---
title: "#vikram | കാൽ മുറിച്ചുമാറ്റാനാണ് അന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത് - വിക്രം"
english_title: "#vikram #about #his #college #time #accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226066/vikram-about-his-college-time-accident-new-update"
published_at: "2024-08-06T15:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1ef932b810_vikram.jpg"
keywords: []
---

# #vikram | കാൽ മുറിച്ചുമാറ്റാനാണ് അന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത് - വിക്രം

> **Lead Summary:** ** **പുതിയ ചിത്രമായ തങ്കലാന്റെ റിലീസിനുമുന്നോടിയായുള്ള പ്രചാരണ പരിപാടികളിലാണ് നടൻ വിക്രം. അടുത്തിടെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഈ ചടങ്ങിനിടെ തന്റെ ജീവിതംതന്നെ മാറ്റിമറിച്ച ഒരപകടത്തേക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

## Article Content

** **പുതിയ ചിത്രമായ തങ്കലാന്റെ റിലീസിനുമുന്നോടിയായുള്ള പ്രചാരണ പരിപാടികളിലാണ് നടൻ വിക്രം. അടുത്തിടെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഈ ചടങ്ങിനിടെ തന്റെ ജീവിതംതന്നെ മാറ്റിമറിച്ച ഒരപകടത്തേക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

എങ്ങനെയാണ് തനിക്ക് ആ കാലഘട്ടം അനുഭവപ്പെട്ടതെന്നും ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചുവന്നുവെന്നുമായിരുന്നു വിക്രം പറഞ്ഞത്. കോളേജ് പഠന കാലമായിരുന്നു അതെന്ന് വിക്രം ഓർത്തെടുത്തു.

വളരെ ചെറുപ്പമാണ്. സിനിമയേക്കുറിച്ച് സ്വപ്നം കാണ്ടുതുടങ്ങുന്ന സമയം. കോളേജിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനേക്കുറിച്ച് ത്രില്ലടിച്ച് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

കാലിന്റെ മുട്ടുമുതൽ കണങ്കാൽവരെ തകർന്നു. ​ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. പിന്നീട് 23 ശസ്ത്രക്രിയകളാണ് കാലിന് നടത്തിയതെന്നും വിക്രം പറഞ്ഞു.

എങ്കിലും കൃത്യമായ ഇടവേളകളിൽ കാലിൽ അണുബാധയുണ്ടാകുമായിരുന്നു. അതൊന്നും തന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതിൽ തടസമായില്ല. സിനിമയിൽ നടനാവാനായിരുന്നു ആ​ഗ്രഹം.

അതെത്ര ചെറിയ റോളാണെങ്കിലും ചെയ്യും. ആരോ​ഗ്യം നന്നാക്കാനായി കഠിനാധ്വാനം ചെയ്തു. തേടിവരുന്ന അവസരങ്ങൾ നന്നായി ഉപയോ​ഗിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഇത്രയും നാൾ തന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആരാധകരോട് നന്ദി പറയുകയും ചെയ്തു വിക്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/226066/vikram-about-his-college-time-accident-new-update)