#saniyaiyappan | ഡ്രസീന്റെ നീളം കുറഞ്ഞാ അവസരം കിട്ടുമെങ്കില്‍ ഞാന്‍ ഹോളിവുഡിലെത്തിയേനെ; ട്രോളുകളോട് സാനിയ

#saniyaiyappan | ഡ്രസീന്റെ നീളം കുറഞ്ഞാ അവസരം കിട്ടുമെങ്കില്‍ ഞാന്‍ ഹോളിവുഡിലെത്തിയേനെ; ട്രോളുകളോട് സാനിയ
Jul 21, 2024 10:50 AM | By Athira V

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ടെലിവിഷനിലൂടെയായിരുന്നു സാനിയ കരിയര്‍ ആരംഭിക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിട്ടാണ് സാനിയ കടന്നു വരുന്നത്. പിന്നാലെ ബാലതാരമായി സിനിമയിലെത്തി. അധികം വൈകാതെ നായികയായി മാറുകയായിരുന്നു. ക്വീന്‍ ആയിരുന്നു ആദ്യമായി നായിക വേഷം ചെയ്ത സിനിമ. ചിത്രം വിജയമായതോടെ താരമായി മാറുകയായിരുന്നു സാനിയ.

പിന്നീട് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ പ്രകടനത്തിലും സാനിയ കയ്യടി നേടി. മമ്മൂട്ടിയ്‌ക്കൊപ്പം ദ പ്രീസ്റ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. അഭിനയത്തിലും നൃത്തത്തിലും എന്നത് പോലെ മോഡലിംഗിലും തല്‍പരയാണ് സാനിയ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ ബോള്‍ഡ് ലുക്കിലൂടെ ആരാധകരുടെ കയ്യടി നേടുന്ന താരമാണ് സാനിയ. 


അതേസമയം തന്റെ വസ്ത്രധാരണ രീതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണവും സാനിയ നേരിടാറുണ്ട്. ബിക്കിനി ധരിച്ചതിനും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനുമൊക്കെ സാനിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ അതിനൊന്നും സാനിയയെ തളര്‍ത്താന്‍ സാധിക്കില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളോടുള്ള തന്റെ നിലപാട് വ്യ്കതമാക്കിയിരിക്കുകയാണ് സാനിയ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കമന്റുകള്‍ അന്നും ഇന്നും നോക്കാറില്ല. പിന്നെ ട്രോള്‍ നല്ലതാണ്. അതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടിയതെന്നാണ് സാനിയ പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ടെന്നും സാനിയ പറയുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ഡ്രസിന്റെ നീളം കുറയ്ക്കുന്നു എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേയുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കില്‍ ഞാനങ്ങു ഹോളിവുഡില്‍ എത്തുമായിരുന്നല്ലോ എന്നും സാനിയ പറയുന്നുണ്ട്.

തിരുവനന്തപുരത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയ സൈബര്‍ അറ്റാക്കില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത് ഈയ്യിടയല്ലേ. വ്യക്തിഹത്യ ചെയ്യുന്നവരെ മൈന്‍ഡ് ചെയ്യരുതെന്നാണ് സാനിയ പറയുന്നത്. ഏതു നല്ലതിന്റേയും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണ് ഭൂരിപക്ഷം പേര്‍ക്കും താല്‍പര്യം. അതുനോക്കി ജീവിക്കാനാകില്ലെന്നും താരം പറയുന്നു. അച്ഛനും അമ്മയും ച്ചേചിയുമാണ് തന്റെ സ്‌ട്രോങ് പില്ലേഴ്‌സ്. ആ പിന്തുണ മാത്രം മതി തനിക്കെന്നും സാനിയ വ്യക്തമാക്കുന്നുണ്ട്.


ഈയ്യടുത്തായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സാനിയ. മലയാളത്തില്‍ ബ്രേക്ക് എടുക്കാനുണ്ടായ കാരണവും സാനിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ക്യാരക്ടര്‍ റോള്‍ ചെയ്യാന്‍ ഒട്ടും മടിയില്ല. പ്രീസ്റ്റിലും ലൂസിഫറിലും അത്തരം വേഷങ്ങളായിരുന്നു. പക്ഷെ ടൈപ്കാസ്റ്റ് ചെയ്യുന്നു എന്ന തോന്നല്‍ വന്നു. കുറച്ചുകൂടി നല്ല വേഷങ്ങള്‍ വേണമെന്ന മോഹവും. അതുകൊണ്ടാണ് കേട്ട കഥകളൊന്നും കമ്മിറ്റ് ചെയ്യാതിരുന്നതെന്നാണ് സാനിയ പറയുന്നത്. 

ഇതിനിടെ തമിഴില്‍ സാനിയ നായികയായ ഇറുകപട്ര എന്ന സിനിമ ഇറങ്ങിയിരുന്നു. ചിത്രത്തിന് നല്ല പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. തമിഴില്‍ പുതിയൊരു സിനിമയും റിലീസിനായി കാത്തിരിക്കുന്നുണ്ട്. അതേസമയം മലയാളത്തില്‍ വെബ് സീരീസിലേക്ക് കടക്കുകയാണ് സാനിയ. ഐസ് എന്ന വെബ് സീരീസിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. 

#saniyaiyappan #reacts #socialmedia #comments #against #her #dressing #her #break #malayalam

Next TV

Related Stories
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

Apr 30, 2025 09:06 PM

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

അടിനാശം വെള്ളപ്പൊക്കം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

Read More >>
'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

Apr 30, 2025 07:37 PM

'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ...

Read More >>
Top Stories