#wayanadmudflow | 'അ​ഗാധമായ ദുഃഖം..'; വയനാട് ദുരന്തത്തിൽ മനംനൊന്ത് വിജയ്

#wayanadmudflow | 'അ​ഗാധമായ ദുഃഖം..'; വയനാട് ദുരന്തത്തിൽ മനംനൊന്ത് വിജയ്
Jul 30, 2024 05:08 PM | By Athira V

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് നടൻ വിജയ്. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു പ്രതികരണം. സംഭവത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമെന്നും വിജയ് കുറിച്ചു.

"കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കുക", എന്നായിരുന്നു വിജയിയുടെ വാക്കുകൾ.

https://x.com/tvkvijayhq/status/1818192033909018985

അതേസമയം, ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായം അനുവദിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് വയനാട്ടിൽ ഉരുൾപൊട്ടിയത്. അട്ടമല, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. ഇത് വരെ 93 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിനിടെ ദേശീയപാത 766ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചി‍ട്ടുണ്ട്. കർണാടക മഥൂർ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. വെള്ളം കയറിയതിനാൽ വാഹനങ്ങൾ ദേശീയപാതയിലൂടെ സംസ്ഥാനത്തേക്ക് കടത്തിവിടണ്ട എന്ന സുൽത്താൻ ബത്തേരി പൊലീസിന്റെ നിർദേശത്തെ തുടർന്നാണിത്.

#actor #vijay #party #tamilaga #vettri #kazhagam #react #wayanad #landslide

Next TV

Related Stories
'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

Jul 21, 2025 03:20 PM

'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി...

Read More >>
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall