തിയറ്റർ റിലീസിന് പിന്നാലെ ഒടിടിയിൽ സിനിമകൾ വരാന്‍ കാത്തിരിക്കുന്ന നിരവധി പ്രേക്ഷകരുണ്ട്. ആ സിനിമ തിയറ്ററിൽ കണാൻ സാധിക്കാത്തവരോ വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരോ ഒക്കെയാകാം അതിന് കാരണം.
ഒരു സിനിമ റിലീസ് ചെയ്ത് ഒരു മാസത്തിൽ ആണ് ഭൂരിഭാഗം സിനിമകളും ഒടിടിയിൽ എത്തുക. എന്നാൽ പരാജയ ചിത്രങ്ങൾ നേരത്തെ സ്ട്രീമിംഗ് ആരംഭിക്കും.
ഹിറ്റായി അൻപത് ദിവസങ്ങൾ തിയറ്ററിൽ പൂർത്തിയാക്കിയ ശേഷം ഓൺലൈനിൽ എത്തുന്ന സിനിമകളും ഉണ്ട്. എന്നാൽ റിലീസ് ചെയ്ത് ഒരു വർഷം ആയിട്ടും ഇതുവരെ ഒടിടിയിൽ എത്താത്ത ഒരു മമ്മൂട്ടി ചിത്രമുണ്ട്.
മലയാള ചിത്രമല്ല ഇത്. അഖിൽ അക്കിനേനി നായകനായി എത്തിയ ഏജന്റ് എന്ന തെലുങ്ക് ചിത്രമാണ് അത്. 2023 ഏപ്രിൽ 28ന് റിലീസ് ചെയ്ത ചിത്രമാണ് ഏജന്റ്.
വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ബോക്സ് ഓഫീസിലും അടിപതറി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 70- 80 കോടിക്കടുത്താണ് ഏജന്റിന്റെ ബജറ്റ്.
ബോക്സ് ഓഫീസിൽ നേടിയത് 13.4 കോടി മാത്രമാണെന്നാണ് റിപ്പോർട്ട്. ഒരുവർഷം ആയിട്ടും ഏജന്റ് ഒടിടിയിൽ എത്തിയിട്ടില്ല എന്നത് ആശ്ചര്യം ഉളവാക്കുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ ജൂലൈയിൽ സോണി ലിവിലൂടെ ചിത്രം സ്ട്രീമിംഗ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നിർമ്മാതാവും വിതരണക്കാരനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ഒടിടി സ്ട്രീമിംഗ് നീണ്ടു പോകുന്നതെന്നാണ് റിപ്പോർട്ട്.
വിതരണ കരാറിൽ നിർമ്മാതാവ് അനിൽ സുങ്കര തന്നെ കബളിപ്പിച്ചുവെന്നാരോപിച്ച് വിതരണക്കാരനായ ബട്ടുല സത്യനാരായണ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കോടതി ഏജന്റിന്റെ ഒടിടി സ്ട്രീമിംഗ് തടഞ്ഞു എന്നുമാണ് റിപ്പോർട്ടുകൾ.
#crore #budgeted #falls #short #collection #Mammootty #film #released #OTT #year #why