#sanayairani | 'ബിക്കിനി ധരിച്ച് അഭിനയിക്കാൻ തയ്യാറാണോ? അയാൾ എന്നോട് അങ്ങനെയാണ് പെരുമാറിയത്' -സനായ ഇറാനി

#sanayairani | 'ബിക്കിനി ധരിച്ച് അഭിനയിക്കാൻ തയ്യാറാണോ? അയാൾ എന്നോട് അങ്ങനെയാണ് പെരുമാറിയത്' -സനായ ഇറാനി
Aug 5, 2024 04:27 PM | By Athira V

ചുരുങ്ങിയ കാലംകൊണ്ട് മിനിസ്ക്രീനിൽ ചുവടുറപ്പിച്ച നടിയാണ് സനായ ഇറാനി. 2007 മുതൽ മിനിസ്ക്രീൻ രം​ഗത്ത് സജീവമായുണ്ട് അവർ. ബോളിവുഡിൽ അവസരങ്ങൾക്കായി ശ്രമിച്ചപ്പോൾ അത്ര സുഖകരമല്ലാത്ത അനുഭവമല്ല ഉണ്ടായതെന്ന് തുറന്നടിച്ചിരിക്കുകയാണ് താരം ഇപ്പോൾ. പുതുമുഖ നടിമാർ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറുണ്ടോ എന്നുമാത്രമാണ് അവിടെ നോക്കുന്നതെന്നും ഹോട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ അവർ വിമർശിച്ചു.

ഏതെങ്കിലും വിധത്തിലുള്ള കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് സനായ ഇറാനി ബോളിവുഡിലെ മോശം പ്രവണതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. വലിയ താരങ്ങൾ ഉള്ളതുകൊണ്ട് ബിക്കിനി ധരിച്ച് അഭിനയിക്കാൻ തയ്യാറാവണമെന്ന് ഒരാൾ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടി പറഞ്ഞു.

കുറച്ചുവർഷങ്ങൾക്കുമുൻപ് ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരാൾ സിനിമയുടെ കാര്യം സംസാരിക്കാനായി കാണണമെന്നുപറഞ്ഞ കാര്യം സനായ ഓർത്തെടുത്തു. സിനിമ ചെയ്യാൻ താത്പര്യമില്ലാതിരുന്ന സമയമായിരുന്നു.


പക്ഷേ തുടർച്ചയായുള്ള വിളി കാരണം താനയാളെ കാണാൻ പോയി. കുറച്ചുകൂടി മേദസുള്ളയാളെയാണ് തനിക്കുവേണ്ടതെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം അയാൾ സ്വീകരിച്ച നിലപാട്. ഈ ഫീൽഡിലെ ആളുകൾ പെൺകുട്ടികളെ കാണുന്നത് അവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്ന് നോക്കാനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും സനായ പറഞ്ഞു.

ഒരു ബോളിവുഡ് സംവിധായകൻ കാണണമെന്നാവശ്യപ്പെട്ട് വിളിച്ച കാര്യവും സനായ പറഞ്ഞു. മ്യൂസിക് വീഡിയോക്കുവേണ്ടിയെന്നു ധരിപ്പിച്ച് സിനിമയ്ക്കായുള്ള ഓഡിഷൻ നടത്തിയെന്ന് താരം പറഞ്ഞു.

തെറ്റിദ്ധാരണകൾ നീക്കാൻ സംവിധായകനെ വിളിച്ചപ്പോൾ ഒരു മീറ്റിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും പിന്നീട് വിളിക്കാനും ആവശ്യപ്പെട്ടു. അതനുസരിച്ച് വീണ്ടും വിളിച്ചപ്പോൾ സമയം എത്രയായെന്നാണ് ചോദിച്ചതെന്നും അവർ പറഞ്ഞു.


"വലിയ താരങ്ങളെവെച്ച് വലിയ സിനിമയാണ് താനെടുക്കുന്നതെന്ന രീതിയിലാണ് അയാൾ സംസാരിച്ചത്. ബിക്കിനി ധരിച്ച് അഭിനയിക്കാൻ തയ്യാറാണോ എന്ന് എന്നോട് ചോദിച്ചു. എന്റെ കഥാപാത്രമെന്താണെന്ന് ഞാൻ തിരിച്ചുചോദിച്ചു. ഞാൻ ബിക്കിനി ധരിക്കാൻ തയ്യാറാണോ എന്ന ചോദ്യം അയാൾ വീണ്ടും ആവർത്തിച്ചു. അയാൾ എന്നോട് അല്പം പരുഷമായാണ് പെരുമാറിയത്." സനായ കൂട്ടിച്ചേർത്തു.

2007-ൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന പരമ്പരയിലൂടെയാണ് സനായ ടെലിവിഷൻ രം​ഗത്തെത്തുന്നത്. 2006-ൽ ആമിർ ഖാൻ നായകനായ ഫനാ എന്ന ചിത്രത്തിൽ ഒരു വേഷത്തിൽ സനായ എത്തിയിരുന്നു. മിലേ ജബ് ഹം തും, ഇസ് പ്യാർ കോ ക്യാ നാം ദൂം തുടങ്ങിയവയാണ് സനായ വേഷമിട്ട ശ്രദ്ധേയമായ മറ്റുചില പരമ്പരകൾ.

#actress #sanayairani #about #her #casting #couch #experience

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall