#raayan | തമിഴകത്തെ കാത്ത് രായൻ, 11 ദിവസങ്ങള്‍ കൊണ്ട് നേടിയത് കോടികൾ

#raayan | തമിഴകത്തെ കാത്ത് രായൻ, 11 ദിവസങ്ങള്‍ കൊണ്ട് നേടിയത് കോടികൾ
Aug 5, 2024 01:42 PM | By Athira V

ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് രായൻ. 2024ല്‍ തമിഴില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കളക്ഷനില്‍ മുൻനിരയില്‍ എത്തിയിരിക്കുകയാണ് ധനുഷിന്റെ രായൻ. തമിഴകത്തിന് പുത്തൻ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ചിത്രത്തിന്റെ വിജയം. ധനുഷിന്റെ രായൻ വെറും 11 ദിവസങ്ങള്‍ കൊണ്ട് ഏകദേശം 131 കോടി നേടിയിരിക്കുന്നുവെന്നാണ് (അഡ്വാൻസടക്കം) റിപ്പോര്‍ട്ട്.

പ്രതീക്ഷിച്ച വിജയം ഇന്ത്യൻ 2 സിനിമയ്‍ക്ക് അടക്കം നേടാനായിരുന്നില്ല. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുന്നതാണ് കാണാനാകുന്നത്.

ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ധനുഷിന്റെ മികച്ച ഹിറ്റ് സിനിമയായി മാറിയിരിക്കുന്നു രായൻ എന്നാണ് ആഗോള കളക്ഷൻ കണക്കുകള്‍.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.


#dhanush #raayan #total #global #collection #report

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup