#diyakrishna | വിവാഹത്തിന് മുന്‍പ് ഫാമിലി ഒന്നിച്ചപ്പോള്‍! ഭാവി വരന്റെ വീട്ടിലേക്ക് സ്വന്തം കുടുംബത്തിനൊപ്പം; ദിയയുടെ ഫോട്ടോ

#diyakrishna | വിവാഹത്തിന് മുന്‍പ് ഫാമിലി ഒന്നിച്ചപ്പോള്‍! ഭാവി വരന്റെ വീട്ടിലേക്ക് സ്വന്തം കുടുംബത്തിനൊപ്പം; ദിയയുടെ ഫോട്ടോ
2024-08-02T07:32:00 | By Adithya N P

(moviemax.in)ടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ എന്നതിലുപരി യൂട്യൂബര്‍ കൂടിയാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായതോടുകൂടിയാണ് താരപുത്രിയെ പിന്തുണച്ചുകൊണ്ട് ആരാധകരും എത്തിയത്.

കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തി ശ്രദ്ധയായ താരം ഇപ്പോള്‍ വിവാഹിതയാവാന്‍ ഒരുങ്ങുകയാണ്.താന്‍ പ്രണയത്തില്‍ ആണെന്ന് പുതിയ പറഞ്ഞത് മുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകരും.


ഒടുവില്‍ തന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണെന്നാണ് ദിയ പറയുകയാണ്. ഇതിനോട് അനുബന്ധിച്ച് വധുവരന്മാരുടെ കുടുംബം ഒത്തൊരുമിച്ചതിന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ പുതിയൊരു ഫോട്ടോയുമായിട്ടാണ് താരപുത്രിയിപ്പോള്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലേക്ക് പോയിരുന്നു. '

വിവാഹത്തിന് മുന്‍പ് ഫാം-ജാം' എന്ന ക്യാപ്ഷനിലാണ് ദിയ ഫോട്ടോ പങ്കുവെച്ചത്.ദിയയുടെ വീട്ടിലുള്ള എല്ലാവരും അശ്വിന്റെ വീട്ടിലുള്ളവരുമാണ് ചിത്രങ്ങളില്‍ ഉള്ളത്.

അതേ സമയം ഈ ചിത്രത്തിന് താഴെ താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. 'സോഷ്യല്‍ മീഡിയയിലൂടെ മാത്രം പരിചയമുള്ള ഒരാളില്‍ ഇത്രയും സന്തോഷം ഞാന്‍ അനുഭവിച്ചിട്ടില്ല.

നിങ്ങളുടെ സന്തോഷത്തില്‍ എനിക്ക് ആത്മാര്‍ത്ഥമായ സ്‌നേഹം തോന്നുന്നു. ഓസിയ്ക്ക് ഇന്ന് ഭയങ്കര സന്തോഷമുള്ള ദിവസം തന്നെയാണ്.

ഓസിയുടെ വീഡിയോ കണ്ടു. വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ വീടാണെങ്കിലും ഇപ്പോഴെ അത് സ്വന്തം ഫാമിലിയായി കണ്ട് അശ്വിന്റെ വീട്ടില്‍ ഓടി നടന്ന് എല്ലാം ചെയ്യുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.

എല്ലാവരും എന്ത് ഹാപ്പിയാണ്.പിന്നെ ദിയയുടെ സഹോദരിമാരില്‍ അഹാനയെ കാണുമ്പോള്‍ എന്തോ ഭയങ്കര സന്തോഷം ആണ്. അന്ന് അശ്വിന്റെ ഫാമിലി ഇവരുടെ വീട്ടിലേക്ക് വന്നപ്പോള്‍ ശരിക്കും അമ്മുവിന്റെ കുറവ് ഉണ്ടായിരുന്നു.

അത് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും. ഹന്‍സുവിനെയും ഇഷാനിയെക്കാളും കുറച്ച് കൂടി ആള്‍ക്കരോട് സംസാരിക്കുന്നത് അമ്മു എന്ന് വിളിക്കുന്ന അഹാനയാണ്.

അഹാന ഇന്ന് വീഡിയോയും ഫോട്ടോയും എടുക്കുന്നതും കണ്ടു. നേരത്തെ ദിയയുടെ കുടുംബത്തിനെതിരെ വന്ന നെഗറ്റീവ് കമന്റുകള്‍ അമ്മുവിന്റെ കുറവ് കൊണ്ടാണെന്ന് ഇന്ന് തോന്നുന്നു.

എന്തായാലും നല്ല രണ്ട് കുടുംബങ്ങാണ് ഒരുമിച്ചിരിക്കുന്നത്. ദിയയുടെ കുടുംബം പോലെ അശ്വിന്റെ വീട്ടുകാരും നല്ലവരാണ്. ആതിഥ്യ മര്യാദ കാണുമ്പോള്‍ തന്നെ അറിയാം.

എന്തായാലും ഇരുകൂട്ടരും സന്തുഷ്ടരായിരിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും പറഞ്ഞാണ് ആരാധകന്‍ കമന്റ് അവസാനിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് താനും അശ്വിനും പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തുന്നത്.

ഇരുവരുടെയും പ്രൊപ്പോസല്‍ മുതലിങ്ങോട്ട് ഓരോന്നും ദിയ പുറത്ത് വിട്ടിരുന്നു. ശേഷം തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്നും സെപ്റ്റംബറില്‍ വിവാഹമുണ്ടാവുമെന്നും പറഞ്ഞു.

വീട്ടുകാരുടെയും പൂര്‍ണസമ്മതത്തോട് കൂടിയായിരുന്നു ഇങ്ങനൊരു നീക്കം. ഇതിനുള്ള മുന്നൊരുക്കത്തിലാണ് കൃഷ്ണ കുമാറും കുടുംബവും ഇപ്പോള്‍.

Content Highlight: diya-krishna-shared-a-new-photo-with-her-parents-and-aswin-ganeshs-family-goes-viral-

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup