“മദ്യപിക്കാതെയായിരുന്നു ആ പ്രകടനമെന്നതിലുണ്ട് സനൂപിന്റെ മികവ്”- സനൂപിന്റെ ഡാൻസിനെ കുറിച്ച് മഞ്ജു വാര്യർ

“മദ്യപിക്കാതെയായിരുന്നു ആ പ്രകടനമെന്നതിലുണ്ട് സനൂപിന്റെ മികവ്”- സനൂപിന്റെ ഡാൻസിനെ കുറിച്ച് മഞ്ജു വാര്യർ
Oct 4, 2021 09:49 PM | By Truevision Admin

തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനിന്റെയും ജാനകിയുടെയും റാസ്പുടിൻ ഡാൻസ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഒന്നാണ്. നവീനെയും ജാനകിയേയും അനുകരിച്ച് ചുവടുവെച്ച സനൂപ് കുമാറും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു മുഴുകുടിയന്റെ ശരീരഭാഷയിൽ ചുവടുവെച്ചാണ് സനൂപ് ഏവരെയും അമ്പരപ്പിച്ചത്.

ഇപ്പോഴിതാ, സനൂപിന് അഭിനന്ദനവുമായി എത്തുകയാണ് മഞ്ജു വാര്യർ. “കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ് സനൂപ് കുമാറിന്റെ ഡാൻസിനെ കാണേണ്ടത്.” മഞ്ജു വാര്യർ പറയുന്നു. മദ്യപിക്കാതെയായിരുന്നു സനൂപിന്റെ പ്രകടനമെന്നതിലുണ്ട് അയാളുടെ മികവെന്നും മഞ്ജു കൂട്ടിച്ചേർത്തു. ലോക നൃത്തദിനത്തോട് അനുബന്ധിച്ച്  നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

സനൂപിനൊപ്പം ജാനകിയേയും നവീനെയും അഭിനന്ദിക്കാനും മഞ്ജു മറന്നില്ല. “ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണെന്നും അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയടിച്ചു,” എന്നും മഞ്ജു പറയുന്നു.

Manju Warrier talks about Sanoop's dance

Next TV

Related Stories
'മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം'; പൃഥ്വിരാജ്

Oct 24, 2021 08:18 PM

'മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം'; പൃഥ്വിരാജ്

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജിന്റെ...

Read More >>
പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി! മമ്മൂട്ടി വീണ്ടും ചെറുപ്പമായി

Oct 24, 2021 03:04 PM

പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ വയസ്സനായി! മമ്മൂട്ടി വീണ്ടും ചെറുപ്പമായി

ലോക് ഡൗണ്‍ സമയത്ത് വ്യത്യസ്തമായ മേക്കോവറുകളായിരുന്നു ഇരുവരും നടത്തിയത്. അഭിനേതാവും മോഡലും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാകിയും...

Read More >>
മീനൂട്ടിയാണ് മഞ്ജു വാര്യരുടെ തിരിച്ചുവരവിന് നിമിത്തമായത്;  9 വർഷം മുൻപുള്ള വീഡിയോ വീണ്ടും വൈറൽ

Oct 24, 2021 02:41 PM

മീനൂട്ടിയാണ് മഞ്ജു വാര്യരുടെ തിരിച്ചുവരവിന് നിമിത്തമായത്; 9 വർഷം മുൻപുള്ള വീഡിയോ വീണ്ടും വൈറൽ

സാക്ഷ്യത്തിലൂടെയായിരുന്നു മഞ്ജു തുടക്കം കുറിച്ചത്. സല്ലാപത്തിലൂടെയായി നായികയായി അരങ്ങേറി. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാണ് മഞ്ജു...

Read More >>
സ്വീഡിഷ് ചലച്ചിത്രമേളയിൽ മലയാളിക്ക് മികച്ച നടനുള്ള പുരസ്കാരം

Oct 24, 2021 11:57 AM

സ്വീഡിഷ് ചലച്ചിത്രമേളയിൽ മലയാളിക്ക് മികച്ച നടനുള്ള പുരസ്കാരം

മലയാളി നടൻ ഡോ മാത്യു മാമ്പ്ര സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം...

Read More >>
'താര'യുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Oct 24, 2021 11:00 AM

'താര'യുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന 'താര 'സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് . മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക്‌...

Read More >>
പൃഥ്വിരാജ് സിനിമകള്‍ക്ക് തിയേറ്റര്‍ വിലക്ക്

Oct 23, 2021 04:45 PM

പൃഥ്വിരാജ് സിനിമകള്‍ക്ക് തിയേറ്റര്‍ വിലക്ക്

പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് വിലക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്ത്. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം...

Read More >>
Top Stories