( moviemax.in) വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കി.
ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തങ്ങളുടെ വേദനയും അനുശോചനവും താരങ്ങൾ അറിയിച്ചു. 2018 ലെ പ്രളയകാലത്തും താരങ്ങൾ കേരളത്തിന് കെെത്താങ്ങായിട്ടുണ്ട്.
തെന്നിന്ത്യൻ താരം രശ്‌മിക മന്ദാന പത്ത് ലക്ഷം രൂപയും നൽകിയിട്ടുണ്ട്. നേരത്തേ തമിഴ് നടൻ വിക്രം വയനാടിനായി 20 ലക്ഷം രൂപ നൽകിയിരുന്നു.
തമിഴ്നാട് ഗവൺമെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.
അതേ സമയം ഉരുള്‍പൊട്ടൽ ബാധിച്ച മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. ആയിരത്തിലധികം ആളുകളുടെ ജീവൻ രക്ഷിക്കാനായിട്ടുണ്ട്.
#Helping #Wayanad #Suriya #Jyothika #Karthi #gave #50 #lakh #rupees