മലയാളി അല്ലെങ്കിൽ കൂടിയും കേരളത്തിൽ വലിയൊരു ആരാധകവൃന്ദം ഉണ്ടാക്കിയെടുത്ത നടനാണ് വിക്രം. തൊണ്ണൂറുകളിൽ നായകനായി വന്ന പല സിനിമകളും പരാജയപ്പെട്ടപ്പോൾ മലയാളത്തിലും തെലുങ്കിലുമൊക്കെ വേഷമിട്ടും അജിത്, പ്രഭുദേവ, അബ്ബാസ് തുടങ്ങി അന്നത്തെ യൂത്തന്മാർക്ക് ശബ്ദം നൽകി സിനിമാലോകത്ത് പിടിച്ചുനിന്നും മലയാളത്തിൽ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ജയറാമിനും പിന്നിൽ നാലാമത്തെ നായകനായി വരെ വേഷമിട്ടുമെല്ലാമാണ് നായക നിരയിലേക്ക് ഉയർന്ന് തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ പട്ടികയിൽ വിക്രം സ്ഥാനം പിടിച്ചത്.
തമിഴ് സിനിമ ക്ലാസ്സിലും മാസ്സിലും ബോക്സോഫീസ് കണക്കിലും വിക്രം എന്ന താരത്തിനും ഇന്ന് വലിയൊരു സ്ഥാനമുണ്ട്. ഇനിയൊരു 50 കൊല്ലത്തിനപ്പുറവും ഓർമിക്കപ്പെടുവാൻ പാകത്തിനുള്ള കഥാപാത്രങ്ങൾ വിക്രം ഇതിനോടകം ചെയ്തുവെച്ചിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തിൽ മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ മലയാളത്തോടും മലയാള സിനിമയോടും നടന് പ്രത്യേക സ്നേഹമുണ്ട്. ഇന്നും വിക്രം സിനിമയാണെങ്കിൽ ആദ്യ ദിവസം തന്നെ സിനിമ തിയേറ്ററിൽ പോയി കാണാൻ മലയാളികൾ ശ്രമിക്കും. സിനിമയോടുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ തന്നെയാണ് കാരണം.
കഴിഞ്ഞ ദിവസം വിക്രം കേരളത്തിൽ വന്നിരുന്നു. കൊല്ലം പോളയത്തോട്ടിൽ പ്രവർത്തനം ആരംഭിച്ച ആർ.കെ വെഡ്ഡിങ് മാളിന്റെ ഉദ്ഘാടനത്തിനെത്തിയ താരത്തെ വലിയൊരു ആരാധകവൃന്ദമാണ് വരവേറ്റത്. ഉദ്ഘാടന സമയത്തിനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ താരത്തെ ഒരുനോക്ക് കാണാൻ ആരാധകർ തിങ്ങിനിറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസും നന്നേ പാടുപെട്ടു.
നിശ്ചയിച്ച സമയത്തി തന്നെ വിക്രം സ്ഥലത്തെത്തി. തുടർന്ന് വേദിയിൽ കയറി സംസാരിച്ച താരത്തിന്റെ ഓരോ വാക്കിനും അകമ്പടിയായി ആരാധകരുടെ കരഘോഷവും ആരവവുമുണ്ടായിരുന്നു. ശേഷം നൂറുകണക്കിന് ആരാധക ക്കൊപ്പം ചിത്രമെടുക്കാനും താരം ഒരു മടിയും കാട്ടിയില്ല. കാണാനായി തടിച്ചുകൂടിയ ഓരോരുത്തരുടെയും മനംകവർന്നാണ് വിക്രം കൊല്ലത്ത് നിന്ന് മടങ്ങിയത്.
വിക്രം കൊല്ലം ഇളക്കിമറിച്ചതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലാണ്. കൊല്ലത്തുകാരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം വിക്രമും സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കിട്ടിരുന്നു. വിക്രം പങ്കെടുത്ത ചടങ്ങിന്റെ അവതാരിക രഞ്ജിനി ഹരിദാസായിരുന്നു. വിക്രം മാത്രമല്ല അത്തരത്തിലുള്ള ഒട്ടുമിക്ക സൂപ്പർ താരങ്ങളും കേരളത്തിൽ പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോഴെല്ലാം രഞ്ജിനിയാണ് അവതാരികയായി എത്താറുള്ളത്.
കാരണം ജനക്കൂട്ടത്തെയും അതിഥിയേയും ഒരുപോലെ ഹാന്റിൽ ചെയ്യാൻ നിഷ്പ്രയാസം രഞ്ജിനിക്ക് സാധിക്കും. കൊല്ലത്ത് വിക്രം ഇത്തവണ പങ്കെടുത്ത ചടങ്ങും രഞ്ജിനി വളരെ മനോഹരമായി ഹാന്റിൽ ചെയ്തു. പരിപാടി കഴിഞ്ഞ് യാത്ര പറഞ്ഞ് ഇറങ്ങിയ വിക്രത്തെ രഞ്ജിനി ചുംബിച്ച വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്.
ഏറെ നാളുകളായുള്ള പരിചയവും സൗഹൃദവും കൊണ്ട് തന്നെയാണ് വിക്രം യാത്ര പറയാൻ എത്തിയപ്പോൾ ചുംബിച്ച് രഞ്ജിനി യാത്രയാക്കിയത്. എന്നാൽ രഞ്ജിനിയുടേത് അനുവാദം ചോദിക്കാതെയുള്ള പ്രവൃത്തിയായിരുന്നുവെന്നും ഇത് വിക്രം രഞ്ജിനിയോടാണ് ചെയ്തിരുന്നതെങ്കിൽ നടൻ ഇന്ന് വലിയ സൈബർ ആക്രമണം നേരിടേണ്ടി വരുമായിരുന്നുവെന്നെല്ലാമാണ് ഒരു വിഭാഗം രഞ്ജിനിയുടെ പ്രവൃത്തിയെ വിമർശിച്ച് കുറിച്ചത്. ഇങ്ങനെ അനുവാദം ഇല്ലാതെ ഉമ്മവെച്ചാൽ... ആണിന് ചോദിക്കാനും പറയാനും ആരുമില്ലേ?.
ഇത് നേരെ തിരിച്ചായിരുന്നെങ്കിൽ റെമോ റിമാന്റിലായേനെ, വിക്രം രഞ്ജിനിയെയാണ് ഇത്തരത്തിൽ അനുവാദമില്ലാതെ ചുംബിച്ചിരുന്നതെങ്കിൽ... അത് വലിയ വാർത്തയായി മാറിയേനെ, ആരും കരയണ്ട ഉമ്മവെച്ചതിൽ വിക്രത്തിന് ബുദ്ധിമുട്ടില്ലാന്ന് പറയാൻ പറഞ്ഞു, ഓണത്തിനിടക്ക് രഞ്ജിനിയുടെ പുട്ട് കച്ചവടം എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ചിലർ ഗൗരി ലക്ഷ്മിയുടെ എന്റെ പേര് പെണ്ണ് എന്ന പാട്ടിന്റെ വരികൾ മാറ്റി എഴുതി രഞ്ജിനിയെ പരിഹസിച്ചും എത്തി. എന്നാൽ ചിലർ രഞ്ജിനിയും വിക്രവും തമ്മിലുള്ള സൗഹൃദത്തെ പിന്തുണച്ചും എത്തിയിട്ടുണ്ട്.
#socialmedia #criticizing #ranjiniharidas #kissing #vikram #without #permission #goes #viral