മിന്നല്‍ മുരളി' ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

മിന്നല്‍ മുരളി' ചിത്രത്തിന്റെ  മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു
Jan 20, 2022 09:56 PM | By Susmitha Surendran

'മിന്നല്‍ മുരളി' ചിത്രം രാജ്യമെമ്പാടും തീര്‍ത്ത ആവേശം ഇതുവരെ അവസാനിച്ചിട്ടില്ല. ടൊവിനൊ നായകനായ ചിത്രം ഇന്ത്യക്കു പുറത്തും ഏറ്റെടുക്കപ്പെട്ടിരുന്നു. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്‍തത്.

'മിന്നല്‍ മുരളി' ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ മേയ്‍ക്കിംഗ് വീഡിയോയില്‍ ടൊവിനൊയടക്കമുള്ളവര്‍ അനുഭവങ്ങള്‍ പങ്കുവയ്‍ക്കുന്നു.

ബേസില്‍ ജോസഫും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. സ്‍ക്രീനില്‍ കണ്ട രംഗങ്ങള്‍ എങ്ങനെയാണ് ഷൂട്ട് ചെയ്‍തതെന്ന് അറിയുന്നത് തന്നെ കൗതുകമാണ്. 'മിന്നല്‍ മുരളി' ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടറും ഷൂട്ടിംഗ് അനുഭവം പങ്കുവയ്‍ക്കുന്നു.


'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു.

ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

The making video of the movie 'Minnal Murali' has now been released.

Next TV

Related Stories

Jan 5, 2026 03:31 PM

"പ്രതിസന്ധികളിൽ ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ"; 'സർവ്വം മായ'യുടെ വിജയത്തിൽ നിവിൻ പോളി

'സർവ്വം മായ'യുടെ വിജയത്തിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ...

Read More >>
Top Stories










News Roundup