൻ ഈ ഹോട്ടലുകൾ ഇന്നും സന്ദർശിക്കാറുണ്ട്.

പുരാവസ്തു ഗവേഷകയും പര്യവേക്ഷകയുമായ ആനിക മാൻ അടുത്തിടെ @dostcast.daily എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്ത പോഡ്‌കാസ്റ്റിൽ ഈ പ്രണയ ഹോട്ടലുകളെക്കുറിച്ച് വിശദമാക്കുന്നു. ജപ്പാനിലെ വീടുകൾ ചെറുതാണെന്നും കടലാസും മരവും കൊണ്ടാണ് അവയില്‍ പലതും നിർമ്മിച്ചിരിക്കുന്നതെന്നും വീഡിയോയിൽ അവർ വിശദീകരിക്കുന്നു.

കുട്ടികളോടും പ്രായമായ അംഗങ്ങളോടുമൊപ്പം താമസിക്കുന്ന ദമ്പതികളാണെങ്കിൽ, അവര്‍ക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള സ്വകാര്യ ഇടം വീട്ടിലുണ്ടാകില്ല. അങ്ങനെയുള്ളവർക്ക് ഇത്തരം പ്രണയ ഹോട്ടലുകള്‍ ഉപയോഗിക്കാം.

ഇത്തരം ഹോട്ടലുകളുടെ റിസപ്ഷനിൽ മറ്റ് മനുഷ്യ ഇടപെടലുകൾ ഒന്നുമില്ലാതെ തന്നെ, ആളുകൾക്ക് അവരുടെ ഇഷ്ടപ്പെട്ട റൂം തെരഞ്ഞെടുക്കാൻ കഴിയുന്ന സ്‌ക്രീനുകളും ലഭ്യമാണ്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന റൂമുകളില്‍ മറ്റ് മനുഷ്യരുടെ ഇടപെടലുകളൊന്നുമില്ലാതെ നേരിട്ട് മുറിയിൽ എത്തിക്കുന്ന ഭക്ഷണവും ദമ്പതികൾക്ക് ഓർഡർ ചെയ്യാം.

ഇത്തരം പ്രണയ ഹോട്ടലുകളിൽ ഒരു രാത്രി തങ്ങാൻ ഒരാൾക്ക് 4,000 യെൻ (ഏകദേശം 2,285.43 രൂപ) മുതൽ 8,000 യെൻ (ഏകദേശം 4,570.86 രൂപ) വരെ ചിലവാകും. 17-ാം നൂറ്റാണ്ട് മുതല്‍ ഈ പ്രണയ ഹോട്ടലുകള്‍ ജപ്പാനില്‍ സജീവമാണ്. 'ടോക്കുഗാവ കുടുംബം' ഭരിച്ചിരുന്ന അക്കാലത്ത് ടോക്കിയോ നഗരം 'എഡോ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഇക്കാലത്ത് ചായക്കടകളും സത്രങ്ങളും പണമടച്ചുള്ള പ്രണയത്തിനായി ആളുകൾ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം, 1958 മുതൽ, ഈ രീതി ജപ്പാനിൽ നിയമവിരുദ്ധമായിത്തീർന്നു. കാലക്രമേണ ചില ഹോട്ടലുകൾ വീണ്ടും പഴയ പാരമ്പര്യത്തിലേക്ക് തിരിച്ച് പോയി, ദമ്പതികൾക്കുള്ള പ്രണയ ഹോട്ടലുകളായി രൂപാന്തരപ്പെട്ടു.

#love #hotels #japan #couples #share #private #moments

Next TV

Related Stories
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall