#mashurabasheer | 'കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഭാരം കുറച്ചത്'; വെയ്റ്റ് ലോസ് ശ്രമങ്ങളെക്കുറിച്ച് മഷൂറ

#mashurabasheer | 'കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഭാരം കുറച്ചത്'; വെയ്റ്റ് ലോസ് ശ്രമങ്ങളെക്കുറിച്ച് മഷൂറ
2024-07-28T09:33:00 | By Adithya N P

(moviemax.in)മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ ഭാര്യ മഷൂറയ്ക്ക് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയില്‍ ഇന്ന് ഏറെ ആരാധകരുണ്ട്.

കുടുംബത്തില്‍ ആദ്യമായി ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ നേടിയത് മഷൂറ ആയിരുന്നു. ഒരു മാസം പത്ത് ലക്ഷത്തോളം രൂപയുടെ വരുമാനം താരം നേടുന്നുണ്ട് എന്നാണ് കുടുംബം പറഞ്ഞിരുന്നത്.

ഇപ്പോഴിതാ തന്‍റെ പ്രസവാനന്തരമുള്ള വെയ്റ്റ് ലോസ് ജേണിയെക്കുറിച്ച് പറയുകയാണ് മഷൂറ."രാവിലെ വെള്ളം കുടിച്ചുകൊണ്ടാണ് എന്റെ ഒരു ദിനം തുടങ്ങുന്നത്.

വർഷങ്ങളായുള്ള ശീലമാണ്. ബ്രഷ് ചെയ്യുന്നതിന് മുൻപേ വെള്ളം കുടിക്കണം എന്ന്ആളുകൾ പറയുന്നത് കേൾക്കാം. പക്ഷെ ഞാൻ ബ്രഷ് ചെയ്തിട്ടാണ് വെള്ളം കുടിക്കുന്നത്.

ഈ ശീലം തന്നെ മകനെയും ശീലിപ്പിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടിട്ട് തന്നെ ആണ് ശരീരഭാരം കുറച്ചത്.

അല്ലെങ്കിൽ ഞാനും ഇപ്പോൾ നല്ലപോലെ തടി വച്ചേനെ. കൃത്യമായ ഡയറ്റ് എടുത്തിരുന്നു. വർക്കൗട്ടും നടപ്പും കുറച്ചില്ല. ദിവസേന ഒരു അയ്യായിരം സ്റ്റെപ്പ് ഉറപ്പായും എടുക്കുമായിരുന്നു.

അപ്പോൾ വ്ലോഗിംഗ് ഒന്നും ചെയ്യുമായിരുന്നില്ല. പക്ഷെ ഇഷ്ടമുള്ളതൊക്കെ ഞാൻ കഴിക്കുന്നുമുണ്ട്. അതേസമയം ഭാരം പെട്ടെന്ന് കൂടാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ട്", മഷൂറ പറയുന്നു. "സോനു പറയാറുണ്ട്.ഞങ്ങൾ ഒരുപോലെ കഴിക്കും. പക്ഷേ എനിക്ക് തടി കൂടില്ല.

അമ്മ എന്നെ കാണുമ്പോൾ മെലിഞ്ഞതായി പറയും. ഫീഡിംങ് നിർത്താനും പറയും.

പക്ഷെ ഞാൻ അതിൽ ഒരു കോംപ്രമൈസിന് തയ്യാറല്ല. കുട്ടിയുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം", മഷൂറ പറയുന്നു

Content Highlight: #mashura #about #her #weight #loss #journey

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup