മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ ഹൃദയഭേദകമെന്ന് തമിഴ് നടൻ വിശാൽ.
ഒരുപാട് ഹൃദയവേദനയോടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. പ്രകൃതിക്ക് മുന്നിൽ മനുഷ്യർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും, ഈ ദാരുണമായ സംഭവം അംഗീകരിക്കാൻ മനസ്സ് വിസമ്മതിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
ജാതിമത ഭേദമന്യേ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത്, ഉപജീവനമാർഗം നഷ്‌ടപ്പെട്ടവർക്കും അവരുടെ ബന്ധുമിത്രാദികൾക്കും സഹായമെത്തിക്കാൻ നമ്മൾ ശ്രമിക്കണം.
ഈ ദാരുണമായ സംഭവത്തിൽ ആളുകളെ രക്ഷിക്കുന്നതിനും മരിച്ചവരെ കണ്ടെത്തുന്നതിനും പോരാടുന്ന എല്ലാ നല്ല മനസ്സുകളോടും നന്ദി പറയുന്നതായി വിശാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഒപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാഷ്ട്രീയവത്കരിക്കാതെ ജനങ്ങളെ സഹായിക്കാൻ ക്രിയാത്മകമായ കർമപദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കുറിച്ചു.
#people #politicizing #Vishal #Central #Kerala #Governments